കൊച്ചി :കൊച്ചിയിൽ യുവ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഗൂഡാലോചന ചുമത്തി ജയിലിലായ ദിലീപിന് കിംഗ് ലയർ എന്ന വേഷം നന്നായിരിക്കുമെന്നും ഈ കഥ ദിലീപിന്റെ ജീവിതത്തിലും ശരിയെന്ന് നിരീക്ഷണം .കളവുമാത്രം കൈമുതൽ എന്നും ആരോപണം .കാവ്യ മാധവനുമായുള്ള വിവാഹ ദിനത്തില്‍ ദിലീപ് ആരാധകരോടായി പറഞ്ഞ കാര്യങ്ങളടങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ ഇതിനു തെളിവായി പ്രചരിക്കുന്നത്. ദിലീപ് കള്ളം പറഞ്ഞു എന്നാണ് ഈ വീഡിയോ ചൂണ്ടിക്കട്ടി സോഷില്‍ മീഡിയ പറയുന്നത്. താന്‍ മൂലം ബലിയാടായ പെണ്‍കുട്ടിക്ക് ജീവിതം കൊടുക്കുന്നു എന്ന താരത്തിലായിരുന്നു ദിലീപ് വിവാഹ ദിവസം ദിലീപ് സംസാരിച്ചത്.
എന്നാല്‍ ദിലീപും കാവ്യയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ ബന്ധം ദിലീപിന്റെ മുന്‍ഭാര്യയായ മഞ്ജുവിനെ അറിയിച്ചാതാണ് കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തിനു കാരണമായത് എന്നു പോലീസ് പറയുന്നു. ദിലീപ് അന്നു പറഞ്ഞ കാര്യങ്ങളൊക്കെ കളവായിരുന്നു എന്നാണ് സോഷില്‍ മീഡിയയുടെ വാദം.