ടാറിങ് നടത്തി മണിക്കൂറുകൾക്കകം റോഡ് പൊളിയുന്നു!!നോക്കുകുത്തിയായി പഞ്ചായത്ത് അധികാരികൾ !നികുതിപ്പണം കൊണ്ട് തടിച്ചുകൊഴുക്കുന്ന കോൺട്രാക്ടറും രാഷ്ട്രീയക്കാരും.ഇതാണ് ചെമ്പേരി !!

കണ്ണൂർ :ടാറിങ് നടത്തി മണിക്കൂറുകൾക്കകം റോഡ് പൊളിയുന്നു!! നാട്ടുകാർ കടുത്ത പ്രതിഷേധത്തിൽ പാലാരിവട്ടം പാലം പണിപോലെയൊന്നുമല്ല .ടാറിങ് പൂർത്തീകരിച്ച് വെറും ഒരു ദിവസംകൊണ്ട് തകരുകയാണ്.കണ്ണൂർ ഏരുവേശിയിൽ പഞ്ചായത്തിന്റെ വർക്കുകൾ മുഴുവൻ രാഷ്ട്രീയ സ്വാധീനത്താൽ ഏറ്റെടുക്കുന്ന വിവാദ കോൺട്രാക്ടറുടെ എല്ലാ വർക്കുകളും ഇതേപോലെ പൊളിഞ്ഞു പോവുകയാണ്.റോഡ് ടാറിങ് കഴിഞ്ഞ് മണിക്കൂറുകൾക്കകം പൊട്ടി ഇളകി.അശാസ്ത്രീയ നിര്‍മാണം നാട്ടുകാര്‍ ചുണ്ടിക്കാട്ടിയപ്പോള്‍ കോൺട്രാക്ടറും കൂട്ടാളികളും തട്ടുപൊളിപ്പൻ ന്യായീകരണം നൽകി ഭീക്ഷണി മുഴക്കുന്നു എന്നും ആരോപണമുണ്ട്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

ഏരുവേശ്ശി പഞ്ചായത്തിലെ അരീക്കമല-ശിവഗിരി – പാലോലിക്കവല പഞ്ചായത്ത് റോഡ് 24-01-20ന് ചെയ്ത ടാറിങ്ങാണ് ഒറ്റ ദിവസം കൊണ്ട് പൊട്ടി പൊളിഞ്ഞത്. ഈ റോഡുകൾ മാത്രമല്ല ഈ കോൺട്രാക്ടർ നടത്തുന്ന എല്ലാ പണികളിലും അഴിമതിയും തിരിമാരിയും ഉണ്ട് എന്ന് പൊതുജനം ആരോപിക്കുന്നു .അധികാരികൾ ഇതെല്ലാം കണ്ടിട്ടും കണ്ണടക്കുകയാണ് .പരാതി പറയുന്നവരോട് റബ്ബർ മരങ്ങളുള്ളിടത്ത് ടാറ് ചെയ്താൽ പൊളിയും എന്ന ന്യായീകരണമാണ് ഇദ്ദേഹവും ഇദ്ദേഹത്തിന്റെ ചാർച്ചക്കാരും പറയുന്നത് .

ഏരുവേശി പഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് ആണ് .പഞ്ചായത്തിലെ മൊത്തക്കച്ചവടക്കാരൻ ആയി മാറിയിരിക്കയാണ് ഈ വിവാദ കോൺട്രാക്ടർ . ഭരണ പ്രതിപക്ഷത്തെ നന്നായി കാണുന്നതിനാൽ -പണിയുന്ന പാലത്തിനും റോഡിനും -സിമന്റും ,കമ്പിയും ,ടാറും ഒന്നും ഉപയോഗിച്ചില്ല എങ്കിലും പരാതികൾ ഒന്നുമില്ല .പക്ഷെ നികുതി കൊടുക്കുന്ന ജനത ഇതിനെതിരെ അതിശക്തമായി പ്രതികരിച്ചു തുടങ്ങി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ ഇത്തരം അഴിമതികൾക്ക് എതിരെ പ്രതികരിക്കാൻ തയ്യാറാവുകയാണ് പൊതുജനം .ഈ കോൺട്രാക്ടർ പണിത പാലങ്ങളും കലുങ്കുകളും ഇത്തരം ‘തട്ടിപ്പു പണിയാണ് ‘നടത്തിയിരിക്കുന്നതെങ്കിൽ ദുരന്തങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട് .

അതേസമയം .ക്രമക്കേടുകളും ഈ കോൺട്രാക്ടർക്ക് കൊടുക്കുന്ന വർക്കുകളും വിവരങ്ങൾ ചോദിച്ചുകൊണ്ട് വിവരാകാവകാശം പ്രകാരം കൊടുത്ത അപേക്ഷകളിൽ പോലും മറുപടി കൊടുത്തിട്ടില്ല അതിനാൽ സംസ്ഥാന വിവരാവകാശ കമീഷന്റെ മുൻപിൽ അപ്പീൽ കൊടുത്തിരിക്കയാണ് .അരീക്കമല സ്വദേശിയായ തച്ചിലാട്ട് ബേബിയാണ് ഈ പ്രദേശത്തെ കോൺട്രാക്ടർ.ഈ റോഡുകളുടെ പണി ഇദ്ദേഹം തന്നെയാണ് നടത്തിയത് എന്നും നാട്ടുകാർ പറയുന്നു ഏരുവേശ്ശി പഞ്ചായത്തിന്റെ ഒട്ടുമിക്ക വർക്കുകളും ഇദ്ദേഹം ആണ് ഏറ്റെടുത്ത് നടത്തുന്നത് .ഇദ്ദേഹം ഒരു സജീവ് കോൺഗ്രസ് പ്രവർത്തകനും കോൺഗ്രസുകാരുടെ പിന്തുണ ഉള്ള ആളുമാണ് .കഴിഞ്ഞ  കുറെ വർഷങ്ങളായി ഈ വിവാദ കോൺട്രാക്ടർ പണിയുന്ന റോഡുകൾ പൊളിഞ്ഞു തകരുകയാണ് . കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ ഗതാഗതം അസാധ്യമാണ്. നിരവധി തവണ പരാതി നല്‍കിയെങ്കിലും അധികാരികളും രാഷ്ട്രീയക്കാരും പഞ്ചായത്ത് പ്രതിനിധികളും അനങ്ങുന്നില്ല എന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

 

 

Top