സഹോദരിയുടെ നഗ്നചിത്രങ്ങള്‍ വാട്‌സാപ്പിലിടുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം: സഹോദരിയുടെ അശ്ലീല ചിത്രങ്ങല്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ കുത്തിക്കൊന്നു.മംഗലപുരത്ത് യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തി. സംഭവത്തില്‍ യുവാവിന്റെ പിതൃ സഹോദരീ പുത്രനടക്കം രണ്ടു പേര്‍ അറസ്റ്റില്‍.

സഹോദരിയുടെ അശ്ലീല ദൃശ്യം പ്രചരിപ്പിക്കുമെന്ന ഭീഷണിയേത്തുടര്‍ന്നാണ് കൊലപാതകമെന്ന് പ്രതിയുടെ മൊഴി.മംഗലപുരം ഇടവിളാകത്ത് ഷൈജുവാണ് കൊല്ലപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുലര്‍ച്ചെ രണ്ടു മണിക്ക്  ഷൈജുവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കികുത്തികൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഷൈജുവിന്റെ പിതൃസഹോദരീ പുത്രന്‍ മംഗലപുരം സ്വദേശി ശ്രീരാജ്, സുഹൃത്ത് വെട്ടുറോഡ് സ്വദേശി അഖില്‍ എന്നിവരെ പൊലീസ് പിടികൂടി.

സഹോദരിയുടെ  വാട്‌സ്ആപ്പിലും നഗ്‌നചിത്രംസാമൂഹികമാധ്യമങ്ങളിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പ്രതികാരമായാണ് കൊലപാതകമെന്നാണ് പ്രതി ശ്രീരാജ് നല്കിയിരിക്കുന്ന മൊഴി. ഷൈജുവിന്റെ മൃതദേഹം വീട്ടു വളപ്പില്‍ സംസ്‌കരിച്ചു. പ്രതികളെ നാളെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കും.

Top