തിരുവനന്തപുരം നഗരസഭാ യോഗത്തില്‍ കയ്യാങ്കളി; മേയര്‍ക്കും വനിതാ കൗണ്‍സിലര്‍ക്കും പരിക്ക്; തര്‍ക്കം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത് ബന്ധപ്പെട്ട്;

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ബിജെപി എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തിനിടെ മേയര്‍ക്കും എല്‍ഡിഎഫ് കൗണ്‍സിലര്‍ റസിയാ ബീഗത്തിനും പരിക്കേറ്റു. ബിജെപി കൗണ്‍സിലര്‍മാര്‍ മേയറെ കഴുത്തിനു പിടിച്ചു തള്ളിയെന്നാണ് ആരോപണം. മേയര്‍ വികെ പ്രശാന്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു നഗരസഭാ യോഗത്തില്‍ തര്‍ക്കം ഉടലെടുത്തു. യോഗത്തിനിടെ ബിജെപി-സിപിഎം അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് മേയറെ ബിജേപി പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയായിരുന്നു. സംഘര്‍ശഷത്തില്‍ പരിക്കേറ്റ മേയര്‍ പ്രശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നഗരസഭയില്‍ ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി കൗണ്‍സിലര്‍ പ്രമേയം അവതരിപ്പിച്ചു. സിപിഎം അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് യോഗത്തില്‍ ഇരു വിഭാഗം അംഗങ്ങളും തമ്മില്‍ വാക്തര്‍ക്കമുണ്ടായിരുന്നു.

യോഗം കഴിഞ്ഞ ശേഷം മേയര്‍ പുറത്തേയ്ക്കു പോകുമ്പോള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിക്കുകയും തുടര്‍ന്ന് സിപിഎം കൗണ്‍സിലര്‍മാരുമായി ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു. മേയറെ കാലില്‍ വലിച്ച് താഴെയിടുകയായിരുന്നെന്ന് സിപിഎം ആരോപിക്കുന്നു. പുറത്തുനിന്ന് വന്ന ബിജെപി പ്രവര്‍ത്തകരും സംഘര്‍ഷമുണ്ടാക്കിയെന്ന് സിപിഎം ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണം തെറ്റാണെന്നും കയ്യാങ്കളിക്കിടെ ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പരുക്കേറ്റിട്ടുണ്ടെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി, എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്കു മുന്നില്‍ പ്രതിഷേധം നടത്തുകയാണ്.

Top