സൂക്ഷ്മ പരിശോധന ഇന്ന്! പത്രിക നൽകിയത് ഒന്നരലക്ഷം പേർ. എതിരില്ലാതെ 19 LDF സ്ഥാനാർഥികൾ.

തിരുവനന്തപുരം: പഞ്ചയാത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ ഒന്നരലക്ഷത്തിലേറെ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവിടങ്ങളിലേക്കായി ആകെ 1,52,292 പേരാണ് പത്രിക സമർപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയം പൂർത്തിയായപ്പോൾ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 19 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.വോട്ടെടുപ്പിന് മുമ്പെ കണ്ണൂർ, കാസർകോട് ജില്ലകളിലെ 19 ഇടങ്ങളിൽ ഇടത് മുന്നണി ശക്തിതെളിയിച്ചു. കണ്ണൂർ ആന്തൂർ നഗരസഭയിലെ ആറ് വാർഡുകളിൽ സിപിഎം സ്ഥാനാർഥികൾക്ക് എതിരില്ല. മൊറാഴ, കാങ്കോൽ, കോൾമൊട്ട, നണിച്ചേരി, ആന്തൂർ, ഒഴക്രോം വാർഡുകളിലാണ് സിപിഎം മാത്രം നാമനിർദ്ദേശ പത്രിക നൽകിയത്. ആന്തൂരിൽ കഴിഞ്ഞ തവണ 14 ഇടത്ത് എതിരാളികളില്ലാതെ എൽഡിഎഫ് ജയിച്ചിരുന്നു.

Top