മുൻ പ്രസിഡന്റും വൈസ് പ്രസിഡന്റും കോൺഗ്രസിനെതിരെ !കോൺഗ്രസ് പ്രവർത്തകർ ജനാധിപത്യ ജനകീയ മുന്നണിയുമായി മത്സരരംഗത്ത്.

കണ്ണൂർ :അഴിമതിയുടെ കോട്ട കൊട്ടക്കൊത്തളമായി മാറിയ ഏരുവേശിയിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ജനാതിപത്യ ജനകീയ മുന്നണി രൂപീകരിച്ച് കോൺഗ്രസ് പ്രവർത്തകർ.സത്യത്തിൽ ഏരുവേശ്ശിയിലെ അടിയുറച്ച കോൺഗ്രസ് പ്രവർത്തകർ ജനാധിപത്യ ജനകീയ മുന്നണിയായി മാറിയിരിക്കയാണ് .മുൻ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡണ്ടും അടക്കം ഒട്ടുമിക്ക വാർഡുകളിലും ജനാതിപത്യ ജനകീയ മുന്നണിയുടെ സ്ഥാനാർത്ഥികൾ നാമനിർദേശ പട്ടികകൾ സമർപ്പിച്ചു .മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ ആവേശത്തോടെ ഇവർക്ക് പിന്നിൽ അണിനിരന്നിരിക്കുകയാണ് .

2015ൽ എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്ത് പിടിച്ച ‘ട്വന്റി ട്വന്റി’ മോഡൽ ഇക്കുറി എരുവേശ്ശിയിലും ചരിത്രം സൃഷ്ടിക്കാൻ പോവുകയാണ് .14 വാർഡുകളിൽ കോൺഗ്രസ് വിജയിക്കാവുന്ന ഭൂരിപക്ഷം വാർഡുകളിലും ഈ ജനാധിപത്യ ജനകീയ മുന്നണി വിജയിക്കും എന്നാണു സൂചനകൾ.ജനങ്ങൾക്കിടയിൽ അഭിപ്രായ സർവേ നടത്തി സ്ഥാനാർത്ഥികളെ കണ്ടെത്തുന്ന രീതിയാണ് ജനാധിപത്യ ജനകീയ സമിതികൾ ചെയ്യുന്നത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പതിനാലാം വാർഡിൽ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ആയ അഡ്വ ജോസഫ് ഐസക്കും ,പത്താം വാർഡിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും മഹിളാ കോൺഗ്രസ് നേതാവുമായ പൗളിൻ തോമസും അഞ്ചാം വാർഡിൽ സിസിലി ജോയിയും അടക്കം മിക്ക വാർഡിലും ജനാധിപത്യ ജനകീയ മുന്നണി സ്ഥാനാർത്ഥികൾ നോമിനേഷൻ കൊടുത്തു .മൂന്നാം വാർഡിൽ മുൻ കോൺഗ്രസ് മെമ്പറും സ്വതന്ത്രനായി മത്സര രംഗത്തുണ്ട് കോൺഗ്രസിന്റെ ഉറച്ച ഈ സീറ്റിൽ തോമസ് മാത്യുവിന് രാഷ്ട്രീയഭേദം ഇല്ലാതെ വലിയ ജനകീയ പിന്തുണയാണുള്ളത് . ഈ വാർഡിലും തൊട്ടടുത്ത രണ്ട് വാർഡുകളിലുമായി നിറഞ്ഞു കിടക്കുന്ന കരിങ്കൽ ക്വൊറിക്ക് എതിർപ്പുണ്ടാകാതിരിക്കാൻ സമര രാഗത്ത് ഉള്ളവരെ ക്വൊറി മാനേജ്‌മെന്റിലെ ആളുകളുടെ പ്രത്യേക താല്പര്യക്കാർ പല സ്ഥലത്തും സ്ഥാനാർഥികളായി വെച്ചിരിക്കയാണ് .

