സി.എ.എ പ്രക്ഷോഭം: ഇസ്ലാമിക തീവ്രവാദ സംഘടനകളില്‍ നിന്ന് ഫണ്ട് സ്വീകരിച്ചു ; പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് 77 ലക്ഷം വാങ്ങി; കപില്‍ സിബല്‍ കൈപറ്റിയ പണത്തിന്റെ രേഖകള്‍ പുറത്ത്.ആരോപണം നിഷേധിച്ച് അഭിഭാഷകര്‍

ന്യൂദല്‍ഹി: സി.എ.എ പ്രക്ഷോഭത്തിന് പോപ്പുലര്‍ ഫ്രണ്ടിന്റെ പണം കൈപ്പറ്റിയെന്ന ആരോപണം ശക്തമാകുന്നു .പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിനായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഇസ്ലാമിക തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് പണം കൈപറ്റിയെന്ന് റിപ്പോര്‍ട്ട്. സുപ്രീംകോടതി അഭിഭാഷകരായ ഇന്ദിരാ ജയ്‌സിങ്, ദുഷ്യന്ത് എ ധവേ, അബ്ദുള്‍ സമന്ദ് എന്നിവര്‍ക്കും ഇസ്ലാമിക തീവ്രവാദ സംഘടനകളില്‍ നിന്ന് ഫണ്ട് ലഭിച്ചിരുന്നതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

സിബലിന് 77 ലക്ഷം രൂപയാണ് ജിഹാദി സംഘടനകളില്‍നിന്ന് ലഭിച്ചത്. ജയ്‌സിങിനാകട്ടെ നാല് ലക്ഷമാണ് ലഭിച്ചത്. ദുഷ്യന്തിന്റെ അക്കൗണ്ടില്‍ 11 ലക്ഷം ക്രെഡിറ്റായപ്പോള്‍ അബ്ദുള്‍ സമന്തിന് 3.10 ലക്ഷം രൂപയാണ് പൗരത്വ നിയമത്തിനെതിരെ പ്രക്ഷഭം നടത്താന്‍ നല്‍കിയത്. ബഹറേക്ക്, ബിജനോര്‍, ഹാപുര്‍, ഉത്തര്‍പ്രദേശിലെ ഷാമിലി എന്നിവിടങ്ങളില്‍ നിന്നാണ് ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം ഒഴുകിയത്. പോപ്പുലര്‍ പ്രണ്ടിന്റെ 73 അക്കൗണ്ടുകളില്‍ നിന്നാണ് 120 കോടിയുടെ ഇടപാടുകള്‍.നടന്നതെന്നാണ് റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


അതേസമയം സമരവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണം നിഷേധിച്ച് മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും ഇന്ദിര ജെയ്‌സിംഗും. പൗരത്വ നിയമ ദേഭഗതിക്കെതിരായ സമരത്തിന്റെ ഭാഗമായി മുതിര്‍ന്ന അഭിഭാഷകര്‍ പണം കൈപ്പറ്റിയെന്ന ആരോപണം പുറത്തുവന്നിരുന്നു.പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് തനിക്ക് പണം ലഭിച്ചിട്ടുണ്ടെന്ന് കബില്‍ സിബല്‍ സമ്മതിച്ചു. എന്നാല്‍ അത് ഹാദിയ കേസില്‍ ഹാജരായതിന്റെ വക്കീല്‍ ഫീസായ 77 ലക്ഷം രൂപയാണെന്നും അദ്ദേഹം വിശദീകരിച്ചു. 2017 ഓഗസ്റ്റ് നാലിനും 2018 മാര്‍ച്ച് എട്ടിനുമാണ് പണം ലഭിച്ചത്. 2018 മാര്‍ച്ചിന് മുമ്പായി മുഴുവന്‍ തുകയും ലഭിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ നിന്ന് ഒരു കാലത്തും പണം കൈപ്പറ്റിയിട്ടില്ലെന്ന് ഇന്ദിരാ ജെയ്‌സിംഗ് വ്യക്തമാക്കി. സി.എ.എ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തില്‍ പണം കൈപ്പറ്റിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം സാമ്പത്തിക സഹായം നല്‍കിയെന്നായിരുന്നു ആരോപണം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടും ആരോപണം നിഷേധിച്ചു. ഹാദിയ കേസുമായി ബന്ധപ്പെട്ട വക്കീല്‍ ഫീസാണ് അഭിഭാഷകര്‍ക്ക് നല്‍കിയതെന്ന് പോപ്പുലര്‍ ഫ്രണ്ട് വ്യക്തമാക്കി.

Top