എൽഡിഎഫുമായി സഹകരിക്കാൻ കോൺഗ്രസ് വിമതൻ.തൃശ്ശൂർ കോർപ്പറേഷനിൽ എൽഡിഎഫിന് തുടർഭരണം ലഭിക്കും

തൃശ്ശൂർ:ആവേശപ്പോരാട്ടം നടന്ന തൃശ്ശൂർ കോർപ്പറേഷനിൽ ഭരണം ഉറപ്പിച്ച് ഇടതു മുന്നണി. തൃശൂർ കോർപറേഷനിൽ എൽഡിഎഫിനൊപ്പം നിൽക്കാനാണ്‌ താൽപര്യമെന്ന്‌ കോൺഗ്രസ്‌ വിമതനായി ജയിച്ച എം കെ വർഗീസ്‌ . 35 വർഷം താൻ കോൺഗ്രസിനൊപ്പമായിരുന്നു. എന്നിട്ടും തന്നെ കോൺഗ്രസ്‌ ചതിച്ചുവെന്ന്‌ എം കെ വർഗീസ്‌ പറഞ്ഞു.

ഇതോടെ കേവല ഭൂരിപക്ഷമില്ലെങ്കിലും തൃശൂർ കോർപ്പറേഷനിൽ ഇടതുമുന്നണിക്ക് തുടർ ഭരണം ലഭിക്കുമെന്ന് ഉറപ്പായി. എൽഡി എഫുമായി സഹകരിക്കാനാണ് താൽപര്യമെന്ന് കോൺഗ്രസ് വിമതൻ എം.കെ വർഗീസ് വ്യകത്മാക്കിയതോടെ കോർപ്പറേഷനിലെ അനിശ്ചിതത്വം ഒഴിഞ്ഞു. ഇടതുമുന്നണിയിലെ മുതിർന്ന നേതാക്കളുമായി ഉപാധികൾ സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. മേയർ സ്ഥാനം ആഗ്രഹിക്കുന്നുണ്ടെന്നും എം.കെ വർഗീസ്  പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


കോൺഗ്രസ് നേതാക്കൾക്കെതിരെ കടുത്ത വിമർശനമാണ് എംകെ വർഗീസ് ഉന്നയിച്ചത്. ഉമ്മൻ ചാണ്ടി മുതൽ അനിൽ അക്കര വരെയുള്ള നേതാക്കളെ വിശ്വസിക്കാനാകില്ല. കോൺഗ്രസ് തന്നെ ചതിക്കുകയായിരുന്നു. കോൺഗ്രസ് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് നെട്ടിശേരി ഡിവിഷനിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച എം.കെ വർഗീസ് 38 വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്.

55 ഡിവിഷനുകളുള്ള ത‍ൃശ്ശൂരിൽ 54 എണ്ണത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് 24 ഉം യുഡിഎഫിന് 23 ഉം ബി ജെ പിക്ക് ആറു ഡിവിഷനുകളുമാണ് ലഭിച്ചത്. എൽഡിഎഫിന് മുൻതൂക്കമുള്ള പുല്ലഴി ഡിവിഷനിലേക്ക് തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുന്നത്.

Top