സൗമിനി ജെയ്‌ൻ പുറത്തേയ്ക്ക്…!! കൊച്ചി കോർപ്പറേഷനിൽ അടിമുടി മാറ്റത്തിന് കോൺഗ്രസ്

കൊച്ചി: ഉപതെരഞ്ഞെടുപ്പിലെ നിറംമങ്ങിയ പ്രകടനത്തിൻ്റെ പേരിൽ കടുത്ത പ്രതിസന്ധിയിലായ കൊച്ചി കോർപ്പറേഷൻ്റെ മുഖം മിനുക്കാൻ കോൺഗ്രസിൽ തീരുമാനം. ഭരണ മികവില്ലാത്തമേയര്‍ സൗമിനി ജെയ്‌നെ മാറ്റാൻ തീരുമാനമായി. നേരത്തെ കോൺഗ്രസിലെ ചില പ്രധാന നേതാക്കൾ സൗമിനി ജെയ്‌നിനായി രംഗത്തെത്തിയിരുന്നെങ്കിലും രക്ഷിക്കാനായില്ല് എന്നാണ് റിപ്പോർട്ട്.

നഗരസഭാ ഭരണത്തില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്താനാണ് കോണ്‍ഗ്രസില്‍ ധാരണയായിരിക്കുന്നത്. മേയര്‍ക്കു പുറമെ എല്ലാ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരെയും മാറ്റാനാണ് തീരുമാനമായത്. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായിരിക്കുന്നത്. ജില്ലാ കോണ്‍ഗ്രസിന്റെ തീരുമാനം നാളെ കെപിസിസി പ്രസിഡന്റിനെ അറിയിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ മാറ്റം മുന്‍ ധാരണപ്രകാരമാണെന്ന് കെ. ബാബു പ്രതികരിച്ചു. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മേയര്‍ ഉള്‍പ്പെടെ ഭരണ സമിതി മൊത്തത്തില്‍ മാറണമെന്ന് മുന്നേ ധാരണയുണ്ടായിരുന്നു ഇതുപ്രകാരമാണ് മാറ്റമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഉപതിരഞ്ഞെടുപ്പ് ദിവസം കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ടും പിന്നാലെ ഹൈക്കോടതിയുടെ രൂക്ഷഭാഷയിലെ വിമര്‍ശനവും സൗമിനി ജെയ്‌നെ പ്രതിരോധത്തിലാഴ്ത്തിയിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഭൂരിപക്ഷം കുത്തനെ കുറഞ്ഞും കുടി ആയതോടെ ജില്ലാ കോണ്‍ഗ്രസില്‍ അസ്വാരസ്യം ഉടലെടുത്തു. മേയറെ മാറ്റുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി ഡിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ഇന്നലെ രാത്രി യോഗം ചേര്‍ന്നിരുന്നു. ഭരണത്തില്‍ പിടിപ്പുകേടുണ്ടായെന്നും ജനവികാരം മനസിലാക്കാന്‍ കോര്‍പ്പറേഷന് കഴിഞ്ഞിശല്ലന്നും ഹൈബി ഈഡന്‍ എംപി ഉള്‍പ്പെടെ കുറ്റപ്പെടുത്തിയിരുന്നു. ഹൈബിയ്‌ക്കെതിരെ സൗമിനി ജെയ്‌നും തിരിച്ചടിച്ചിരുന്നു.

Top