ഏരുവേശ്ശി മണ്ഡലം കോൺഗ്രസ് കമ്മറ്റിയിലെ മുൻ പ്രസിഡന്റ് തുടങ്ങി വെച്ച അഴിമതിയാണ് യുഡിഎഫിന്റെ കോട്ടയായ കോൺഗ്രസിൽ കലാപം സൃഷ്ടിച്ച് തുടങ്ങിയത് .ബാങ്ക് അധികാരത്തിൽ ഇരുന്നപ്പോൾ അഴിമതിയിൽ മുങ്ങി കുളിച്ചിരുന്ന ഭരണം എന്നതായിരുന്നു ആരോപണം .കോടികളുടെ നിയമന ആരോപണമാണ് കോൺഗ്രസ് നേതാവിനെതിരെ ഉയർന്നിരുന്നത് .ഏരുവേശ്ശിയിലെ കോൺഗ്രസിനെ നശിപ്പിച്ചതിൽ ജില്ലാ കോൺഗ്രസ് നേതൃത്വത്തിനും മുഖ്യ പങ്കുണ്ട് .നിയമനങ്ങളിൽ കിട്ടുന്ന പണത്തിൽ ശതമാനം ജില്ലയിലെ പ്രമുഖ നേതാവിനും വീതം കൊടുക്കുന്നു എന്നാണു മുൻ മണ്ഡലം നേതാവ് പുറത്ത് പറയുന്നത് .നിരവധി അഴിമതി ആരോപണങ്ങൾ ഉണ്ടായിട്ടും നടപടി എടുക്കാതിരുന്നത് ഇതിനാൽ ആണെന്നും ആരോപണം ഉണ്ട്

നേരത്തെ കോൺഗ്രസിന്റെ കയ്യിൽ ഉണ്ടായിരുന്ന ഏരുവേശ്ശി ബാങ്ക് നഷ്ടമായിരുന്നു .അതിനു കാരണം ബാങ്കിലെ അഴിമതി ആണെന്നും ആരോപണം ഉയർന്നിരുന്നു .സിപിഎം നേതാവിനു കാർ വാങ്ങിക്കൊടുത്ത് കയ്യാല പദ്ധതിയിൽ വാൻ അഴിമതി നടത്തി എന്നും ആക്ഷേപം ഉയർന്നിരുന്നു.ഒന്നുമില്ലാതിരുന്ന ഈ നേതാവ് മണ്ഡലം നേതാവായതോടെ കോടികൾ അഴിമതിയിലൂടെ ഉണ്ടാക്കി എന്നും ആരോപണം ശക്തമാണ്.ചുരുങ്ങിയ വര്ഷം കൊണ്ട് ഇയാൾ ഉണ്ടാക്കിയത് കോടികൾ ആണ് .നൈറ്റ് സർവീസ് ബസ് -ടുറിസ്റ്റ് ബസുകൾ അടക്കം ബിനാമി ബിസിനസുകൾ ഉണ്ട് എന്നും ആരോപണം ഉയരുന്നു .

രണ്ട് പഞ്ചായത്തിനെ മുഴുവൻ കൊലക്ക് കൊടുക്കുന്ന പ്രകൃതി ദുരന്തത്തിന് കാരണമാകുന്ന കരിങ്കൽ ക്വൊറിക്ക് ഒത്താശ കൊടുക്കുന്നതും അതിനെതിരെ ഉയർന്ന ജനകീയ സമരത്തെ അടിച്ചമർത്തിയതും മണ്ഡലം കൊണ്ഗ്രെസ്സ് കമ്മറ്റിയുടെ നേതാക്കൾ ആണെന്ന് നാട്ടുകാരുടെ ആരോപണം .ഈ കരിങ്കൽ ക്വൊറയുടെ ബിനാമികളായി കോൺഗ്രസിനെ വിഴുങ്ങാൻ ഡമ്മി -ബിനാമി സ്ഥാനാർത്ഥികളെ നിർത്തിയിരിക്കയാണ് ഈ നേതാവ് .മൂന്നു കൊട്ടിക്ക വാങ്ങിയ ക്വൊറി 12 കോടിക്ക് ഷെയറായി വില്പന നടത്തിയിരുന്നു .അതിനുശേഷം ആ കരിങ്കൽ ക്വൊറി മരിച്ചു വിൽക്കുന്നത് 60 കോടിക്ക് ആയിരുന്നു തൊട്ടടുത്ത ഒരു ക്വൊറി മൂന്നര കോടിക്ക് ആദ്യം വാങ്ങുന്നത് കോൺഗ്രസ് നേതാവിന്റെ കുടുംബത്തിൽ നിന്നായിരുന്നു .

