![](https://dailyindianherald.com/wp-content/uploads/2023/08/WhatsApp-Image-2023-08-08-at-7.48.51-AM-1.jpeg)
മൈസൂര്‍: നമ്മുടെ രാജ്യത്തെ തെറ്റായ ഭക്ഷണ രീതികളാണ് ഇവിടുത്തെ മിക്ക രോഗങ്ങള്‍ക്കും കാരണമെന്ന് പത്മശ്രീ ഡോ. കാദര്‍ വാലി. ശരീരത്തിണങ്ങാത്ത ഭക്ഷണക്രമം കൊണ്ട് രാജ്യത്തെ 8% കുട്ടികള്‍ക്ക് ടൈപ്പ് ബി പ്രമേഹവും, 8 ശതമാനം കുട്ടികള്‍ക്ക് മാനസിക വൈകല്യങ്ങളുംനേരിടുമ്പോള്‍,നമ്മുടെ 32% യുവജനങ്ങള്‍ക്രമം തെറ്റിയുള്ള ജീവിതത്തിലേക്ക് നീങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
.
ലൈഫ് സ്‌റ്റൈല്‍ ഡിസീസ് എന്നു പറയുന്ന എല്ലാ രോഗങ്ങളും വെറും മൂന്നു മാസം കൃത്യമായി മില്ലറ്റ് ഉള്‍പ്പെട്ട ഭക്ഷണം കഴിച്ചാല്‍ മാറാവുന്നതേയുള്ളൂ. എന്നാല്‍ ഈ ഭക്ഷണക്രമം പിന്തുടര്‍ന്നാല്‍ കോര്‍പ്പറേറ്റുകളുടെ ബിസിനസ് തകര്‍ന്നടിയുമെന്ന് അദ്ദേഹം പറഞ്ഞു . ലോകത്തിലെ ഏറ്റവും കൂടുതല്‍ ഇന്‍സുലിന്‍ വില്‍ക്കുന്ന സ്ഥലം ബാംഗ്ലൂരാണ്. രാജ്യത്ത് പ്രമേഹത്തില്‍ കേരളം ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. പ്രാദേശികമായി ആവശ്യമായ മില്ലറ്റൂകള്‍ ഉത്പാദിപ്പിച്ച് പ്രാദേശികമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ രാജ്യത്തെ മരുന്നു വില്‍പ്പനയുടെ കമ്പോളം തകര്‍ന്നടിയുമെന്ന് അദ്ദേഹം പറഞ്ഞു.
മൈസൂര്‍- സുത്തറിലെ ജെഎസ്എസ് മഹാവിദ്യാലയത്തില്‍ നടന്ന കിസാന്‍ സൊസൈറ്റിയുടെ
ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മില്ലറ്റ് മഹോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ദേശീയട്രഷറര്‍ ഡി.പി. ജോസ് അധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് തോമസ്, K.C. tബബി എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം ജഗദ് ഗുരു ശ്രീ ശിവരാത്രി ദക്ഷി കേന്ദ്ര മഹാ സ്വാമിജി ഉദ്ഘാടനം ചെയ്തു.
സെന്‍ട്രല്‍ ഫുഡ് റിസര്‍ച്ച് ടെക്‌നോളജിസ് ഡയറക്ടര്‍ ഡോ. ശ്രീദേവി അന്നപൂര്‍ണ്ണാ സിംഗ്
മുഖ്യപ്രഭാഷണം നടത്തി. ഭക്ഷ്യ സംസ്‌കരണ, മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണ വിപണന രംഗത്ത് ശോഭനമായ ഭാവിയാണുള്ളതെന്ന് അവര്‍ പറഞ്ഞു. ചെറിയ ചെറിയ സംരംഭങ്ങള്‍ ആധുനിക ഉപകരണങ്ങള്‍ സഹായത്തോടെ ഈ രംഗത്തേക്ക് കടന്നുവരണം.ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക്‌ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ വലിയ വിപണന സാധ്യതയാണ് ഉള്ളതെന്ന് അവര്‍ പറഞ്ഞു. ദേശീയ ചെയര്‍മാന്‍ ജോസ് തയ്യില്‍ അധ്യക്ഷത വച്ചു. ദേശീയ സെക്രട്ടറി
ആശിഷ് അരുണ്‍ ബോസിലെ, പൈലി വാദിയാട്ട് , ആനി ജബാരാജ്,എസ് സുരേഷ്,എം ആര്‍ സുനില്‍കുമാര്‍, റെനി ജേക്കഴബ്, എം ടി തങ്കച്ചന്‍, പുഷ്പലത, എന്നിവര്‍ പ്രസംഗിച്ചു.