യുപിയിൽ ബിജെപി വിയർത്താലും ഭരണം നിലനിർത്തും.സമാജ്‌വാദി പാര്‍ട്ടിയും ,ബിഎസ്പിയും മുന്നേറ്റം നടത്തും. കോൺഗ്രസ് നില മെച്ചപ്പെടുത്തില്ല.

2022 ലെ നിയമസഭ  തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി ഭരണം നിലനിർത്തും .എന്നാൽ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നിലനിർത്തില്ല . എബിപി- സി വോട്ടര്‍ സര്‍വ്വേ പ്രകാരം കോണ്‍ഗ്രസിന് സംസ്ഥാനത്ത് മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിക്കില്ല.പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇതിനകം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയ കോണ്‍ഗ്രസിന് മെച്ചപ്പെട്ട ഫലമല്ല സര്‍വ്വേയില്‍ ലഭിക്കുന്നത്.

2017 ലെ തെരഞ്ഞെടുപ്പില്‍ എസ്പി 45 സീറ്റാണ് നേടിയത്. ഇതില്‍ നിന്നും കൃത്യമായ ലീഡ് ഉണ്ടാക്കാന്‍ എസ്പിക്ക് ഈ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കഴിഞ്ഞേക്കുമെന്നാണ് പ്രവചനം. സര്‍വ്വേ ഫലം പ്രകാരം സംസ്ഥാനത്ത് 217 സീറ്റ് വരെയാണ് ബിജെപി നേടാന്‍ സാധ്യത. സമാജ് വാദി പാര്‍ട്ടി 156 വരെ സീറ്റിലും ബിഎസ്പി 18 സീറ്റില്‍ വരേയും വിജയിച്ചേക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേ സമയം കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. 403 സീറ്റിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തന്നെ മത്സരിപ്പിക്കുമെന്ന നിര്‍ണായക പ്രഖ്യാപനമാണ് പ്രിയങ്കയുടേത്. സഖ്യം വേണ്ടെന്ന പ്രവര്‍ത്തകരുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം. 44 ശതമാനം വനിതാ പ്രാതിനിധ്യം ആയിരിക്കുമെന്നും പ്രിയങ്ക അറിയിച്ചു. ബുലന്ദേശ്വറില്‍ കോണ്‍ഗ്രസ് പ്രതിജ്ഞ സമ്മേളനത്തിനിടെ നേതാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പ്രഖ്യാപനം. ഇതോടെ കോണ്‍ഗ്രസ് സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിടുകയാണ്. പ്രിയങ്ക ഇതിനകം തന്നെ ഉത്തര്‍പ്രദേശില്‍ സജീവമാണ്.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ പല ഭാഗങ്ങളില്‍ ആരംഭിച്ചുകഴിഞ്ഞു. ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന നിര്‍ദേശവും പ്രിയങ്ക പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെച്ചു. ഒപ്പം സോഷ്യല്‍മീഡിയയില്‍ പാര്‍ട്ടി സജീവമാകണമെന്നും ആവശ്യപ്പെട്ടു.

2017 ലെ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റാണെങ്കില്‍ ഇത്തവണ അത് ഒന്‍പത് സീറ്റ് വരെ മാത്രമെ കോണ്‍ഗ്രസിന് ലഭിക്കുകയുള്ളൂ.ഉത്തര്‍പ്രദേശില്‍ ബിജെപിയും എസ്പിയും തമ്മിലുള്ള കൃത്യമായ മത്സരമാണ് സര്‍വ്വേയില്‍ ചൂണ്ടികാട്ടുന്നത്. 60 സീറ്റുകളുടെ വ്യത്യാസമാണ് രണ്ട് പാര്‍ട്ടികളും തമ്മിലുള്ളത്.

Top