ഗൾഫിൽ എത്തിച്ച സ്ത്രീ ആര് ?തുഷാർ ഹണി ട്രാപിൽ.. ?

ഗൾഫിൽ എത്തിച്ച സ്ത്രീ ആര് ?തുഷാർ ഹണി ട്രാപിൽ.. ? ഡീൽ ഉറപ്പിച്ച സ്ത്രീ ശബ്ദം പുറത്ത് വരുമോ? വിവാദം കൊഴുക്കുന്നു..അതേസമയം ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതിര്‍പ്പാക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി. തുഷാറും പരാതിക്കാരന്‍ നാസിലുമായി ചര്‍ച്ച നടത്തി. നാസിലിനെ തുഷാര്‍ ഫോണില്‍ വിളിച്ചായിരുന്നു ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.ആദ്യഘട്ട ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണെന്നും ചര്‍ച്ചയില്‍ നാസില്‍ പണം ആവശ്യപ്പെട്ടില്ലെന്നും വ്യവസായവുമായി സഹകരിക്കണം എന്നാണ് ആവശ്യപ്പെട്ടതെന്നും തുഷാര്‍ പറഞ്ഞു. ആദ്യഘട്ട ചര്‍ച്ചയാണ് ഇന്ന് നടന്നത്. നാളെ വീണ്ടും ചര്‍ച്ച നടത്തും.

ഒരു തരത്തിലുള്ള ബുദ്ധിമുട്ടും അദ്ദേഹത്തിനോ തനിക്കോ ഇല്ലാതെ പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തുഷാര്‍ പറഞ്ഞു.ഒത്തുതിര്‍പ്പ് ആയില്ലെങ്കില്‍ മാത്രമേ നിയമനടപടിയുമായി മുന്നോട്ടുപോകുകയുള്ളൂവെന്ന് നാസില്‍ പ്രതികരിച്ചിരുന്നു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..

ചെക്ക് മോഷ്ടിച്ചതല്ല. കേസ് രാഷ്ട്രീയ പ്രേരിതവുമല്ല. ചെക്കിലെ ഒപ്പ് വ്യാജമല്ല. തുഷാറുമായി സംസാരം നടക്കുന്നുണ്ട്.ഒത്തുതിര്‍പ്പിലേക്ക് പോകാന്‍ തന്നെയാണ് ആഗ്രഹം. ഫൈറ്റിലേക്ക് പോകാതെ ഒത്തുതിര്‍പ്പ് നടക്കുമെങ്കില്‍ അതിന് ശ്രമിക്കും. അതിന് സാധ്യത ഇല്ലെങ്കില്‍ മാത്രമാണ് നിയമനടപടിയിലേക്ക് പോകുകയെന്നും അദ്ദേഹം പറഞ്ഞു.

Top