കെ എം ഷാജി ലീഗിനുള്ളിലെ വിലകുറഞ്ഞ നേതാവാണെന്ന് ഐഎന്‍എല്‍.

മലപ്പുറം: കെ എം ഷാജി ലീഗിനുള്ളിലെ വിലകുറഞ്ഞ നേതാവാണെന്ന് ഐഎന്‍എല്‍. സംസ്ഥാനത്തെ പ്രകൃതിക്ഷോഭങ്ങളുടെയും മഹാമാരികളുടെയും കാലത്ത് ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ മുഖ്യമന്ത്രി നടത്തിയ വിഭവസമാഹരണത്തെ കെ എം ഷാജി അപഹസിക്കുകയാണെന്ന് മലപ്പുറം ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് കാലങ്ങളിലെ വര്‍ഗീയ നിലപാടുകളുടെയും അവിഹിത ധനസമ്പാദനത്തിന്റെയും പേരില്‍ കുറ്റാരോപിതനായി നടപടി നേരിടുന്ന വ്യക്തിയാണ് കെ എം ഷാജി. സംസ്ഥാന ആരോഗ്യമന്ത്രിയെ അപഹസിക്കുന്ന തരത്തിലുള്ള ഷാജിയുടെ പ്രസംഗം അപലപനീയമാണെന്നും ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top