തിരുവനന്തപുരം: കേരളത്തിൽ വിധിയെഴുത്ത് രണ്ട് ഘട്ടങ്ങളിലായി; തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ, വോട്ടെണ്ണൽ 13ന് . തിരു,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9ന് തിരഞ്ഞെടുപ്പ് നടക്കും. തൃശൂർ, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ഡിസംബർ 11നാണ് തിരഞ്ഞെടുപ്പ്. നവംബര്‍ 14ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശം നല്‍കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. സൂക്ഷ്മപരിശോധന 22ന്. നാമനിര്‍ദേശപത്രിക നവംബര്‍ 24 പിൻവലിക്കാം.
1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. 941 ഗ്രാമപഞ്ചായത്തുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലേക്കും 6 കോർപറേഷനുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ആകെ വാർഡുകൾ- 23, 612, ആകെ വോട്ടർമാർ- 2,84,30,761, പ്രവാസി വോട്ടർമാര്‍- 2841. മാതൃകാ പെരുമാറ്റചട്ടം നിലവിൽ വന്നതായും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ എ ഷാജഹാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വോട്ടെടുപ്പ് രണ്ടുഘട്ടമായാണ് നടക്കുക. തിരുവനന്തപുരം മുതൽ എറണാകുളം വരെ വോട്ടെടുപ്പ് ഡിസംബർ 9ന് നടക്കും. തൃശൂർ മുതൽ കാസർഗോഡ് വരെ ഡിസംബർ 11നാണ് വോട്ടെടുപ്പ്. 13ന് വോട്ടെണ്ണൽ നടക്കും.









