പിണറായി വിജയന്‍ കെഎം ഷാജഹാനെതിരെ പകവീട്ടുന്നു; ലാവലിന്‍ കേസിലെ പകയെന്ന് അമ്മ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണങ്ങളുമായി വിഎസിന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാന്റെ അമ്മ എല്‍.തങ്കമ്മ. ലാവ്‌ലിന്‍ കേസില്‍ സത്യം പുറത്തുകൊണ്ടുവരാനുളള ശ്രമമാണ് ഷാജഹാന്‍ നടത്തിയത്. അതുമായി ബന്ധപ്പെട്ട് കുറെനാള്‍ അവന്‍ ലാവ്‌ലിന്‍ കേസിന്റെ പിന്നാലെ ആയിരുന്നു. ഇതുകാരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഷാജഹാനെതിരെ പ്രതികാരം തീര്‍ക്കുകയാണ്.

കഴിഞ്ഞദിവസം ഡിജിപി ഓഫിസിന് മുമ്പില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഷാജഹാന്‍ ഗൂഢാലോചന നടത്തിയിട്ടില്ല. തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയുമായി തന്റെ മകന് ബന്ധമില്ലെന്നും ഷാജഹാന്റെ അമ്മ പറഞ്ഞു. എല്ലാവിധ പൊതുപ്രശ്‌നങ്ങളിലും അവന്‍ ഇടപെടുന്നതാണ്. പക്ഷേ ഇപ്പോള്‍ അവനെ ക്രിമിനല്‍സുമായി ചേര്‍ത്ത് പ്രചാരണം നടത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും തങ്കമ്മ കുറ്റപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിഷ്ണുവിന്റെ അമ്മ മഹിജയും ബന്ധുക്കളും ഡിജിപി ഓഫിസിന് മുമ്പില്‍ നിരാഹാര സമരം നടത്താന്‍ എത്തിയപ്പോള്‍ പൊലീസ് തടയുകയും വലിച്ചിഴക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവരോടൊപ്പം കെ.എം ഷാജഹാന്‍ ഉള്‍പ്പെടെയുളള മറ്റു അഞ്ചുപേരെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ഈ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ ഇവരുടെ ജാമ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു.

പുറത്തുനിന്നുളളവര്‍ പ്രതിഷേധത്തില്‍ നുഴഞ്ഞുകയറിയാണ് പ്രശ്‌നമുണ്ടാക്കിയതെന്നും ഷാജഹാനെ എല്ലാവര്‍ക്കും അറിയാമല്ലോ, തോക്കുസ്വാമിയെ എല്ലാവര്‍ക്കും അറിയാമല്ലോ എന്ന പ്രതികരണമാണ് മുഖ്യമന്ത്രി ഇതിനെക്കുറിച്ച് നടത്തിയത്. എസ്യുസിഐ നേതാവ് ഷാജര്‍ഖാന്‍, ഭാര്യ മിനി, എസ്യുസിഐ പ്രവര്‍ത്തകന്‍ ശ്രീകുമാര്‍, തോക്കുസ്വാമി എന്നു വിളിക്കപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ എന്നിവരാണ് ഷാജഹാനൊപ്പം ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്നത്. ഭദ്രാനന്ദ തങ്ങളോട് ഒപ്പമല്ല എത്തിയതെന്ന് ജിഷ്ണുവിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.

Top