യോഗിക്ക് കയ്യടി !.. റോഡിനു മദ്ധ്യേ ബസ് നിർത്തി, ബസിനു മുന്നിൽ നിസ്ക്കരിച്ച ജീവനക്കാരെ സസ്പെൻഡ് ചെയ്ത് യുപി സർക്കാർ..

ലക്നൗ : റോഡിനു മദ്ധ്യേ ബസ് നിർത്തി നിസ്ക്കരിക്കാൻ പോയ ജീവനക്കാരെ സസ്പെൻഡ് ചെയ്ത് യുപി സർക്കാർ . ഉത്തര്‍പ്രദേശിലാണ് സംഭവം. ബറേലിയിൽ നിന്ന് ഗാസിയാബാദിലെ കൗശാംബി സ്റ്റോപ്പിലേക്ക് പോവുകയായിരുന്ന ബസിലെ ഡ്രൈവറും , കണ്ടക്ടറുമാണ് ബസ് റോഡിനു മദ്ധ്യേ നിർത്തി നിസ്ക്കരിക്കാൻ പോയത് . സംഭവത്തിൽ യോഗി സർക്കാരിന് കയ്യടിയുമായി പൊതുജനം .

സത്യേന്ദ്ര എന്ന വ്യക്തിയാണ് ഗതാഗത വകുപ്പ് ആസ്ഥാനത്തേക്ക് പരാതി ട്വീറ്റ് ചെയ്തത് . തന്റെ പരാതിയ്‌ക്കൊപ്പം സത്യേന്ദ്ര സംഭവത്തിന്റെ വീഡിയോയും അയച്ചിരുന്നു . ഈ വീഡിയോയിൽ ഇസ്‌ലാമിക വേഷം ധരിച്ച 2 പേർ റോഡിൽ നിസ്‌കരിക്കുന്നത് കാണാം. പ്രാർഥനയ്‌ക്കായി കണ്ടക്ടർ യാത്ര നിർത്തിയതിനെതിരെ ബസിലെ യാത്രക്കാർ പ്രതിഷേധിക്കുന്നതും കാണാം. എന്നാൽ ഇതിനെല്ലാം മറുപടിയായി കണ്ടക്ടർ യാത്രക്കാരെ ഉപദേശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാത്രിയിൽ ഞാൻ ബറേലിയിൽ നിന്ന് ബസിൽ കയറി. ആരുടെ പുറപ്പെടൽ സമയം 7 മണിയായിരുന്നു . രാത്രി 8:25ന് ബസ് നിർത്തി. ഞാൻ നോക്കിയപ്പോൾ കണ്ടത് 2 പേർ ബസിൽ നിന്ന് ഇറങ്ങി ബസ്സിന് മുന്നിൽ ഇരുന്നു നിസ്ക്കരിക്കാൻ തുടങ്ങി. ബറേലി ഡിപ്പോയിലെ ARM, SM, RM എന്നിവരോട് ഞാൻ പരാതിപ്പെട്ടു.“ സത്യേന്ദ്ര പറയുന്നു . സത്യേന്ദ്രയുടെ ഈ പരാതിയിൽ, അടുത്ത ദിവസം തന്നെ നടപടി സ്വീകരിച്ചതായി ബറേലി ഡിപ്പോയിലെ എആർഎം അറിയിച്ചു. ബസിലെ ഡ്രൈവറെ സസ്പെൻഡ് ചെയ്തതായും കണ്ടക്ടറുടെ കരാർ അവസാനിപ്പിച്ചതായും എആർഎം അറിയിച്ചു.

Top