കിസാന്‍ സര്‍വീസ് സൊസൈറ്റി ദേശീയ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം; ഡോ.ആര്‍ കെ സിംഗ് പരിപാടി ഉദ്ഘാടനം ചെയ്തു; ലക്ഷ്യം’ കൃഷിക്കാരെ സംരംഭകരാക്കുക ‘

 

മൈസൂര്‍: മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന കിസാന്‍ സര്‍വീസ് സൊസൈറ്റിയുടെ ദേശീയ സമ്മേളനത്തിന് മൈസൂറില്‍ ഉജ്ജ്വല തുടക്കം. മൈസൂറിലെ സു ത്തൂര്‍ ശ്രീ ക്ഷേത്ര ജെഎസ്എസ് മഹാവിദ്യാപീഠത്തില്‍ നടന്ന ദേശീയ സമ്മേളനം ഡോ.ആര്‍ കെ സിംഗ് ( ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍, ബാംഗ്ലൂര്‍ ) ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ കാര്‍ഷിക മുന്നേറ്റ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടാന്‍ കിസാന്‍ സര്‍വീസ് സൊസൈറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉജ്ജ്വലമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭക്ഷ്യസുരക്ഷയും
അതുവഴി രാജ്യത്തിന്റെ വളര്‍ച്ചയും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കിസാന്‍ സര്‍വീസ് സൊസൈറ്റി ദേശീയ ചെയര്‍മാന്‍ ജോസ് തയ്യില്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ എ സുജന ( ഡയറക്ടര്‍ ബോട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ), ഡോ. ജി. കരുണാകരന്‍ ( പ്രിന്‍സിപ്പിള്‍ സൈന്റിസ്റ്റ്, ഐ. ഐ. H. R, ബാംഗ്ലൂര്‍), ഡോ. എച്ച് വി. ദിവ്യ( സീനിയര്‍ സൈന്റിസ്റ്റ്, ജെഎസ്എസ് കൃഷിവിദ്യ കേന്ദ്ര ), എന്‍ എം. ശിവശങ്കരപ്പ(ഡയറക്ടര്‍, ജെഎസ്എസ്, മഹാവിദ്യാപീഠ – മൈസൂര്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ദേശീയ ജനറല്‍ സെക്രട്ടറി എസ് സുരേഷ് സ്വാഗതവും, ദേശീയ വൈസ് ചെയര്‍മാന്‍ റെനി ജേക്കബ് നന്ദിയും പറഞ്ഞു.

‘Branding farmer to Agripreneurs’ എന്ന വിഷയത്തെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ ഡോ. ജോസഫ് ജോണ്‍ ( സ്വാമിനാഥന്‍ ഫൗണ്ടേഷന്‍), ഡോ ബിനു പൈലറ്റ്( മാനേജിംഗ് ഡയറക്ടര്‍ സ്റ്റേറ്റ് അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി), ഡോ എം എ സുധീര്‍ ബാബു( സോയില്‍ സര്‍വേ ഡിപ്പാര്‍ട്ട്‌മെന്റ് കേരള), എച്ച് അരുണ്‍കുമാര്‍., എസ് സുബ്രഹ്‌മണ്യന്‍, ജോയ് ജോസഫ് മൂക്കന്‍തോട്ടം, ആര്‍ സോമശേഖരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

വിവിധ സെഫഷനുകള്‍ക്ക് എം ആര്‍ സുനില്‍കുമാര്‍, പൈലി വാധ്യാട്ട്, ഡി പി ജോസ്, എം ടി തങ്കച്ചന്‍, ജിമ്മി ജോസ്, ജി സജീവ്, കെ പുഷ്പലത, ആശിഷ് അരുണ്‍ ബോസെല, അജീഷ് പോള്‍, ഡോ. ആര്‍ വി ശ്രീധര്‍ ( പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മൈസൂര്‍ ) എന്നിവര്‍ നേതൃത്വം നല്‍കി. കേരളത്തില്‍ നിന്നും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും , വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഞായറാഴ്ച നടക്കുന്ന സമ്മേളനത്തില്‍ കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു ടി കാദര്‍ ഫരീദ് അഭിസംബോധന ചെയ്യും. സമാപന സമ്മേളനം ജഗദ് ഗുരു -ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹസ്വാമിജി ഉദ്ഘാടനം ചെയ്യും.

