കാമുകനുമായി വീഡിയോ ചാറ്റ്: തടസമായി മക്കള്‍ വന്നാല്‍ മര്‍ദ്ദനം; മക്കളെ വിഷം കൊടുത്തുകൊന്ന അഭിരാമിയുടെ വീഡിയോകള്‍ വൈറലാകുന്നു

ചെന്നൈ: കാമുകനായ ബിരിയാണിക്കടക്കാരനുമായി ജീവിക്കുന്നതിന് മക്കളെ വിഷം കൊടുത്തു കൊന്ന അഭിരാമി ക്രൂരതയുടെ പര്യായമെന്ന് റിപ്പോര്‍ട്ട്. പ്രതി മുമ്പും മക്കളെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നെന്ന് മൊഴി. ഇവര്‍ കാമുകനുമായി സല്ലപിക്കുകയും ഡബ്മാഷ് ചെയ്യുകയും ചെയ്തതിന്റെ വീഡിയോ ഇപ്പോള് സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. അഡാര്‍ലവിലെ പ്രിയാ വാര്യരായി വരെ അഭിരാമി കാമുകനു മുമ്പില്‍ പകര്‍ന്നാടി.

പോലീസിന്റെ കൈകളില്‍ നിന്ന് ചോര്‍ന്ന ക്ലിപ്പുകളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കത്തിക്കയറുന്നത്. കേസന്വേഷണത്തിനിടയിലാണ് അഭിരാമി കാമുകനുമായി നടത്തുന്ന സംഭാഷണത്തിന്റെ വീഡിയോ പോലീസിന് കിട്ടിയത്. ഇവയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. ഭര്‍ത്താവ് വീടിന് പുറത്ത് പോകുമ്പോള്‍ കാമുകനെ വീഡിയോകോള്‍ ഉപയോഗിച്ചായിരുന്നു അഭിരാമി വിളിച്ചിരുന്നത്. ഇരുവരുടെയും സംഭാഷണങ്ങള്‍ അവര്‍ റെക്കോഡും ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവര്‍ക്ക് മാനസികമായി വല്ല പ്രശ്നവുമുണ്ടോയെന്നു പോലും പലരും സംശയിക്കുന്നുണ്ട്. വീഡിയോ കോള്‍ വഴി കാമുകനുമായി സല്ലപിച്ചു കൊണ്ടിരിക്കുമ്പോള്‍ മക്കള്‍ തടസ്സമായി വന്നാല്‍ അവരെ മര്‍ദ്ദിക്കുക പതിവായിരുന്നു.മിക്കപ്പോഴും നാട്ടുകാരാണ് അഭിരാമിയുടെ മര്‍ദ്ദനത്തില്‍ നിന്ന് മക്കളെ രക്ഷിച്ചത്. ഒരിക്കല്‍ വീട്ടിലെ വഴക്ക് കേട്ട് അതിലെ പോയ പോലീസുകാരന്‍വരെ തടസ്സം പിടിക്കാന്‍ ചെന്നു.

അഞ്ചു മാസം മുമ്പാണ് ഇവര്‍ കുണ്ട്രാത്തൂരില്‍ താമസിക്കാന്‍ എത്തിയത്. വീടിന് സമീപത്തെ ബിരിയാണിക്കടയിലെ ജോലിക്കാരനായ സുന്ദറിനെ ഹോട്ടലില്‍ കയറിയ സമയത്താണ് അഭിരാമി പരിചയപ്പെട്ടത്. അടുത്തിടെ കുടുംബം ഹോട്ടലില്‍ കഴിക്കാന്‍ ചെന്നപ്പോഴായിരുന്നു അഭിരാമി സുന്ദറിനെ ആദ്യമായി കണ്ടുമുട്ടിയത്. ഇത് പിന്നീട് പ്രണയമാകുകയും വിജയ് ഇക്കാര്യം അറിഞ്ഞതിനെ തുടര്‍ന്ന് ഭാര്യയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് ഭര്‍ത്താവിനെയും രണ്ടു മക്കളെയും കൊല്ലാന്‍ അഭിരാമി തീരുമാനിച്ചത്. ഭര്‍ത്താവിന് നല്‍കാനുള്ള പാലില്‍ വിഷം ചേര്‍ത്തിരുന്നെങ്കിലും അയാള്‍ വീട്ടില്‍ എത്താതിരുന്നത് രക്ഷപ്പെടാന്‍ കാരണമായി.

എട്ടു വര്‍ഷം മുമ്പാണ് അഭിരാമി ഭര്‍ത്താവുമായി പ്രണയിച്ചു വിവാഹം കഴിച്ചത്. സ്വകാര്യ ബാങ്കില്‍ ജീവനക്കാരനായ ഭര്‍ത്താവ് വിജയ്ക്കും മക്കളായ അജയ്, കരുമിള എന്നിവരുമായി കുണ്ട്രത്തൂരിലെ അഗസ്തീശ്വരത്തെ കോയില്‍ സ്ട്രീറ്റില്‍ ആയിരുന്നു അഭിരാമി കഴിഞ്ഞിരുന്നത്. ഭര്‍ത്താവ് ഓഫീസിലേക്ക് പോയി കഴിഞ്ഞപ്പോള്‍ മക്കളെ വിഷം കൊടുത്തു കൊന്ന ശേഷം കാമുകന്‍ സുന്ദരത്തിനൊപ്പം ഒളിച്ചോടുകയായിരുന്നു. എല്ലാവരേയും ഇല്ലാതാക്കി നാഗര്‍കോവിലില്‍ പോയി താമസിക്കാനായിരുന്നു അഭിരാമിയും സുന്ദറും പദ്ധതിയിട്ടിരുന്നത്.

Top