തൃപ്തി ദേശായി മടങ്ങുന്നു. ശബരിമല ദര്‍ശനത്തിനായി ഇന്ന് പുലര്‍ച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയതായിരുന്നു ഭൂമാതാ ബ്രിഗേഡ് നേതാവായ തൃപ്തി ദേശായി. എന്നാല്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ കനത്ത പ്രതിഷേധമായിരുന്നു തൃപ്തി ദേശായി നേരിട്ടത്. എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടന്ന അവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ പോലീസിനായില്ല.
പ്രതിഷേധത്തെ തുടര്‍ന്ന് പുറത്തിറങ്ങാനാകാതെ കുടുങ്ങി കിടക്കുന്ന തൃപ്തി ദേശായിയുമായി പൊലീസ് നടത്തിയ ചര്‍ച്ചയിലാണ് മടങ്ങാനുള്ള തീരുമാനം അവര്‍ കൈക്കൊണ്ടത്. രാവിലെ നാല് മണിയോടെ എത്തിയ തൃപ്തി ദേശായി ആദ്യ 12 മണിക്കൂറ് പിന്നിട്ടിട്ടും ശബരിമലയില്‍ ദര്‍ശനം നടത്തിയേ മടങ്ങുകയുള്ളൂ എന്ന വാശിയില്‍ വിമാനത്താവളത്തില്‍ കഴിയുകയായിരുന്നു. എന്നാല്‍ പുറത്തിറങ്ങാന്‍ പോലുമുള്ള യാതൊരു സാഹചര്യവും അവര്‍ക്ക് ലഭിച്ചില്ല. കാര്‍ഗോ കൗണ്ടര്‍ വഴി പുറത്തിറക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
രാവിലെ തന്നെ പ്രതിഷേധക്കാരുടെ വലിയ നിരയാണ് തൃപ്തിയ തടയാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നത്. പുറത്തിറങ്ങാന്‍ കഴിയാതെ കാത്തിരുന്ന സമയത്ത് ധാരാളം പ്രതിഷേധക്കാര്‍ നാമജപവുമായി എയര്‍പോര്‍ട്ടിലെത്തിയത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. തുടര്‍ന്ന് യാതൊരു സാഹചര്യത്തിലും പുറത്ത് എത്തിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തി. എന്നാല്‍ മടങ്ങിപ്പോകുമ്പോഴും തിരികെ വന്നാല്‍ സുരക്ഷ ഒരുക്കാന്‍ തയ്യാറാണെന്ന് പോലീസ് അറിയിച്ചെന്നാണ് വിവരം.
പ്രതിഷേധ സമരക്കാരുടെ വലിയ വിജയമാണ് സംഭവിച്ചിരിക്കുന്നത്. 12 മണിക്കൂറോളം ഒരു വിമാനത്താവളം നിശ്ചലമാക്കിയ പ്രതിഷേധമായിരുന്നു ഉണ്ടായത്. ബിജെപി നേതാക്കള്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ വിമാന്താവളത്തില്‍ 12 മണിക്കൂര്‍ ഉപരോധം തീര്‍ത്ത് അനന്യ സാധാരണമായ സ്ഥിതിവിശേഷമാണ് ഉണ്ടായത്.