രാജ്യത്ത് ഭീകരവാഴ്ച നടക്കുന്നതിന്റെ തെളിവാണ് മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റ് – കെ.സി വേണുഗോപാല്‍ മംഗളൂരുവില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചു

ദില്ലി: മംഗളൂരുവില്‍ മാധ്യപ്രവര്‍ത്തകരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം പലയിടങ്ങളിലും അക്രമാസക്തമായി. മംഗളൂരുവില്‍ രണ്ടുപേരും ലക്നൗവില്‍ ഒരാളും വെടിവെപ്പില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശങ്ങളില്‍ പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.അതേസമയം മംഗളൂരുവില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചു

മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം രാജ്യത്ത് ഭീകരവാഴ്ച നടക്കുന്നതിന്റെ തെളിവാണിതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ഭരണകൂടത്തിന്റെ ഭീകരരൂപമാണ് മംഗളൂരുവില്‍ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഏകാധിപത്യപരമായ നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം അപലപനീയമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. നരേന്ദ്ര മോദിയുടെത് അടിച്ചമർത്തൽ നയം .കർണാടക സര്‍ക്കാര്‍ ചെയ്യുന്നത് തെറ്റായ കാര്യമാണെന്നും ജയരാജന്‍ പറഞ്ഞു. മന്ത്രി ഇ.ചന്ദ്രശേഖരനും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത നടപടിയില്‍ പ്രതിഷേധിച്ചു.

Top