വെള്ളാപ്പള്ളി നടേശനെ കുരുക്കിലാക്കി തൂങ്ങി മരിച്ച സെക്രട്ടറിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്.

കൊച്ചി:എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വീണ്ടും കുരുക്കിൽ . വെള്ളാപ്പള്ളി നടേശനെ കുരുക്കിലാക്കി എസ്എൻഡിപി യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ച സെക്രട്ടറിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത് വന്നു . മൈക്രോഫിനാൻസ് കേസിൽ കുടുക്കാൻ ശ്രമിച്ചാൽ വെള്ളാപ്പള്ളിയുടെ വീടിന് മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് വ്യക്തമാക്കുന്ന കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്.

ഫെഡറൽ ബാങ്കിൽ നിന്നെടുത്ത വരവുവച്ച തുക വെള്ളാപ്പള്ളി നടേശൻ തിരിച്ചടയ്ക്കാനുണ്ടെന്ന് കത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഏകദേശം 37 ലക്ഷത്തോളം രൂപ വരുമിത്. തുക അടച്ചില്ലെങ്കിൽ കുടുംബം ജപ്തി നടപടി നേരിടേണ്ടി വരുമെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചേർത്തല യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ കൂടിയായിരുന്ന കെ കെ മഹേശനെ ഇന്ന് രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോഫിനാൻസ് കേസിൽ ആരോപണ വിധേയനായിരുന്നു. കേസുമായി ബന്ധപ്പെട്ട് മഹേശനെ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. ഇദ്ദേഹത്തിനെതിരെ 21 ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Top