യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് നേ​രെ ഭീകരാക്രമണം നടക്കാൻ സാദ്ധ്യത.ഗോരഖ്‌നാഥ് ക്ഷേത്ര ദര്‍ശന സമയത്ത് യോഗി ആദിത്യനാഥിനെ വധിക്കാന്‍ ശ്രമിച്ചേക്കാം; തീവ്രവാദികള്‍ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന കടന്നു കൂടാമെന്നും ഇന്റലിജന്‍സ്

ന്യൂദല്‍ഹി: ഉ​ത്തർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് നേ​രെ ഭീകരാക്രമണം നടക്കാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പ് . യോഗി ആദിത്യനാഥിനെ വധിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി രസഹ്യാന്വേഷണ വിഭാഗത്തിന്റെതാണ് റിപ്പോര്‍ട്ട്. ഗോരഖ്പൂരിലെ ഗോരഖ്‌നാഥ് ക്ഷേത്രദര്‍ശന സമയത്ത് ആക്രമണത്തിനായി ഭീകരര്‍ പദ്ധതിയിടുന്നത്. മാധ്യമപ്രവര്‍ത്തകരുടെ വേഷത്തില്‍ തീവ്രവാദികള്‍ ക്ഷേത്രപരിസരത്ത് എത്താനുള്ള സാധ്യതയാണ് റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നത്. മാധ്യമസംഘങ്ങളില്‍ നിന്നു പൊതുവേ അകലംപാലിക്കുന്ന മുഖ്യമന്ത്രിയാണ് യോഗി.ഇ​തേ​ക്കു​റി​ച്ച് സു​ര​ക്ഷാ ഏ​ജ​ൻസി​ക​ൾ തങ്ങൾക്ക് ര​ഹ​സ്യ വി​വ​രം കൈ​മാ​റിയിട്ടുണ്ടെന്നും പൊലീ​സ് പറയുന്നു.

ഭീ​ക​രാ​ക്ര​മ​ണം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ സംസ്ഥാന പൊലീസ് ശക്‌തിപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങു​കൾ റി​പ്പോ​ർ​ട്ട് ചെയ്യുന്നതിനായി എത്തുന്ന മാദ്ധ്യമ പ്ര​വ​ർ​ത്ത​ക​ർക്ക് ഫോ​ട്ടോ പ​തി​ച്ച പ്ര​ത്യേ​ക തി​രി​ച്ച​റി​യൽ കാ​ർ​ഡു​കൾ വി​ത​ര​ണം ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ഇപ്പോൾ യു​.പി പൊ​ലീ​സ്. മു​ഖ്യ​മ​ന്ത്രി എ​ത്തു​ന്ന ഗോ​ര​ഖ്‌​പൂ​രി​ലും വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

മുന്നറിയിപ്പിന്റെ പശ്ചാത്താലത്തില്‍ ഗോരഖ്പൂരിലും ക്ഷേത്രത്തിലും സുരക്ഷ ശക്തമാക്കി. പ്രാദേശിക മാധ്യമപ്രവര്‍ത്തകരോടു ഏറ്റവും പുതിയ ഫോട്ടോ പതിച്ച ഐഡിന്റിറ്റി കാര്‍ഡ് ഹാജരാക്കാന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, മാധ്യമപ്രവര്‍ത്തകന്‍ ആണെന്നു പൂര്‍ണമായും ബോധ്യപ്പെട്ട ശേഷമേ ആള്‍ക്കാരെ ക്ഷേത്രപരിസരത്ത് പ്രവേശിക്കാന്‍ അനുവദിക്കൂ. അടുത്തിടെ കാന്‍പൂര്‍ സന്ദര്‍ശന വേളയില്‍ യോഗിയെ തടയാന്‍ പദ്ധതിയിട്ട അഞ്ചു പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിഎഎ വിഷയത്തില്‍ പ്രക്ഷോഭകാരികളെ രൂക്ഷമായ ഭാഷയിലാണ് യോഗി വിമര്‍ശിച്ചിരുന്നു.

Top