പൗരത്വ ഭേദഗതി;കോണ്‍ഗ്രസ് മുസ്ലിം ജനതയെ വഴിതെറ്റിക്കുന്നു.ഗോവയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്.

പനാജി: പൗരത്വ ഭേദഗതി നിയമത്തിൽ കോൺഗ്രസിൽ കൂട്ട കലാപം.ഗോവയില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. പനാജി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രസാദ് അമോന്‍കര്‍, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ദിനേഷ് കുബാള്‍, മുന്‍ യൂത്ത് നേതാവ് ശിവ്രജ് തര്‍ക്കര്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്.

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നതിനാലും പനാജി നഗരത്തിന്റെ വികസനത്തിനും വേണ്ടിയാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് പ്രസാദ് അമോന്‍കര്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ കോണ്‍ഗ്രസ് മുസ്ലിം ജനതയെ വഴിതെറ്റിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.


മുന്‍ എംഎല്‍എ സിദ്ധാര്‍ത്ഥ് കുങ്കാലിയങ്കല്‍, പനാജി ബിജെപി ബ്ലോക്ക് പ്രസിഡന്റ് ശുഭം ചോഡങ്കര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് മൂന്നുപേരെയും ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്.

Top