കോൺഗ്രസിന് കനത്ത പ്രഹരം !!പാക്,ബംഗ്ലാദേശ് മുസ്ലിങ്ങളെ നാടുകടത്തണം.സിഎഎയില്‍ മലക്കം മറിഞ്ഞ് ശിവസേന.അമ്പരന്ന് മഹാസഖ്യം.

മുംബൈ:കോൺഗ്രസിന് കനത്ത പ്രഹരം നൽകി ശിവസേന . പൗരത്വ ഭേദഗതി വിഷയത്തില്‍ മലക്കം മറിഞ്ഞ് ശിവസേന. പൗരത്വം നിയമമോ എന്‍ആര്‍സിയോ മഹാരാഷ്ട്രയില്‍ നടപ്പാക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച ശിവസേന പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വന്ന മുസ്ലിങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ശിവസേനയില്‍ നിന്ന് വിഘടിച്ച് രൂപംകൊണ്ട എംഎന്‍എസിന്റെ നേതാവ് രാജ് താക്കറെ ബിജെപിക്കൊപ്പം നിലയുറപ്പിക്കുകയും പൗരത്വ നിയമത്തെ പിന്തുണയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ശിവസേനയുടെ മലക്കം മറിച്ചില്‍. മഹാരാഷ്ട്രയിലെ മഹാസഖ്യ സര്‍ക്കാരില്‍ അമ്പരപ്പുണ്ടാക്കുന്നതാണ് ശിവസേനയുടെ പുതിയ നിലപാട്. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്…

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വന്ന മുസ്ലിങ്ങളെ നാടുകടത്തണമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് സാമ്‌നയിലെ മുഖപ്രസംഗത്തില്‍ പറയുന്നു. മുസ്ലിങ്ങള്‍ക്ക് മാത്രം പൗരത്വം നിഷേധിക്കുന്നതിനെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ചോദ്യം ചെയ്യുന്നതിനിടെയാണ് ശിവസേനയുടെ മനംമാറ്റം.

സിഎഎ, എന്‍ആര്‍സി മഹാരാഷ്ട്രയില്‍ നടപ്പാക്കില്ലെന്ന് നേരത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. തടങ്കല്‍ പാളയങ്ങള്‍ മഹാരാഷ്ട്രയില്‍ നിര്‍മിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതാണ്. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ പാര്‍ട്ടി പറയുന്നത്.പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് വന്ന മുസ്ലിങ്ങളല്ലാത്ത ആറ് മതക്കാര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് സിഎഎയില്‍ പറയുന്നത്. മതം അടിസ്ഥാനമാക്കി പൗരത്വം നല്‍കുന്നത് ഭരണഘടനാ ലംഘനാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. എന്നാല്‍ മൂന്ന് രാജ്യങ്ങളില്‍ നിന്ന് പീഡനം സഹിച്ച് എത്തിയവരെയാണ് പരിഗണിക്കുന്നതെന്ന് ബിജെപി വാദിക്കുന്നു.

ബംഗ്ലാദേശില്‍ നിന്നും പാകിസ്താനില്‍ നിന്നും വന്ന മുസ്ലിങ്ങളെ പുറത്താക്കണമെന്ന ശിവസേന പറയുമ്പോള്‍, അവര്‍ നിലപാടില്‍ മാറ്റം വരുത്തി എന്നാണ് വ്യക്തമാകുന്നത്. ശിവസേന എപ്പോഴും ഹിന്ദുത്വത്തിന് വേണ്ടി നിലകൊള്ളുന്നവരാണെന്നും സാമ്‌നയില്‍ പറയുന്നു. രാജ് താക്കറെ ബിജെപിയോട് അടുത്തതാണ് ശിവസേന നിലപാട് മാറ്റാന്‍ കാരണം.

ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് വന്ന മുസ്ലിംങ്ങളെ പുറത്താക്കണം. പക്ഷേ, അത് ചെയ്യാന്‍ കൊടിയുടെ നിറം മാറ്റുകയാണ് നിങ്ങള്‍. ഇത് വളരെ രസകരമാണ്. ശിവസേനക്ക് കൊടിയുടെ നിറം മാറ്റേണ്ടി വന്നിട്ടില്ല. തങ്ങള്‍ എപ്പോഴും കാവിയാണ്. ഹിന്ദുത്വത്തിന് വേണ്ടിയാണ് പോരാടുന്നത്. സിഎഎക്ക് ഒട്ടേറെ പഴുതുകളുണ്ടെന്നും സാമ്‌നയില്‍ എഴുതുന്നു.രാജ് താക്കറെയുടെ എംഎന്‍എസ് അടുത്തിടെ പാര്‍ട്ടി കൊടി കാവിനിറത്തിലേക്ക് മാറ്റിയിരുന്നു. ഹിന്ദുത്വമാണ് തങ്ങളുടെ അജണ്ട എന്നും പ്രഖ്യാപിക്കുകയുണ്ടായി. ബിജെപിയുമായി അടുക്കാനും രാഷ്ട്രീയ നേട്ടത്തിനുമാണ് എംഎന്‍എസ് മാറ്റങ്ങള്‍ വരുത്തുന്നതെന്ന് ശിവസേന ആരോപിച്ചു.

