പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും സമൂഹമാധ്യമത്തിലൂടെ വിമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തകന് തടവ് ശിക്ഷ. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് നടപടി. മണിപ്പൂരിലെ മാധ്യമപ്രവര്‍ത്തകനായ കിഷോര്‍ചന്ദ്ര വാങ്കേം(39 ) ആണ് തടവിലായത്. രാജ്യസുരക്ഷയെയും പൊതുസമാധാനത്തെയും മുന്‍നിര്‍ത്തി നവംബര്‍ 27ന് കിഷോര്‍ചന്ദ്രയെ കസ്റ്റഡിയിലെടുത്തിരുന്നു. ബുധനാഴ്ചയാണ് 12 മാസത്തെ തടവിന് വിധിച്ചത്.
മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ വിമര്‍ശിക്കുന്ന വീഡിയോയുടെ പേരിലായിരുന്നു നടപടി. ബിരേന്‍ സിങ് മോദിയുടെ പാവയാണെന്നു വീഡിയോയില്‍ ആരോപിക്കുന്നു.പ്രാദേശിക മാധ്യമം ഐഎസ്ടിവിയിലാണ് കിഷോര്‍ ജോലി ചെയ്തിരുന്നത്.ഫെയ്‌സ്ബുക്കില്‍ വീഡിയോ ഇടുന്നതിന് മുമ്പ് ജോലി രാജി വച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. കിഷോര്‍ചന്ദ്രയ്‌ക്കെതിരായ നടപടിയില്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയനും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും പ്രതിഷേധിച്ചു. സമൂഹമാധ്യമത്തിലെ കുറിപ്പിന് മാധ്യമപ്രവര്‍ത്തനവുമായി ബന്ധമില്ലെന്നാണ് ഓള്‍ മണിപ്പൂര്‍ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് യൂണിയന്റെ നിലപാട്.