മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്ക് അനുകൂലം…!!? മുരളി തിരുവനന്തപുരത്ത് ഇല്ലാത്തതില്‍ ബിജെപിയ്ക്ക് ഡബിള്‍ നേട്ടം

വടകരയില്‍ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായതോടെ രാഷ്ട്രീയ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. വടകരയില്‍ ശക്തികുറഞ്ഞ സ്ഥാനാര്‍ത്ഥിയെ പ്രതീക്ഷിച്ചിരുന്ന സിപിഎം നേതൃത്വം മുരളീധരന്റെ വരവോടെ ഞെട്ടിയിരിക്കുകയാണ്. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാനത്ത് വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ഇടനല്‍കും എന്നാണ് പ്രതീക്ഷിക്കുന്നത്.

മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിനൊപ്പം വലിയ ആരോപണങ്ങളും ഉയര്‍ന്നുകഴിഞ്ഞു. വടകരയില്‍ കോലീബി സഖ്യമാണെ ആരോപണമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ജയരാജന്‍ ഉയര്‍ത്തിയിരിക്കുന്നത്. ബിജെപിയുമായി ഒത്തുകളിക്കുകയാണ് കോണ്‍ഗ്രസ് എന്നാണ് ആരോപണം. വട്ടിയൂര്‍ക്കാവ് എംഎല്‍എ സ്ഥാനത്തുനിന്നുമാണ് മുരളീധരന്‍ വടകരയിലെത്തുന്നത്. മുരളീധരന്‍ ജയിച്ചാല്‍ വട്ടിയൂര്‍ക്കാവില്‍ വീണ്ടും ഇലക്ഷന്‍ നടക്കും എന്നത് ബിജെപിയ്ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടാതെ, തിരുവനന്തുപുരം പാര്‍ലമെന്റില്‍ പ്രചരണത്തിന് മുരളീധരന്‍ഡ ഇല്ലാത്തതും ബിജെപിയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ശശിതരൂരിനായി മുരളീധരന്‍ പ്രചരണ രംഗത്തുണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന് വലിയ മുതല്‍ക്കൂട്ടാകുമായിരുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനം രാജശേഖരനെ തോല്‍പ്പിചത് മുരളീധരനായിരുന്നു. ഈ അനുഭവ സമ്പത്ത് ഉപയോഗിക്കാന്‍ ഇനി മുരളീധരന് കഴയില്ല.

മുരളീധരന്‍ വടകര ജയിച്ചാല്‍ ഒഴിവ് വരുന്ന വട്ടിയൂര്‍ക്കാവ് ബി ജെ പിയ്ക്ക് ജയിക്കാനാവും എന്നും പ്രതീക്ഷിക്കുന്നു. അതിന് വേണ്ടി ആര്‍ എസ് എസ് മുരളിയെ വടകര ജയിപ്പിക്കും എന്നാണ് സിപിഎം കണക്ക്കൂട്ടല്‍. മാത്രമല്ല മുരളി തിരുവനന്തപുരത്ത് ഇല്ലാതിരുന്നാല്‍ ഇത്തവണ തരൂര്‍ തോല്‍ക്കും. പകരം കുമ്മനം ജയിക്കും. അതിനാല്‍ മുരളി വടകരയില്‍ തോല്‍ക്കണം എന്നും പ്രചരണമുണ്ട്.

Top