കെ.എം ഷാജഹാനെ സി ഡിറ്റില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം:ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും കുടുംബാംഗങ്ങളും നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പൊതുപ്രവര്‍ത്തകന്‍ കെ.എം ഷാജഹാനെ സി ഡിറ്റില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. 48 മണിക്കൂറിലേറെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്നതിനാല്‍ കേരള സര്‍വ്വീസ് ചട്ടപ്രകാരം ആണ് സസ്പെന്‍ഷന്‍. നിലവില്‍ സി-ഡിറ്റിലെ സയന്റിഫിക്ക് ഓഫീസറാണ് ഷാജഹാന്‍ .

സര്‍ക്കാര്‍ ജീവനക്കാരനോ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരോ 48 മണിക്കൂറിലധികം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടിവന്നാല്‍ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാമെന്നാണ് വ്യവസ്ഥ. എന്നാല്‍, അദ്ദേഹം ഏറെക്കാലമായി അവധിയിലായിരുന്നു. ഷാജഹാന്‍ അടക്കമുള്ളവരുടെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് സസ്‌പെന്‍ഷന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, കെ.എം ഷാജഹാനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലീസിെന്‍റ അപേക്ഷ കോടതി തള്ളി. ഷാജഹാനെ ജയിലില്‍ ഒരു മണിക്കൂര്‍ ചോദ്യംചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കോടതി അനുമതി നല്‍കിയിരുന്നു.

Top