പിന്നീട് ആ പ്രദേശത്തെ ഒട്ടുമിക്ക പ്രാദേശിക വാസികൾക്കും ഭീക്ഷണി ആയ ക്വൊറിക്ക് എതിരെ ജനകീയ മുന്നേറ്റം ഉണ്ടാക്കുകയായിരുന്നു .പ്രദേശത്ത് അന്തരീക്ഷമലിനീകരണം മൂലം ഒരുപാട് രോഗങ്ങൾ പടരുന്നു.കിണറുകളിൽ വെള്ളം ഇല്ലാതാകുന്നു .ആസ്ത്മ രോഗികൾ കൂടുന്നു .ക്യാൻസർ രോഗികൾ കൂടുന്നു .വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നു .വൈദികർ അടക്കം സമരത്തിന് മുന്നിൽ വന്നിരുന്നു .എന്നാൽ സമര നേതാക്കളെ ഓരോരുത്തരെ ആയി കരിങ്കൽ ക്വൊരി മുതലാളിമാരുടെ കിങ്കരന്മാർ ആയ ചില കോൺഗ്രസ് നേതാക്കൾ വിലക്ക് എടുക്കുകയായിരുന്നു .വീടിനു പൊട്ടൽ ഉണ്ടായി എന്ന് ആരോപണം ഉന്നയിച്ചവർ ഒക്കെ ആരോപണത്തിൽ നിന്നും പിമാരി .പഞ്ചായത്തിൽ നിന്നും അനുമതി കിട്ടാൻ നോട്ടുകെട്ടുകൾ വാരി എറിഞ്ഞു .ഒരു പ്രദേശത്തെ കുട്ടികൾ അടക്കം ഒരു തലമുറയെ മരണത്തിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് കീശ വീർപ്പിക്കാൻ ഇവർ നടത്തുന്ന കിരാതമായ പ്രവർത്തിയാണ് മണ്ഡലത്തിലെ ഒട്ടുമിക്ക സ്ഥാനാർത്ഥികളും എന്നാണു നാട്ടുകാരുടെ ആരോപണം.

മുൻപ് ഏരുവേശ്ശി സർവിസ് സഹകരണ ബാങ്കിൽ നാല് തസ്തികയിലേക്ക് നിയമനം നടത്താനുള്ള നീക്കം വിവാദത്തിൽ ആയിരുന്നു . അന്ന് ഭരണത്തിൽ ഉണ്ടായിയുരുന്ന ബാങ്ക് നേതൃത്വത്തിനെതിരെ കോൺഗ്രസ് എ ഗ്രൂപ്പും സി.പി.എമ്മുമാണ് പരാതിയുമായി രംഗത്തുവന്നത്. വൻ തുക കോഴ വാങ്ങിയാണ് കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ നിയമനം നടത്തുന്നതെന്നാണ് പരാതി ഉയർന്നരുന്നത് . ഐ ഗ്രൂപ്പിന് മുൻതൂക്കമുള്ളവരാണ് ബാങ്ക് ഭരണം നിയന്ത്രിക്കുന്നത്. ആദ്യം അഞ്ച് പേരെ നിയമിച്ചതിനു പിന്നാലെ രണ്ട് നൈറ്റ് വാച്ച്മാൻ, ഒരു പ്യൂൺ, ഒരു കലക്ഷൻ ഏജൻറ് എന്നിവരെ നിയമിക്കുകയായിരുന്നു .എല്ലാ നിയമനത്തിലും ഇരുപത്തിയഞ്ചു മുതൽ മുപ്പത് ലക്ഷം വരെ കോഴ വാങ്ങി എന്നും വിവാദം ഉയർന്നിരുന്നു.അതിൽ പലരും കോൺഗ്രസിന് പുലബന്ധം പോലും ഇല്ലാത്തവർ ആയിരുന്നു .

അപേക്ഷ നൽകിയവരെ പോലും അറിയിക്കാതെ ശനിയാഴ്ച പരീക്ഷയും നടത്തി എന്നും പരാതി ഉയർന്നിരുന്നു . പരീക്ഷ നടത്തുന്ന കാര്യം അറിയിച്ചില്ലെന്നു കാണിച്ച് ബിജു, രജീഷ് എന്നിവർ ബാങ്കിലും ജോ. രജിസ്ട്രാർക്കും പരാതി നൽകിയിരുന്നു . ബാങ്ക് നിയമനത്തിനുപിന്നിൽ അഴിമതിയുണ്ടെന്നുകാണിച്ച് സി.പി.എമ്മും കോൺഗ്രസിലെ ഒരു വിഭാഗവും ജോ. രജിസ്ട്രാർക്കും പരാതി നൽകിയിരുന്നു.

