കോഴിക്കോട്: കൊടകരയില്‍ കുഴൽപ്പണം പിടികൂടിയ സംഭവവുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കുഴൽപ്പണം ബിജെപിയുടേതാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന കുപ്രചരണങ്ങൾ. ആസൂത്രിതമായി വലിയൊരു പുകമറ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സി കെ ജാനുവിനെ പറ്റിയുള്ള ആരോപണങ്ങൾ പാർട്ടിയിൽ തന്നെ ഉയർന്ന ആരോപണങ്ങളാണെന്നും താൻ പണം നൽകിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.ഇതുവരെയും അന്വേഷണത്തോട് സഹകരിക്കാതിരുന്നിട്ടില്ലെന്നും പൊലീസ് രണ്ടരമാസമായി എന്താണ് കണ്ടെത്തിയതെന്നും സുരേന്ദ്രൻ ചോദിച്ചു. ഇപ്പോൾ നടക്കുന്ന നീക്കം മുഴുവൻ ആസൂത്രിതവും രാഷ്ട്രീയപ്രേരിതവുമാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭാരതീയ ജനതാ പാര്‍ട്ടിയെ സംബന്ധിച്ച് കള്ള പ്രചാരണങ്ങളാണ് ഒരു വിഭാഗം മാധ്യമങ്ങളും സി.പി.എമ്മും നടത്തികൊണ്ടിരിക്കുന്നത്. കൊടകരയില്‍ നടന്ന പണം കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ടാണ് അര്‍ധസത്യങ്ങളും ആസൂത്രിതമായ കള്ളപ്രചാരണങ്ങളും നടക്കുന്നത്. ബി.ജെ.പി. നേതാക്കന്‍മാരെ ഒരു കാരണവും ഇല്ലാതെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയാണെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മിന് വേണ്ടി ബിജെപിക്കെതിരെ വാര്‍ത്ത കൊടുക്കുന്ന മാധ്യമങ്ങള്‍ ഈ നാട്ടില്‍ നിയമവാഴ്ചയുണ്ടെന്ന് ഓര്‍ത്താല്‍ നല്ലതാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
പണവുമായി ബി.ജെ.പിക്ക് ഒരു ബന്ധവുമില്ല. പുകമറ സൃഷ്ടിച്ചുകൊണ്ട് ബി.ജെ.പിയെ പ്രതികൂട്ടിലാക്കുകയാണ്. ബി.ജെ.പി. നേതാക്കന്‍മാരെ ഒരു കാരണവും ഇല്ലാതെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയാണ്. ഇവര്‍ക്ക് കേസുമായി ബന്ധമില്ല. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ഹാജരായിട്ടുണ്ട്. കോടതിയെ സമീപിക്കുകയോ നെഞ്ചുവേദന വരുകയോ ചെയ്തില്ല. ഇന്നേവരെ ഒരു തരത്തിലും നിസഹരം ഉണ്ടായിട്ടില്ല. കൊടകരയിലേത് കള്ളപ്പണമോ വെള്ളപ്പണമോ എന്നറിയില്ല. ബിജെപിയുമായി ബന്ധപ്പെട്ട പണമായിരുന്നെങ്കില്‍ എന്തിനാണ് കേസ് കൊടുക്കുന്നത്. ബിജെപി നേതാക്കളായിട്ടോ സുഹൃത്തുക്കളായോ ആരെല്ലാം ആയി ധര്‍മ്മരാജന്‍ ബന്ധപ്പെട്ടിട്ടുണ്ടോ അവരെല്ലാം കേസ് കൊടുക്കണമെന്ന അഭിപ്രായക്കാരാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 38 കോടിയുടെ കള്ളപ്പണം കേരളത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെടുത്തിട്ടുണ്ട്. ആരും, ഒരു രാഷ്ട്രീയ പാര്‍ട്ടിയും കേസ് കൊടുത്തിട്ടില്ല. ഒരു മനസാക്ഷിയും ഇല്ലാതെയാണ് ബിജെപിക്കും നേതാക്കള്‍ക്കും എതിരെ വാര്‍ത്തകള്‍ കൊടുത്തത്. ഒരു തരത്തിലും ചോദ്യം ചെയ്യേണ്ടാത്ത ആളുകളെയാണ് പൊലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ച് കൊണ്ടിരിക്കുന്നത്.
കാണാതായ പണം കണ്ടെത്താന്‍ എന്തുകൊണ്ടാണ് പൊലീസിന് കഴിയാത്തത്. ബിജെപി നേതാക്കളെ ചോദ്യം ചെയ്ത ശേഷം എന്ത് വിവരമാണ് പൊലീസിന് കിട്ടിയതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. അധികാരമില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പൊലീസ് ചെയ്ത്‌കൊണ്ടിരിക്കുന്നത്. രാജ്യത്ത് നിയമവാഴ്ച ഉണ്ടെന്ന് ഓര്‍ക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു
ഡോളര്‍കടത്തും സ്വര്‍ണ്ണക്കടത്ത് കേസും അടക്കമുള്ള ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോള്‍ ആസൂത്രിത നീക്കം നടക്കുന്നത്. സിപിഎം നേതാക്കളെ പോലെ ബിജെപി നേതാക്കളാരും അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടില്ല. സിപിഎം പാര്‍ട്ടി ഫ്രാക്ഷന്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളാണ് ബിജെപിക്കെതിരെ വാര്‍ത്തകള്‍ അടിച്ച് വിടുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.
മാന്യത ചമയുന്ന സിപിഎം നേതാക്കളും കേരളത്തിലെ സിപിഎമ്മും യുഡിഎഫും നൂറുണക്കിന് കോടി രൂപയാണ് തെരഞ്ഞെടുപ്പിന് മുടക്കിയത്. സത്യം തെളിയിക്കാനാണ് അന്വേഷണമെങ്കില്‍ അതിനോട് സഹകരിക്കും. ഒന്നും ഒളിച്ച് വക്കാനില്ലാത്തത് കൊണ്ടാണ് ബിജെപി നേതാക്കള്‍ നെഞ്ച് വേദന അഭിനയിക്കുകയോ കൊവിഡ് പോസിറ്റീവായെന്ന് പറയുകയോ തലയില്‍ മുണ്ടിടുകയോ ചെയ്യാതെ അന്വഷണ സംഘത്തിന് മുന്നിലെത്തുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.