തന്നെ കുടുക്കാന്‍ ഗൂഢാലോചന നടത്തി!!നാസിലിനെതിരെ ക്രിമിനല്‍ കേസ് നല്‍കുമെന്ന് തുഷാര്‍; നേരിടുമെന്ന് നാസില്‍

ദുബായ് :തന്നെ കുടുക്കാൻ നാസിൽ ഗൂഡാലോചന നടത്തി !ചെക്ക് കേസില്‍ പരാതിക്കാരനായ നാസില്‍ അബ്ദുല്ലക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. തന്നെ കുടുക്കാന്‍ ഗൂഢാലോചന നടത്തി എന്ന് ആരോപിച്ചാണ് കേസ് നല്‍കുക. അജ്മാന്‍ കോടതിയില്‍ കേസ് നടത്തിപ്പിനായി അഭിഭാഷകനെ ചുമതലപ്പെടുത്തും.ഗൂഢാലോചനയും കൃത്രിമരേഖ ചമയ്ക്കലും ഉൾപ്പടെയുള്ള കുറ്റങ്ങൾ ആരോപിച്ചാകും പരാതി നൽകുക.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”ഇത് കൃത്രിമരേഖ ഉണ്ടാക്കിയ കേസാണ്. എന്‍റെ അറിവില്ലാതെ മറ്റൊരാളുടെ പക്കൽ നിന്ന് ചെക്ക് വാങ്ങിയിട്ടാണ് എനിക്കെതിരെ കേസ് നൽകുന്നത്. ഇതിൽ ഗൂഢാലോചനയുണ്ട്. ഒമ്പത് മുതൽ പത്ത് വർഷക്കാലം മുന്നേയുള്ള, നിരോധിക്കപ്പെട്ട ചെക്ക് കൊണ്ട് പോയി, അങ്ങനെയൊരു അക്കൗണ്ടില്ലെന്ന് എഴുതിവാങ്ങി, ഇങ്ങനൊരു കേസ് എനിക്കെതിരെ കെട്ടിച്ചമയ്ക്കുകയായിരുന്നു.

യുഎഇയിലെ നിയമസംവിധാനങ്ങൾ വച്ച് ഇത് വളരെ ഗുരുതരമായ കുറ്റമാണ്. യുഎഇയിലെ സുതാര്യമായ നിയമസംവിധാനത്തിന്‍റെ അടിസ്ഥാനത്തിലാണ് എനിക്ക് 20 ദിവസം കൊണ്ട് തന്നെ നീതി കിട്ടിയത്”, തുഷാർ പറയുന്നു.ഇത്തരമൊരു കേസിന് പിന്നിൽ നാസിലല്ലാതെ മറ്റാരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് കേസിൽ തീർച്ചയായും ഗൂഢാലോചനയുണ്ട് എന്നാണ് തുഷാർ മറുപടി നൽകിയത്.

നാസിൽ നൽകിയ ചെക്ക് കേസിൽ ആദ്യം തുഷാറിനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിശ്വാസ്യയോഗ്യമായ തെളിവുകളില്ലാത്തതിനാൽ അജ്മാൻ കോടതി ഹർജി തള്ളിക്കളഞ്ഞിരുന്നു.തുഷാര്‍ കേസ് നല്‍കിയാല്‍ നേരിടുമെന്ന് നാസില്‍ പ്രതികരിച്ചു. നാട്ടില്‍ പോകും മുന്‍പ് കൂടിക്കാഴ്ച വേണമെന്ന് തുഷാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചെക്ക് നല്‍കിയത് തുഷാറിന്‍റെ കമ്പനിയില്‍ ഉള്ളവര്‍ തന്നെയാണെന്നും നാസില്‍ അബ്ദുല്ല പറഞ്ഞു.

ചെക്ക് കേസിൽ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ക്രിമിനൽ കേസ് കോടതി നേരത്തെ തള്ളിയിരുന്നു. ചെക്കിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടിയാണ് കേസ് തള്ളിയത്. പരാതിക്കാരന് വേണമെങ്കില്‍ ഈ കേസില്‍ സിവില്‍ നടപടികള്‍ തുടരാമെന്നും പ്രോസിക്യൂഷന്‍ നിര്‍ദേശിക്കുകയുണ്ടായി.

Top