രാവിലെ നടക്കുന്ന മില്ലറ്റ് മഹോത്സവം പത്മശ്രീ ഡോ. ഖാദര്‍ വാലി ഉദ്ഘാടനം ചെയ്യും.
ഡോ. ശ്രീദേവി അന്നപൂര്‍ണ്ണാ സിംഗ് (CFTRI-Mysuru), ആനി ജബരാജ്, ഡോ ജോസഫ് തോമസ്, കെ. സി. ബേബി, ടിവി സുരേഷ് കുമാര്‍,, ഷാജി മാത്യു, അബ്രഹാം ചക്കുങ്കല്‍, കെ.സി സെബാസ്റ്റ്യന്‍ കോട്ടയില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ദേശീയോദ്ഗ്രഥന റാലിയും നടക്കും.സമ്മേളനത്തില്‍ രാജ്യത്തിനകത്തും പുറത്തും ഉള്ള കാര്‍ഷിക വിദഗ്ധരും കൃഷിക്കാരുമായി
വിപുലമായ ആശയ വിനിമയത്തിനുള്ള സംവിധാനം ഉണ്ടാക്കിയിരുന്നു.

‘ കൃഷിക്കാരെ സംരംഭകരാക്കുക ‘ എന്നതാണ് ഈ ഈ സമ്മേളനത്തിന്റെ മുഖ്യ വിഷയം.
പരമ്പരാഗത കൃഷി രീതികള്‍ മാത്രം തുടരാതെ കാര്‍ഷിക രംഗത്ത് നൂതനമായ
മെഷനറികള്‍ ഉപയോഗിക്കാനും ഉല്‍പ്പന്നങ്ങള്‍ മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ ആക്കി രാജ്യത്തും, വിദേശത്തും വിപണനം നടത്താനുമുള്ള പദ്ധതികളും പരിപാടികളും സമ്മേളനത്തിന്റെ മുഖ്യ ചര്‍ച്ചാവിഷയം.
ചെറുധാന്യങ്ങളുടെ പോഷകമൂല്യവും പ്രാധാന്യവും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മില്ലറ്റ് മഹോത്സവവും ഏറെ സഹായകരമായിരുന്നു.

220 പഞ്ചായത്തുകളിലും, ഇന്ത്യയിലെ12 സംസ്ഥാനങ്ങളിലും, 10 വിദേശരാജ്യങ്ങളിലും യൂണിറ്റുകള്‍ ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ എന്‍ജിഒ ആണ് കിസാന്‍ സൊസൈറ്റി. ‘ HealthyNation, Wealthy Farmer’ എന്ന ലക്ഷ്യത്തോടെയാണ് ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ കിസാന്‍ സര്‍വീസ് സൈറ്റ് പ്രവര്‍ത്തിക്കുന്നത്.

ഇരുപത്തിയാറായിരത്തിപ്പരം അംഗങ്ങളുള്ള ജയ കിസാന്‍ ഫെയ്‌സ്ബുക്ക് കൂട്ടായ്മ, 2 ലക്ഷത്തിലധികം അംഗങ്ങളുള്ള വാട്‌സ്ആപ്പ് കൂട്ടായ്മകള്‍, കാര്‍ഷിക രംഗത്തെ നൂതനമായ ആശയങ്ങള്‍ ഉടനടി കര്‍ഷകരിലേക്ക് എത്തിക്കാന്‍ വേണ്ടി ജയ് കിസാന്‍ പോര്‍ട്ടല്‍, ജയ് കിസാന്‍ ഇ- മാഗസിന്‍ തുടങ്ങിയ മാധ്യമങ്ങള്‍ വഴി ആയിരക്കണക്കിന് കൃഷിക്കാരിലേക്ക് ആണ് കിസാന്‍ സൊസൈറ്റി അനുദിനം സന്ദേശങ്ങള്‍ എത്തിക്കുന്നത്.

കാര്‍ഷിക രംഗത്തെ രാജ്യത്തും വിദേശങ്ങളിലും ഉള്ള പുത്തന്‍ അറിവുകള്‍ക്ക് പുറമേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ആനുകൂല്യങ്ങള്‍, ക്ഷേമ പദ്ധതികള്‍, തുടങ്ങിയവയെല്ലാം അനുദിനം ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് കാര്‍ഷിക രംഗത്തെ ഏറ്റവും വലിയ വിജ്ഞാന വിതരണം ആണ് കിസാന്‍ സര്‍വീസ് സൊസൈറ്റി നടത്തിക്കൊണ്ടിരി ക്കുന്നത്.

Top