പ്രവാസി വോട്ടവകാശം ഒരാഴ്​ചക്കകം കേന്ദ്രം തീരുമാനമറിയിക്കണം :​ സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതു സംബന്ധിച്ച്‌ ഒരാഴ്ചക്കകം തീരുമാനമറിയിക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് സൂപ്രീം കോടതി ആവശ്യപ്പെട്ടു. 2014 ഒാക്ടോബറിലാണ് പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നത് തെരഞ്ഞെടുപ്പ് കമീഷന്‍ തത്ത്വത്തില്‍ അംഗീകരിച്ചത്. ഇത് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ തീരുമാനമറിയിക്കാനാണ് കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

പ്രവാസികള്‍ക്ക് ഇലക്ട്രോണിക് ബാലറ്റിലൂടെ വോട്ട് അവകാശം അനുവദിക്കുന്നതിനോട് യോജിപ്പാണ് എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വോട്ട് അവകാശം യാഥാര്‍ഥ്യം ആക്കാന്‍ നിയമ ഭേദഗതി വേണം എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കമ്മിഷനോടും കേന്ദ്ര സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടിരുന്നു. പ്രവാസി വ്യവസായി ഷംസീര്‍ വയലില്‍ ആണ് പ്രവാസി വോട്ട് അവകാശത്തിന് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രവാസി വോട്ട് അവകാശത്തിലൂട തെരഞ്ഞെടുപ്പ് സമയത്ത് പ്രവാസികള്‍ക്ക് അവര്‍ ജോലിചെയ്യുന്ന സ്ഥലത്ത് വോട്ട് ചെയ്യാം.പ്രവാസി വോട്ടവകാശം ആവശ്യപ്പെട്ട് പ്രവാസി ഭാരതിയ ചെയര്‍മാന്‍ നാഗേന്ദര്‍ ചിന്തം നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു, ജസ്റ്റിസ് എ.കെ.സിക്രി എന്നിവരുടെ ബെഞ്ചാണ്  അന്ന് ഹര്‍ജി പരിഗണിച്ചത്. പ്രവാസികള്‍ക്ക് ഇ-വോട്ടിങ് സൗകര്യം നല്‍കണമെന്ന് നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിരുന്നു. പ്രോക്‌സി വോട്ടിനുള്ള (പകരക്കാരനെക്കൊണ്ടു വോട്ടുചെയ്യിക്കുന്നത്) സൗകര്യവും നല്‍കണമെന്ന് കമ്മീഷന്‍ ശിപാര്‍ശയിലുണ്ടായിരുന്നു.തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും ഇക്കാര്യം കോടതിയെ അറിയിക്കുകയും ചെയ്തു.
ഒരോ മണ്ഡലത്തിലേയും പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ഈമെയില്‍ വഴി ബാലറ്റ് പേപ്പറുകള്‍ അയച്ചു കൊടുക്കും. അത് പൂരിപ്പിച്ച് പ്രവാസികള്‍ തിരിച്ചയക്കണം. ഗള്‍ഫില്‍ മാത്രം 50 ലക്ഷത്തിലേറെ മലയാളി വോട്ടര്‍മാരുണ്ടാകുമെന്നാണ് കണക്ക്. അതേസമയം കേരളത്തിലെ 10,000ത്തില്‍ താഴെ ഭൂരിപക്ഷമുള്ള നിയമസഭാ മണ്ഡലങ്ങളില്‍ നിരവധിയാണ്. മിക്ക മണ്ഡലങ്ങളിലും ഇതിനേക്കാള്‍ കൂടുതല്‍ പ്രവാസികളുണ്ടാകുമെന്നുറപ്പാണ്. ഇതോടെ കേരള ഭരണം തീരുമാനിക്കാനുള്ള ശക്തി പ്രവാസി കൈവരിക്കും.

Top