തുഷാർ വെള്ളാപ്പള്ളിയുടെ രണ്ടാം വൻ കെണിഉം പൊളിഞ്ഞു !!അല്ലാഹു കാത്തെന്ന് നാസിൽ ടീം..തുഷാറിനെതിരായ വണ്ടിചെക്ക് കേസില്‍ തെളിവെടുപ്പ് തുടങ്ങി

കൊച്ചി:വീണ്ടും തന്നെ കബളിപ്പിക്കാൻ ശ്രമിച്ച തുഷാർ വെള്ളാപ്പള്ളിയുടെ തന്ത്രം നാസിൽ അബ്ദുല്ലയും ടീമും പൊളിച്ചടുക്കി.തന്ത്രപൂർവം കേസ് ഒത്തുതീർപ്പാക്കി നാസിലിനെ കുടുക്കാനുള്ള ശ്രമത്തിനെ പൊളിച്ചടുക്കുകയായിരുന്നു .അതേസമയം ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി പ്രതിയായ വണ്ടിചെക്ക് കേസില്‍ തെളിവെടുപ്പ് തുടങ്ങി. അതിനിടെ, കേസ് പരിഹരിക്കാന്‍ ഒരു ഒത്തുതീര്‍പ്പ് വ്യവസ്ഥ പരാതിക്കാരന് മുന്നില്‍ വെച്ചിട്ടുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളിയുടെ ബന്ധുക്കള്‍ പറഞ്ഞു. പക്ഷെ, അതിനോട് നാസില്‍ അബ്ദുല്ല പ്രതികരിച്ചിട്ടില്ല.

വണ്ടിചെക്ക് കേസില്‍ തെളിവെടുപ്പ് നടപടികളുടെ ഭാഗമായി പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല രാവിലെ അജ്മാന്‍ പബ്ലിക് പ്രോസിക്യൂഷനില്‍ ഹാജരായി. യു.എ.ഇ നിയമപ്രകാരം ക്രിമിനല്‍ കുറ്റങ്ങളില്‍ തെളിവ് ശേഖരിക്കുക പബ്ലിക് പ്രോസിക്യൂഷനാണ്. ജാമ്യകാലാവധി കഴിയുന്ന മുറക്കായിരിക്കും തുഷാര്‍ കോടതിയിലെത്തുക. 20 ദിവസത്തിനകം ജാമ്യകാലാവധി അവസാനിക്കും. തുഷാര്‍ വെള്ളാപ്പള്ളി ഒപ്പിട്ട ചെക്കാണ് കേസിലെ പ്രധാന തെളിവ്. ഇത് കോടതിയില്‍ നേരത്തേ ഹാജരാക്കിയതാണ്.

കേസിലെ വഞ്ചന തെളിയിക്കാന്‍ കഴിയുന്ന കരാര്‍ രേഖകള്‍ ഉള്‍പ്പെടെ തെളിവുകളാണ്പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ എത്തിക്കുക. കേസ് ഒത്തുതീര്‍പ്പ് ആയില്ലെങ്കില്‍ പാസ്പോര്‍ട്ട് ജാമ്യത്തില്‍ നല്‍കിയ തുഷാര്‍ ഏറെകാലം യു.എ.ഇയില്‍ കുടുങ്ങും. എന്നാല്‍ ഒരു ഒത്തുതീര്‍പ്പ് വ്യവസ്ഥ നാസില്‍ അബ്ദുല്ലയുടെ സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ടെന്നും തീരുമാനം എടുക്കേണ്ടത് അദ്ദേഹമാണെന്നും തുഷാറിന്റെ ബന്ധുക്കള്‍ പ്രതികരിച്ചു.

Top