യുപിയിൽ വീണ്ടും പ്രതിഷേധംകനക്കും!! 8 ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.

ന്യുഡൽഹി : ഉത്തർപ്രദേശിൽ വീണ്ടും കനത്ത ജാഗ്രത. എട്ട് ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങൾ വെള്ളിയാഴ്ച വൈകിട്ട് വരെ പൂർണമായും റദ്ദാക്കി. വെള്ളിയാഴ്ച പ്രാർത്ഥനകൾക്ക് ശേഷം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം കനക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്, പ്രതിഷേധക്കാരുമായി ചർച്ചകൾ നടത്തി. സംസ്ഥാനത്തെ 8 ജില്ലകളിൽ ഒരു ദിവസത്തേയ്ക്ക് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയാണ്. സമൂഹമാധ്യമങ്ങളും നിരീക്ഷണത്തിലാണെന്നും യുപി അഡീഷണൽ ഡയറക്ടർ ജനറൽ പിവി രാമശാസ്ത്രി പറഞ്ഞു.

ബിജ്നോർ, ബുലന്ദ്ഷഹർ, മുസാഫർഗനർ, ആഗ്ര, ഫിറോസാബാദ്, സംഭാൽ, അലിഗഡ്, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ അക്രമം ഉണ്ടായ ലഖ്നോവിൽ വലിയ രീതിയിലുള്ള സുരക്ഷാ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേങ്ങളിൽ ഉത്തർപ്രദേശിൽ ഇതുവരെ 21 പേരാണ് കൊല്ലപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

ഗൊരഖ്പൂരിലെ പ്രശ്ന ബാധിത പ്രദേശങ്ങളിൽ പോലീസ് മാർച്ച് നടത്തി. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ അർദ്ധസൈനിക വിഭാഗത്തേയും ക്യാമറകൾ ഘടിപ്പിച്ച ഡ്രോണുകളും വിന്യസിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റ് നിർദ്ദേശിച്ചിട്ടുണ്ട്. ഈ മാസം 19 മുതൽ 21 വരെ നടന്ന പ്രക്ഷോഭങ്ങളാണ് കൂടുതൽ അക്രമാസക്തമായത്. കൊല്ലപ്പെട്ട 21 പേരിൽ പലരും വെടിയേറ്റാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പ് നടത്തിയിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 327 കേസുകളാണ് രജിസ്റ്റര്‌ ചെയ്തിരിക്കുന്നത്. 5538 പേർ കരുതൽ തടങ്കലിലാണ്.

അതേസമയം പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ ഇ​രു​പ​തോ​ളം പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി രംഗത്ത് . പൗ​ര​ത്വ പ്ര​തി​ഷേ​ധ​ത്തി​നെ​തി​രേ പോ​ലീ​സ് ഉ​ന്നം​പി​ടി​ച്ച് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. യു​പി​യി​ൽ ന​ട​ക്കു​ന്ന​ത് ഭീ​ക​ര തേ​ർ​വാ​ഴ്ച​യാ​ണ്. സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്താ​ൻ ആ​ർ​ക്കും സാ​ധി​ക്കി​ല്ല. പ​രി​ക്കേ​റ്റ​വ​ർ​ക്ക് ചി​കി​ത്സ​യോ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് സ​ഹാ​യ​ധ​ന​മോ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു. ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ ന​ട​പ്പാ​ക്കു​മോ​യെ​ന്ന് കേ​ന്ദ്രം സു​പ്രീം കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം വ​ന്ന​തു​കൊ​ണ്ടാ​ണ് ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ളെ പേ​ടി​ക്കു​ന്ന​ത്. ഭേ​ദ​ഗ​തി​ക്കെ​തി​രേ ഡ​ൽ​ഹി​യി​ൽ ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കും. നി​യ​മ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന എ​ല്ലാ​വ​രോ​ടും ക​ക്ഷി രാ​ഷ്ട്രീ​യം നോ​ക്കാ​തെ ലീ​ഗ് സ​ഹ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Top