പ്രിയങ്ക ഗാന്ധിയെ പോലീസ് കൈയേറ്റം ചെയ്തു; കഴുത്തിനു കുത്തിപ്പിടിച്ചു തള്ളിയിട്ടെന്നു പ്രിയങ്ക.

​​ ന്യൂഡ​​​ൽ​​​ഹി:പ്രിയങ്ക ഗാന്ധിയുടെ കാര്‍ വീണ്ടും യുപി പൊലീസ് തടഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ സദഫ് ജഫാറിന്‍റെ ബന്ധുക്കളെ കാണാന്‍ പോകവെയായിരുന്നു പൊലീസ് നടപടി. ലഖ്‌നൗവിലെ ഗോമതി നഗറില്‍ വച്ചായിരുന്നു പൊലീസ് തടഞ്ഞത്. തുടര്‍ന്ന് കാല്‍നടയായി എത്തിയാണ് പ്രിയങ്ക കൂടിക്കാഴ്ച നടത്തിയത്. അനാവശ്യ ഇടപെടലാണ് പൊലീസ് നടത്തിയതെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. മു​​​ൻ ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ എ​​​സ്.​​​ആ​​​ർ. ദാ​​​രാ​​​പു​​​രി​​യുടെ വീട് സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ പോ​​​ക​​​വേ പോ​​ലീ​​സ് ത​​ന്നെ ക​​ഴു​​ത്തി​​നു കു​​ത്തി​​പ്പി​​ടി​​ച്ച് ത​​ള്ളി​​യി​​ട്ടു​​വെ​​ന്നു പ്രി​​യ​​ങ്ക പ​​റ​​ഞ്ഞു.

“എ​​ന്നെ ത​​ട​​യാ​​ൻ പോ​​ലീ​​സി​​നെ അ​​വ​​കാ​​ശ​​മി​​ല്ല. എ​​ന്നെ അ​​റ​​സ്റ്റ് ചെ​​യ്യ​​ണ​​മെ​​ന്നു​​ണ്ടെ​​ങ്കി​​ൽ ആ​​കാ​​മാ​​യി​​രു​​ന്നു. ഞ​​ങ്ങ​​ൾ വാ​​ഹ​​ന​​ത്തി​​ൽ പോ​​ക​​വേ ഒ​​രു പോ​​ലീ​​സ് വാ​​ഹ​​നം വ​​ന്നു. പോ​​കാ​​ൻ പ​​റ്റി​​ല്ലെ​​ന്നു ഞ​​ങ്ങ​​ളോ​​ടു പ​​റ​​ഞ്ഞു. ഞാ​​ൻ‌ വാ​​ഹ​​ന​​ത്തി​​ൽ​​നി​​ന്നി​​റ​​ങ്ങി ന​​ട​​ക്ക​​വേ പോ​​ലീ​​സ് സം​​ഘം എ​​ന്നെ വ​​ള​​ഞ്ഞു. ഒ​​രു വ​​നി​​താ പോ​​ലീ​​സ് എ​​ന്‍റെ ക​​ഴു​​ത്തി​​നു കു​​ത്തി​​പ്പി​​പ്പി​​ടി​​ച്ചു. മ​​റ്റൊ​​രാ​​ൾ എ​​ന്നെ ത​​ള്ളി വീ​​ഴി​​ച്ചു”-ദാ​​രാ​​പു​​രി​​യുടെ വീട് സ​​ന്ദ​​ർ​​ശി​​ച്ച​​ശേ​​ഷം പ്രി​​യ​​ങ്ക മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു പ​​റ​​ഞ്ഞു.


അ​​തേ​​സ​​മ​​യം, പ്രി​​യ​​ങ്ക​​യു​​ടെ ആ​​രോ​​പ​​ണ​​ങ്ങ​​ൾ തെ​​റ്റാ​​ണെ​​ന്നു യു​​പി പോ​​ലീ​​സ് പ​​റ​​ഞ്ഞു. പോ​​ലീ​​സു​​കാ​​ർ ത​​ട​​ഞ്ഞ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് കാ​​റി​​ൽ​​നി​​ന്നി​​റ​​ങ്ങി​​യ പ്രി​​യ​​ങ്ക ഒ​​രു കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​ന്‍റെ ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ത്തി​​ന്‍റെ പി​​ന്നി​​ലി​​രു​​ന്നാ​​ണു ദാ​​രാ​​പു​​രി​​യു​​ടെ വീ​​ട്ടി​​ലെ​​ത്തി​​യ​​ത്. എ​​​ഴു​​​പ​​​ത്തി​​​യാ​​​റു​​​കാ​​​ര​​​നും കാ​​​ൻ​​​സ​​​ർ രോ​​​ഗി​​​യു​​​മാ​​​യ ദാ​​രാ​​പു​​രി​​യെ ക​​​ലാ​​​പ​​​ക്കു​​​റ്റം ചു​​​മ​​​ത്തി​​​യാ​​​ണ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

പൗ​​​ര​​​ത്വ നി​​​യ​​​മ​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​തി​​​നു പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​യും ആ​​​ക്ടി​​​വി​​​സ്റ്റു​​​മാ​​​യ സ​​​ദ​​​ഫ് ജ​​​ഫാ​​​റി​​​ന്‍റെ ബ​​​ന്ധു​​​ക്ക​​​ളെ​​യും പ്രി​​യ​​ങ്ക സ​​ന്ദ​​ർ​​ശി​​ച്ചു. ഈ ​​​ആ​​​ഴ്ച ആ​​​ദ്യം ല​​​ക്നോ കോ​​​ട​​​തി സ​​​ദാ​​​ഫി​​​ന്‍റെ ജാ​​​മ്യം നി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു.

Top