കോൺഗ്രസ് കോട്ടകൾ തകരുന്നു.മലയോരമേഖലയിൽ ഇടതുപക്ഷം വ്യക്തമായ മുന്നേറ്റത്തിൽ.

ശ്രീകണ്ഠപുരം :പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കോട്ടകളിൽ വിള്ളൽ .കോൺഗ്രസ് യുഡിഎഫ് ഉരുക്കുകോട്ടകളായാ മലയോര പഞ്ചായത്തുകളിൽ ഇടതു തേരോട്ടം നടത്തുമെന്നാണ് സ്ഥാനാർഥി പട്ടിക പുറത്ത് വന്നപ്പോഴത്തെ സ്ഥിതി .കോൺഗ്രസ് ബൂത്ത് കമ്മറ്റികൾ നിർജ്ജീവമാണ് .അതിനിടെ സ്ഥാനാർഥി പട്ടികയും നിരാശരാക്കിയതായി പ്രവർത്തകൾ ആരോപിക്കുന്നു .ഏരുവേശിയിലും പയ്യാവൂരും നടുവിലും കോൺഗ്രസ് നിർത്തിയത് ദുർബലരായ സ്ഥാനാർത്ഥികളെ ആണ് .

കഴിഞ്ഞതവണത്തെ യുഎഡിഎഫ് ഭരിച്ച കോൺഗ്രസിന്റെ കോട്ടയായ ഏരുവേശ്ശി മണ്ഡലത്തിൽ തൊഴുത്തിൽ കുത്ത് ശക്തമാണ് .ഏറ്റവും ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് പ്രവർത്തകർ ആരോപിക്കുന്നത് .പതിനാലു മണ്ഡലത്തിൽ പത്തിലും ഇടതുപക്ഷം വ്യക്തമായ മുൻ‌തൂക്കം നേടി എന്നാണു നിലവിലെ സാഹചര്യം വിലയിരുത്തപ്പെടുന്നത് .മണ്ഡലം പ്രസിഡന്റിന്റെയും മുൻ മണ്ഡലം പ്രസിഡന്റിന്റെയും ‘ഇഷ്ട ‘താല്പര്യം നിലനിർത്തി അവരെ പഞ്ചായത്തിൽ എത്തിക്കാനുള്ള നീക്കത്തിൽ കഴിവുള്ളവരെ തഴഞ്ഞു എന്നാണു ആരോപണം .മുൻ പഞ്ചായത്തിൽ നടത്തിയ വികസന പ്രവർത്തികളിൽ വിവാദ കോൺട്രാക്ടറും മുൻ നേതാക്കളും നടത്തിയ അഴിമതി മൂടി വെക്കാൻ ഇഷ്ടക്കാരെ പഞ്ചായത്തിൽ എത്തിക്കുക എന്ന നീക്കത്തിൽ ആണ് ‘ഇഷ്ടക്കാർ മാത്രം സ്ഥാനാർഥി പട്ടികയിൽ കടന്നുകൂടിയത് .ഇത് യുഎഡിഎഫ് പരാജയത്തിന് കാരണമാവുകയാണ് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

You May Like this :ഏരുവേശ്ശി കോൺഗ്രസ് പേമെന്റ് വിവാദത്തിൽ!..ബാങ്ക് കൊള്ള നടത്തിയവർ വീണ്ടും സജീവം.

മൂന്നാം വാർഡിൽ നിരവതി തവണ പഞ്ചായത്ത് പ്രസിഡന്റും ബിഡിസി ചെയർമാനും ആയിരുന്ന സീനിയർ നേതാവിന്റെ മകന് നൂറു ശതമാനം വിജയ സാധ്യത ഉള്ളപ്പോൾ അയാളെ വെട്ടിയതിനു പിന്നിൽ മുൻ നേതാവിന്റെ വ്യക്തി വൈരാഗ്യം ആയിരുന്നു .ജനപിന്തുണയില്ലാതെ മുൻ മണ്ഡലം പ്രസിഡന്റ് തോറ്റതിൽ ഉള്ള നിരാശയിൽ യുവ സ്ഥാനാർത്ഥിയെ വെട്ടിനിരത്തുകയും ചെയ്തു . സുധാകരന്റെ അടുപ്പക്കാരൻ എന്ന് സ്വയം പ്രഖ്യാപിച്ച ബാങ്ക് ജോലി ഭാര്യക്ക് കിട്ടുന്നതുവരെ കോൺഗ്രസിനെതിരെ പ്രവർത്തിക്കുകയും ഒടുവിൽ ജോലി ചുളുവിൽ അടിച്ചുമാറ്റുകയും ചെയ്ത ‘തേൻമൊഴിയുടെ ബന്ധുവിനെ സ്ഥാനാർത്ഥിയായി മൂന്നാം വാർഡിൽ തിരുകി കയറ്റുകയായിരുന്നു .ഇവിടെ ഒക്കെ പേമെന്റ് സീറ്റുകൾ എന്നും പരക്കെ ആക്ഷേപം ഉയരുന്നുണ്ട് .

