കെ.എം.ഷാജി അയോഗ്യന്‍ തന്നെയെന്ന് ഹൈക്കോടതി; വീണ്ടും തെരഞ്ഞെടുപ്പ് നടക്കും

കൊച്ചി: കെഎം ഷാജി എംഎല്‍എയെ ഹൈക്കോടതി അയോഗ്യനാക്കി. കെഎം ഷാജിക്കെതിരെ മത്സരിച്ച എം.വി. നികേഷ് കുമാര്‍ നേരത്തെ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഷാജിയെ അയോഗ്യനാക്കിയിരുന്നു. സിപിഎം പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി.നികേഷിന്റെ ഹര്‍ജിയില്‍ ആറു വര്‍ഷത്തേക്കാണ് കോടതി ഷാജിയെ അയോഗ്യനാക്കിയത്.
2016ലെ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ക്ക് വേണ്ടി ഷാജി വര്‍ഗീയ പ്രചരണം നടത്തിയെന്നാരോപിച്ചാണ് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന സിപിഎമ്മിന്റെ എം.വി.നികേഷ് കുമാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. അഴീക്കോട് മണ്ഡലത്തില്‍ നിന്നാണ് ഷാജി ജയിച്ചത്. മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Top