ആ ചോദ്യം നമ്മൾ ഹിന്ദുക്കൾക്ക് ഇഷ്ടപ്പെടുമോ? മുസ്ലീംങ്ങളല്ലേ ശരി?’ പൗരത്വ നിയമത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഈശ്വർ

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ ബിജെപി അനുകൂലിയായ രാഹുല്‍ ഈശ്വറും പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.ഇന്ത്യയുടെ മതസൗഹാർദം, ബഹുസ്വരത ഉയർത്തിപ്പിടിക്കാൻ എല്ലാ ഇന്ത്യക്കാർക്കും ഉത്തരവാദിത്വം ഉണ്ട് എന്നാണ് രാഹുൽ ഈശ്വർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

ഇന്ത്യയുടെ മതസൗഹാർദം, ബഹുസ്വരത ഉയർത്തിപ്പിടിക്കാൻ എല്ലാ ഇന്ത്യക്കാർക്കും ഉത്തരവാദിത്വം ഉണ്ട് – ( 2 Points, 20 Seconds)

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1) നമ്മൾ ഹിന്ദുക്കളോട് ഒരു ചോദ്യം ??

NRC വരുന്നതിനു മുൻപ് … ഹിന്ദു, ബുദ്ധ, ജൈന, സിഖ്, ക്രിസ്‌ത്യൻ എന്നിവർക്ക് പൗരത്വം കൊടുക്കും, ഒരു പ്രശ്നവുമില്ല എന്ന് പറയുക, എന്നിട്ടു “ബാക്കി ഉള്ള നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കണ്ടേ എന്ന് ചോദിക്കുക ? .. ഇതു ഇന്ത്യക്കു ചേർന്നതാണോ ? ഇതു നന്മക്കു ചേർന്നതാണോ ? കക്ഷി രാഷ്ട്രീയം അല്ല വലുത്, നമ്മൾ കുട്ടികൾ ആയിരിക്കുമ്പോൾ പഠിച്ച ഇന്ത്യയുടെ പ്രതിജ്ഞ ആണ് വലുത് എന്ന് ഓർക്കുക.


നാളെ ഏതെങ്കിലും “കടുപ്പം ഉള്ള നിലപാട്” എടുക്കുന്ന ഒരു നേതാവ് ഏതെങ്കിലും നാട്ടിൽ ചോദിക്കുകയാണ് – “മുസ്ലിം, ക്രിസ്‌ത്യൻ, ബുദ്ധ, സിഖ് ആൾക്കാർക്കു പൗരത്വം കൊടുക്കും, ബാക്കി ഉള്ള “നുഴഞ്ഞുകയറ്റക്കാരെ” പുറത്താക്കണ്ടേ ?

നമ്മൾ ഹിന്ദുക്കൾക്ക് അത് ഇഷ്ടപ്പെടുമോ ? നമുക്ക് രോഷം/വിഷമം വരുമെങ്കിൽ, അത് തന്നെയല്ലേ ഇന്ത്യൻ മുസ്‌ലിം സഹോദരങ്ങൾക്ക് വരുന്നത്. അവർ അല്ലെ ശരി ? നമ്മുടെ മത സൗഹാർദം, ബഹുസ്വരത ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, കമ്മ്യൂണിസ്റ്റ്, നിരീശ്വരവാദി, സിഖ്, ബുദ്ധ, ജൈന, പാർസി അടക്കം എല്ലാവരുടെയും ഉത്തരവാദിത്വം അല്ലെ ?

2) ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയിലാണ്, മതസൗഹാർദത്തിലാണ്. നമ്മളാകുന്ന 5000 വർഷത്തിലധികം ചരിത്രമുള്ള രാജ്യം ലോകത്തിനു നൽകിയ ഏറ്റവും വലിയ സംഭാവന ബഹുസ്വരത എന്ന ആശയം ആണ്. നമ്മളെ വിശ്വഗുരു ആകുന്നതും സ്വാമി വിവേകാനന്ദൻ, മഹാത്മാ ഗാന്ധി എന്നിവരുടെ ബഹുസ്വര (Pluralism) എന്ന ദർശനം ആണ്.

ശ്രീ നിതീഷ് കുമാറിനെ പോലെ ഗാന്ധിയനായ ഒരു മുഖ്യമന്ത്രി എടുക്കുന്ന നിലപാടാണ് ഇന്ത്യയ്ക്ക് വേണ്ടത്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളിലെ പാവപ്പെട്ട ഹിന്ദുക്കൾ ബാക്കി ന്യൂനപക്ഷങ്ങൾ പീഡനം അനുഭവിക്കുന്നു (CAB) എങ്കിൽ അവരെ പിന്തുണയ്ക്കണം. എന്നാൽ മുസ്ലീം സഹോദരങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന ഒരു കാര്യവും ചെയ്യരുത് ” എന്നാണ് രാഹുൽ നേരത്തെയുളള പോസ്റ്റിൽ വ്യക്തമാക്കിയത്.

Top