ഏരുവേശ്ശിയിൽ പിടിമുറുക്കി ഇടതുപക്ഷം!..ആര് ഭരിക്കണമെന്ന് സ്വതന്ത്രർ തീരുമാനിക്കും!..

പയ്യാവൂർ :ഏരുവേശ്ശി പഞ്ചായത്ത് ഭരണം  ഇത്തവണ ഇടതുപക്ഷം പിടിക്കുമെന്ന് വ്യക്തമായ സൂചന.എന്നാൽ ആര് ഭരിക്കണം എന്ന് സ്വതന്ത്രർ  തീരുമാനിക്കും.നിലവിലെ ട്രെൻഡ് അനുസരിച്ച് ഏരുവേശ്ശി പഞ്ചായത്തിൽ ആറ് വാർഡുകൾ ഇടതുപക്ഷം ഉറപ്പായും പിടിക്കും ,ഏഴാമത്തേത് പതിമൂന്നാം വാർഡാണ്.അട്ടിമറി നടക്കാൻ സാധ്യതയുള്ളതെന്നു പറയുന്ന നാലാം വാർഡ് ഇടതിനും വലതിനും സാധ്യത പറയപ്പെടുന്നു .ജോസ് കെ മാണി വിഭാഗത്തിന്റെ പഴയ വോട്ടുകൾ മുഴുവൻ ഇടതു സ്ഥാനാർത്ഥിക്ക് വീണാൽ നാലാം വാർഡും ഇടതുമുന്നണിക്ക് കിട്ടും.

മൂന്നാം വാർഡും പത്താം വാർഡും സ്വതന്ത്ര സ്ഥാനാർത്ഥികൾ ബഹുദൂരം മുന്നിൽ ആണ് .ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥികൾ മൂന്നാം സ്ഥാനത്തേക്ക് കൂപ്പ് കുത്താൻ സാധ്യതയാണ് നിലവിലെ സാഹചര്യം ചൂണ്ടിക്കാണിക്കുന്നത് .മൂന്നാം വാർഡിൽ പരിണതപ്രജ്ഞനായ തോമസ് മാത്യു പാലോലിക്ക് എതിരാളിയില്ല എന്നതാണ് വാർഡിലെ ട്രെൻഡ് .പോള് ചെയ്യപ്പെടുന്നതിൽ എഴുപതു ശതമാനവും തോമസ് പാലോലിയുടെ പെട്ടിയിൽ വീഴും.ഇവിടുത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും ഇടതു സ്ഥാനാർത്ഥിയും  രണ്ടാം സ്ഥാനത്തിനുവേണ്ടിയാണ് തമ്മിൽ മത്സരിക്കുന്നത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്താം വാർഡിലും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൗളിൻ തോമസ് കാവനാടിക്ക് എതിരാളിയില്ല എന്ന അവസ്ഥയാണ് .പൗളിൻ തോമസിന്റെ ജനകീയതയും അഴിമതിക്ക് എതിരെയുള്ള പോരാട്ടവും ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട് .യുവാക്കളും പ്രായമായവരും അടക്കം വാർഡിലെ ബഹുഭൂരിപക്ഷം ആളുകളുടെയും പിന്തുണ പൗളിക്കുണ്ട് .ഒരു രാഷ്ട്രീയ പ്രവർത്തക എന്നതിലുപരി ഇവർ ഒരു സാമൂഹിക പ്രവർത്തകയാണ് പൗളി മുഖേന ഒരുപാട് പേർക്ക് സമ്പത്തിക പരമായും, തൊഴിൽ പരമായും സഹായം ലഭിച്ചിട്ടുണ്ട് .ഒരുപാട് പേർക്ക് ചികിത്സ സഹായം ലഭിച്ചിരിക്കുന്നു . മാനസികമായി വെല്ലുവിളിയുള്ളവർക്കുള്ള ചികിത്സക്കുള്ള സഹായങ്ങൾ ഇപ്പോഴും നൽകുന്നു . കൊറോണ സമയത്തു വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോവിഡ് സെന്ററിൽ ചെയ്ത സഹായങ്ങളും പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതാണ് എന്ന് വാർഡിലെ ജനങ്ങൾ ഒരേ സ്വരത്തിൽ പറയുന്നു . ഇവിടെ പൗളിയുടെ ഭൂരിപക്ഷം എത്രയാണെന്ന് മാത്രമേ ചിന്തിക്കേണ്ടിയിരിക്കുന്നുള്ളൂ .യുഡിഎഫിനും ഇടതുപക്ഷത്തിനും ആറ് -ആറ് സീറ്റിൽ വിജയം വരുകയും രണ്ട് സ്വതന്ത്രൻ വിജയിക്കുകയും ചെയ്‌താൽ സ്വതന്ത്രർ തീരുമാനിക്കും ആര് ഭരിക്കണം എന്നത് .

അഴിമതിക്ക് എതിരെ വോട്ട് എന്ന കോൺഗ്രസ് മുദ്രാവാക്യം യുഡിഎഫിന് വിനയായിരിക്കുകയാണ് .കോൺഗ്രസ് നേതൃത്വം അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കെയാണ് .മുൻ മണ്ഡലം പ്രസിഡന്റ് കൊട്ടുകാപ്പള്ളിക്ക് എതിരെ ബാങ്ക് നിയമന അഴിമതി ഏറ്റവും കൂടുതൽ ഉയർത്തിയത് കോൺഗ്രസ് എ ‘വിഭാഗം തന്നെയായിരുന്നു .ബാങ്ക് നിയമനത്തിൽ കോടികളുടെ അഴിമതി ആരോപണംവും പരാതികളും ഉയർന്നിരുന്നു .ജോസഫ് കൊട്ടുകാപ്പള്ളിക്ക് എതിരെ ഉയർന്ന അഴിമതി ആരോപണം ആണ് മണ്ഡലത്തിലെ കോൺഗ്രസിന്റെ തകർച്ചക്ക് കാരണം എന്നും പ്രവർത്തകർ ആരോപിക്കുന്നു .കൊട്ടുകാപ്പള്ളിക്ക് ശേഷം സ്വന്തം ഗ്രുപ്പ് കാരൻ ആയ ആൾ മണ്ഡലം പ്രസിഡന്റ് ആവുകയും അദ്ദേഹത്തെ ബിനാമിയാക്കി ഭരിക്കാൻ ശ്രമിച്ചപ്പോൾ ഇവർ തമ്മിൽ ഇടയുകയും അതോടെ മണ്ഡലത്തിൽ എ ഗ്രുപ്പിന്റെ അപ്രമാദിത്വം ഉണ്ടാവുകയും ചെയ്തു .

ജോസഫ് കൊട്ടുകാപ്പള്ളിക്ക് എതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ സത്യമാണെന്നു വിശ്വാസത്തിൽ ആണ് പാർട്ടി നേതൃത്വവും .അതുകൊണ്ടാണ് പഞ്ചായത്തിലോ ബ്ലോക്കിലോ പോലും സീറ്റ് നൽകാതെ സുധാകര ഗ്രുപ്പും തഴഞ്ഞതെന്നും പ്രവർത്തകർ ആരോപിക്കുന്നു.മണ്ഡലത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉയർന്ന അഴിമതി ആരോപണം മൂലം പാർട്ടി തകരുകയും ചെയ്തുവെന്ന് കോൺഗ്രസുകാർ ആരോപിക്കുന്നു .

Top