മറാഠി ആദര്‍ശത്തിലാണ് 14 വര്‍ഷം മുമ്പ് രാജ്താക്കറെ എംഎന്‍എസ് രൂപീകരിച്ചത്. ഇപ്പോള്‍ അജണ്ട അവര്‍ മാറ്റിയിരിക്കുന്നു. ബിജെപിയുടെ ആവശ്യം കണക്കിലെടുത്താണ് ഈ മാറ്റം. എംഎന്‍എസിന് ഈ മാറ്റത്തിലൂടെ ഒന്നും നേടാന്‍ സാധിക്കില്ലെന്നും സാമ്‌നയില്‍ പറയുന്നു. ശിവസേനയുടെ വോട്ട് ബാങ്ക് തകര്‍ക്കാന്‍ ബിജെപി നടത്തുന്ന നീക്കമാണിതെന്ന് വിലയിരുത്തപ്പെടുന്നു. ആഴ്ചകള്‍ക്ക് മുമ്പ് വരെ ആഴ്ചകള്‍ക്ക് മുമ്പ് വരെ സിഎഎക്കെതിരെ നിലപാട് സ്വീകരിച്ചവരാണ് രാജ്താക്കറെയും അദ്ദേഹത്തിന്റെ എംഎന്‍എസ് പാര്‍ട്ടിയും. ഇപ്പോള്‍ വോട്ട് ലഭിക്കാനുള്ള മാറ്റമാണ് വരുത്തിയിരിക്കുന്നത്. സിഎഎയില്‍ പഴുതുകളുണ്ട്. മുസ്ലിങ്ങളെ മാത്രമല്ല, 40 ശതമാനം ഹിന്ദുക്കളെയും അത് ബാധിക്കുമെന്നും സാമ്‌നയിലെ മുഖപ്രസംഗം പറയുന്നു. രാജ് താക്കറെയുടെ മഹാറാലി സിഎഎയും എന്‍ആര്‍സിയും പിന്തുണച്ച് മഹാറാലി മുംബൈയില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് രാജ് താക്കറെ.

ഫെബ്രുവരി ഒമ്പതിനാണ് റാലി. സിഎഎയെ എതിര്‍ക്കുന്നവര്‍ക്കുള്ള താക്കീതായി മാറും റാലി എന്നും രാജ് താക്കറെ പറയുന്നു. ഇതാണ് ശിവസേന നിലപാട് കടുപ്പിക്കാന്‍ കാരണം. അന്ന് രാജ് താക്‌റെ പറഞ്ഞത് ഏത് മതക്കാരായാലും നിയമവിരുദ്ധമായി ഇന്ത്യയിലേക്കെത്തിയവരെ പുറത്താക്കണമെന്നാണ് രാജ് താക്കറെ കഴിഞ്ഞ മാസം പറഞ്ഞത്. ഇന്ത്യ ധര്‍മശാലയല്ല. വിദേശികള്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ല- രാജ് താക്കറെ ഡിസംബറില്‍ പൂനെയില്‍ പറഞ്ഞത് ഇങ്ങനെയാണ്. എന്നാല്‍ ഇപ്പോള്‍ പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വന്ന മുസ്ലിങ്ങളെ പുറത്താക്കണമെന്നാണ് രാജ് താക്കറെ പറയുന്നത്. കോണ്‍ഗ്രസുമായി അടുക്കാന്‍ ശ്രമിച്ചു മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസുമായി എംഎന്‍എസ് അടുക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. രാജ്താക്കറെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ സോണിയ ഗാന്ധി നിലപാട് കടുപ്പിച്ചതോടെ രാജ് താക്കറെയെ കോണ്‍ഗ്രസ് അകറ്റി. പിന്നീടാണ് ശിവസേന-ബിജെപി സഖ്യം ഉടക്കിയതും രാജ് താക്കറെ ബിജെപിയുമായി അടുത്തതും.

Top