നേരത്തെ കോൺഗ്രസിന്റെ കയ്യിൽ ഉണ്ടായിരുന്ന ഏരുവേശ്ശി ബാങ്ക് നഷ്ടമായിരുന്നു .അതിനു കാരണം ബാങ്കിലെ അഴിമതി ആണെന്നും ആരോപണം ഉയർന്നിരുന്നു .സിപിഎം നേതാവിനു കാർ വാങ്ങിക്കൊടുത്ത് കയ്യാല പദ്ധതിയിൽ വൻ അഴിമതി നടത്തി എന്നും ആക്ഷേപം ഉയർന്നിരുന്നു.ഒന്നുമില്ലാതിരുന്ന ഈ നേതാവ് മണ്ഡലം നേതാവായതോടെ കോടികൾ അഴിമതിയിലൂടെ പണം സമ്പാദിച്ചു എന്നും ആക്ഷേപം ശക്തമാണ്.

മുൻപ് ഏരുവേശ്ശി സർവിസ് സഹകരണ ബാങ്കിൽ നാല് തസ്തികയിലേക്ക് നിയമനം നടത്താനുള്ള നീക്കം വിവാദത്തിൽ ആയിരുന്നു . അന്ന് ഭരണത്തിൽ ഉണ്ടായിയുരുന്ന ബാങ്ക് നേതൃത്വത്തിനെതിരെ കോൺഗ്രസ് എ ഗ്രൂപ്പും സി.പി.എമ്മുമാണ് പരാതിയുമായി രംഗത്തുവന്നത്. വൻ തുക കോഴ വാങ്ങിയാണ് കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ നിയമനം നടത്തുന്നതെന്നാണ് പരാതി ഉയർന്നരുന്നത് . ഐ ഗ്രൂപ്പിന് മുൻതൂക്കമുള്ളവരാണ് ബാങ്ക് ഭരണം നിയന്ത്രിക്കുന്നത്. ആദ്യം അഞ്ച് പേരെ നിയമിച്ചതിനു പിന്നാലെ രണ്ട് നൈറ്റ് വാച്ച്മാൻ, ഒരു പ്യൂൺ, ഒരു കലക്ഷൻ ഏജൻറ് എന്നിവരെ നിയമിക്കുകയായിരുന്നു .എല്ലാ നിയമനത്തിലും ഇരുപത്തിയഞ്ചു മുതൽ മുപ്പത് ലക്ഷം വരെ കോഴ വാങ്ങി എന്നും വിവാദം ഉയർന്നിരുന്നു.അതിൽ പലരും കോൺഗ്രസിന് പുലബന്ധം പോലും ഇല്ലാത്തവർ ആയിരുന്നു .

മണ്ഡലത്തിൽ ചില ഭാഗത്ത് വ്യാജ മദ്യവില്പനക്കാരനും മയക്കു മരുന്ന് വ്യാപാരിക്കും പിന്തുണ ചില കോൺഗ്രസ് നേതാക്കൾ ആണെന്നും ആരോപണം ശക്തമായി നാലാം വാർഡിൽ മെഷീൻ വെച്ച് കാടു തെളിക്കുന്ന ഒരാൾ പെട്ടന്ന് പണക്കാരൻ ആയെന്നും ഇയാൾ കൊള്ളപലിശക്ക് പണം കൊടുക്കുന്നതിൽ ചില ദുരൂഹതകൾ ഉണ്ടെന്നും സോഷ്യൽ മീഡിയായിൽ പ്രചാരണം ശക്തമായി .ഇയാളുടെ പീഢനത്താൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ട ആളുടെ മരണത്തിൽ സംശയം ഉണ്ടെന്നും അന്വോഷിക്കണം എന്നും നാട്ടുകാർ ആവശ്യം ഉന്നയിച്ച് കഴിഞ്ഞു.എന്തായാലും കോൺഗ്രസിന്റെ കോട്ടയായ പഞ്ചായത്ത് ഇത്തവണ നഷ്ടമാകും എന്നതാണ് പൊതുജനം വിലയിരുത്തുന്നത് .

അടുത്ത സംസ്ഥാനത്ത് മെഷീൻ വെച്ച് കാട് തെളി കരാർ എടുത്ത വ്യക്തിക്ക് ഒപ്പം കരാർ എടുത്ത കരാറുകാരൻ ട്രെയിനിൽ നിന്നും വീണു മരിച്ചതിൽ ദുരൂഹതയുണ്ടെന്നും ആരോപണം ഉയരുന്നുണ്ട് .പാപ്പരായ ഇയാൾ ലക്ഷങ്ങൾ നേതാവുമൊത്ത് ബ്ലേഡ് പലിശക്ക് പണം കൊടുക്കുന്നതിൽ അന്വോഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട് .അടുത്ത മണ്ഡലത്തിൽ ബ്ലേഡ് മാഫിയാ കാരണം ആത്മഹത്യ ചെയ്തത്തിലും ഇയാളുടെ പങ്ക് അന്വോഷിക്കണം എന്നും പരാതിയുണ്ട് .വിസ തട്ടിപ്പുകാരനും കഞ്ചാവ മദ്യ മയക്കുമരുന്ന് കച്ചവടക്കാർക്കും ക്രിമിനലുകൾക്കും നിയമസഹായം ചെയ്തുകൊടുക്കുന്നതും മണ്ഡലത്തിലെ ചില കോൺഗ്രസ് നേതാക്കൾ ആണെന്നും നാട്ടുകാരും പാർട്ടിക്കാരും ആരോപിക്കുന്നു .

Top