കോർപ്പറേഷൻ അഴിമതി : സമരത്തിൽ സർക്കാർ ഇടപെടണം മന്ത്രി വി.മുരളീധരൻ

 ജനകീയ സമരങ്ങളെ അടിച്ചമർത്തുന്ന ജനാധിപത്യ വിരുദ്ധ സമീപനം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.  തിരുവന്തപുരം കോർപ്പറേഷനിലെ അഴിമതിയിൽ നടപടി ആവശ്യപ്പെട്ട്  ജനപ്രതിനിധികൾ നടത്തിവരുന്ന നിരാഹാര സമരത്തിൽ  സർക്കാർ അടിയന്തരമായി ഇടപെടണം. സമരം ചെയ്യുന്നവരുമായി ചർച്ച നടത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കണം. എന്തിനാണ് സമരമെന്ന് ചോദിക്കാൻ പോലും സർക്കാർ തയ്യാറായില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.  ഈ സമീപനമുള്ള ഇടത് സർക്കാരാണ്  ബിജെപിയെ ജനാധിപത്യബോധം പഠിപ്പിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.  സമരം നടത്തുന്ന ബിജെപി കൗൺസിലർമാരെ സന്ദർശിച്ച ശേഷം  തിരുവന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

Top