മുന്നറിയിപ്പ് …2020 ജനുവരി മുതല്‍ ഈ ഫോണിലൊന്നും വാട്‌സാപ്പ് കിട്ടില്ല!

ഈ വർഷവും ഉണ്ട് പുതിയ മുന്നറിയിപ്പ് .ആന്‍ഡ്രോയിഡ് 2.3.7നും ഐ.ഒ.എസ് 7ലും പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ 2020 മുതല്‍ വാട്‌സാപ്പ് കിട്ടില്ല. ആന്‍ഡ്രോയിഡ് 2.3.7 ജനുവരി 2020 മുതല്‍ ലഭ്യമാവില്ല. ഒപ്പം ഐ.ഒ.എസ് 7 2020 ഫെബ്രുവരി മുതല്‍ കിട്ടില്ല. ഈ വിവരം വാട്‌സാപ്പിന്റെ FAQയില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഈ യൂസേഴ്‌സിന് ഇനി വാട്‌സാപ്പ് തുടര്‍ന്നും ഉപയോഗിക്കണമെങ്കില്‍ ഒന്നുകില്‍ ആന്‍ഡ്രോയിഡ് 4.0.3 അതിന്റെ മുകളിലുള്ളതോ ഐ.ഒ.എസ് 8 അതിന്റെ മുകളിലുള്ളതോ ആവണം.

പഴയ ഫോണുകളയോ ഒ.എസുകളോ ഉപയോഗിക്കുന്നവരെ തളര്‍ത്താനല്ല കമ്പനി ഇത് ചെയ്യുന്നതെന്നും പുതിയ മാറ്റങ്ങള്‍ അറിയാന്‍ അത് സപ്പോര്‍ട്ട്് ചെയ്യുന്ന ഓപറേറ്റിങ് സിസിറ്റം നിര്‍ബന്ധമാണെന്നുമാണ് കമ്പനിയുടെ വിശദീകരണം. അതും വാട്‌സാപ്പിന്റെ FAQയില്‍ പുതുക്കിയിട്ടുണ്ട്. വിന്‍ഡോസ് ഫോണുകളില്‍ പലതിലും കഴിഞ്ഞ വര്‍ഷം മുതല്‍ വാട്‌സാപ്പ് ലഭ്യവാതായിട്ടുണ്ട്.

ഇതിനിടയില്‍ ഐ.ഒ.എസ് 8ലും ഇനി മുതല്‍ വാട്‌സാപ്പ് കിട്ടില്ലെന്നൊരു അഭിപ്രായം WABetainfo എന്ന വെബ്‌സൈറ്റ് പുറത്തുവിട്ടു.. എന്നാല്‍ അത് നിലവില്‍ ഉപയോഗിക്കാന്‍ കഴിയുന്നുണ്ടെന്നാണ് യൂസേഴ്‌സ് പറയുന്നത്. എന്നാല്‍ റീ ഇന്‍സ്റ്റാള്‍ ചെയ്താല്‍ അക്കൗണ്ട് വെരിഫൈ ചെയ്യാന്‍ കഴിയില്ലെന്നാണ് വാദം.

Top