മണ്ഡലത്തിൽ ചില ഭാഗത്ത് വ്യാജ മദ്യവില്പനക്കാരനും മയക്കു മരുന്ന് വ്യാപാരിക്കും പിന്തുണ ചില കോൺഗ്രസ് നേതാക്കൾ ആണെന്നും ആരോപണം ശക്തമായി .മെഷീൻ വെച്ച് കാടു തെളിക്കുന്ന ഒരാൾ പെട്ടന്ന് പണക്കാരൻ ആയെന്നും ഇയാൾ കൊള്ളപലിശക്ക് പണം കൊടുക്കുന്നതിൽ ചില ദുരൂഹതകൾ ഉണ്ടെന്നും സോഷ്യൽ മീഡിയായിൽ പ്രചാരണം ശക്തമായി .ഇയാളുടെ പീഢനത്തിനുശേഷം ആത്മഹത്യ ചെയ്ത നിലയിൽ കണ്ട ആളുടെ മരണത്തിൽ സംശയം ഉണ്ടെന്നും ആരോപണം .ഈ കേസിൽ ഈ മദ്യ വില്പനക്കാരനെ സംരക്ഷിച്ചതും കോൺഗ്രസ് നേതാക്കൾ ആണെന്നും ആരോപണം ഉണ്ട് . എന്തായാലും കോൺഗ്രസിന്റെ കോട്ടയായ പഞ്ചായത്ത് ഇത്തവണ നഷ്ടമാകും എന്നതാണ് പൊതുജനം വിലയിരുത്തുന്നത് .

പതിനാലാം വാർഡിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് വരെ വിമതനായി രംഗത്ത് വരും എന്നും കേൾക്കുന്നു. അദ്ദേഹത്തിന് സീറ്റ് കിട്ടാതിരുന്നതിനു പിന്നിലും കോൺഗ്രസ് തോൽക്കണം എന്ന ചിന്തയുള്ള മുൻ നേതാക്കളുടെ കരുനീക്കം ആണെന്നും ആരോപണം ഉയർന്നു .അവിടെ നിർത്തിയിരിക്കുന്ന കരുത്തനായ യുവ നേതാവ് വിജയിക്കും എന്ന ചിന്തയിൽ കോൺഗ്രസ് നേതാക്കളാണ് അസ്വസ്ഥർ .യുവനേതാവിന്റെ പിതാവിനെ വേട്ടയാടിയവർ തന്നെയാണ് എങ്ങനെയും ഈ സ്ഥാനാര്ഥിയെയും തോൽപ്പിക്കാൻ കരുനീക്കം നടത്തുന്നത് .

ഏറ്റവുമധികം പ്രാദേശിക കൂട്ടായ്‌മകൾ മത്സരിക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയിലാകും ഇത്തവണത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടംപിടിക്കുക. പ്രാദേശിക തലത്തിലെ വിഷയങ്ങളും വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിലെ പാളിച്ചകളും മുന്നണി രാഷ്ട്രീയത്തിലെ അഴിമതികളിലുള്ള വിയോജിപ്പുകളുമാണ് ഭൂരിപക്ഷം പ്രദേശങ്ങളിലും പ്രാദേശിക കൂട്ടായ്‌മകൾ രൂപപ്പെടാനുളള കാരണം.

ജനങ്ങളുടെ ‘പൾസ്’ മനസിലാക്കി 2015ൽ എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്ത് പിടിച്ച ‘ട്വന്റി ട്വന്റി’ മോഡൽ ഇക്കുറി ഏരുവേസിയും കൈടക്കുകയാണ്. പ്രാദേശിക കൂട്ടായ്‌മകൾ മുന്നണികളുടെ പിച്ച് കവർന്നെടുക്കുമോയെന്നും കണ്ടറിയണം. തലസ്ഥാന ജില്ലയിൽ ഉൾപ്പടെ ഒരുപിടി ജനകീയ കൂട്ടായ്‌മകൾ സ്ഥാനാർത്ഥികളുമായി ഇത്തവണയും രംഗത്തിറങ്ങിയിട്ടുണ്ട്.

കിഴക്കമ്പലത്തെ ട്വന്റി ട്വന്റിക്ക് ഇക്കുറി സ്ഥാനാർഥികൾ 93 പേരാണ്. കിഴക്കമ്പലത്തിന് പുറമേ കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ, വെങ്ങോല പഞ്ചായത്തുകളിലും അവർ കളം പിടിക്കാൻ ഇറങ്ങി. കിഴക്കമ്പലത്തിന്റെ ആവേശം കൊച്ചി നഗരത്തിലേക്കും പടർന്നപ്പോൾ ‘വി 4 കൊച്ചി’ ഉദയം ചെയ്തു. ‘അധികാരം ജനങ്ങളിലേക്ക്’ എന്നതാണു മുദ്രാവാക്യം. 39 ഡിവിഷനുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഉദയംപേരൂരിൽ ടീം ട്വന്റിയും ചെല്ലാനം പഞ്ചായത്തിൽ മറ്റൊരു ട്വന്റി ട്വന്റിയും മുന്നണികൾക്ക് വെല്ലുവിളിയായി രംഗത്തുണ്ട്. തൃപ്പൂണിത്തുറയിൽ ‘വി ഫോർ തൃപ്പൂണിത്തുറ’യും മത്സരിക്കുന്നുണ്ട്.

Top