ബലാത്സംഗ നിരക്ക്​ കുറഞ്ഞുവെന്ന് അവകാശവാദവുമായി യോഗി!..

ലഖ്​നോ: സംസ്​ഥാനത്ത് ബലാത്സംഗങ്ങള്‍ കുറഞ്ഞെന്ന അവകാശവാദവുമായി ഉത്തര്‍പ്രദേശ്​ സര്‍ക്കാര്‍. 2016ലും മറ്റും സംഭവിച്ചതുമായി തട്ടിച്ചുനോക്കുേമ്പോൾ സംസ്​ഥാനത്ത്​ അത്തരം കേസുകളില്‍ 42.24 ശതമാനം കുറവുവന്നുവെന്നാണ്​ വാദം.​രാജ്യത്തെ നടുക്കിയ ഹത്ര ​ ബലാത്സംഗ കൊലപാതകവും സ്​ത്രീപീഡന പരമ്ബരകളും ചര്‍ച്ചയാവുന്നതിനിടെയാണ് യോഗി സർക്കാരിന്റെ പുതിയ അവകാശവാദം .

സ്​ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ മുന്‍വര്‍ഷത്തേതിനെക്കാള്‍ 27.32 ശതമാനം കുറവുണ്ട്​. ഇത്തരം കേസുകള്‍ കര്‍ശനമായി അന്വേഷിക്കുന്നുണ്ടെന്നും യോഗി സര്‍ക്കാര്‍ വന്നതില്‍ പിന്നെ അഞ്ചു പ്രതികള്‍ക്ക്​ വധശിക്ഷയും 193 പേര്‍ക്ക്​ ജീവപര്യന്തവും വിധിച്ചതായും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. സ്​​​ത്രീകള്‍ക്ക്​ സുരക്ഷ ഒരുക്കാന്‍ റോമിയോ സ്​ക്വാഡുകള്‍, മൊബൈല്‍ ആപ്​, രാത്രിസുരക്ഷാ സംവിധാനം, സഹായ ഡെസ്​ക്കുകള്‍, പിങ്ക്​ ബൂത്ത്​ തുടങ്ങി ഒട്ടനവധി നടപടികളും സ്വീകരിച്ചിട്ടുണ്ട്​.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്​ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലും സൈബര്‍ കുറ്റങ്ങളിലും രാജ്യത്ത്​ ഏറ്റവുമധികം പേര്‍ ശിക്ഷിക്കപ്പെടുന്നത്​ സംസ്​ഥാനത്താണെന്ന്​ നേരത്തേ നാഷനല്‍ ക്രൈം റെക്കോഡ്​സ്​ ബ്യൂറോ റിപ്പോര്‍ട്ടി​െന്‍റ അടിസ്​ഥാനത്തില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു.

Top