തൃശൂര്‍:കൊടകര കുഴൽ പണക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കുടുങ്ങുമോ ? അന്വോഷണം കെ സുരേന്ദ്രനിലേക്ക് നീങ്ങുന്നു എന്നാണു ഇപ്പോൾ കിട്ടുന്ന വിവരം .അതേസമയം കുഴല്‍പണ കേസിന് കവര്‍ച്ചയ്ക്ക് അപ്പുറത്തുള്ള മാനങ്ങളുണ്ട് എന്നാണ് പോലീസില്‍ നിന്ന് പുറത്ത് വരുന്ന വിവരങ്ങള്‍. കൊടകര കുഴർപ്പണക്കവർച്ച കേസിൽ ബി.ജെ.പിയ്ക്കെകിരെ ധർമരാജൻറെ മൊഴി. കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം ബി.ജെ.പിക്ക് വേണ്ടി കൊണ്ടുവന്നതാണെന്നാണ് ധർമരാജൻ പൊലീസിന് നൽകിയ മൊഴി. രണ്ട് തവണയായി നടന്ന ചോദ്യംചെയ്യലിലും ഇതേ മൊഴി ധർമരാജൻ ആവർത്തിച്ചതായാണ് പോലീസ് സംഘം പറയുന്നത്. കുഴൽപ്പണ കേസിൽ ബി.ജെ.പിക്ക് ബന്ധമില്ലെന്ന് നേതൃത്വം ആവർത്തിച്ച് അവകാശപ്പെടുമ്പോഴാണ് പാർട്ടിക്കെതിരെ ധർമരാജൻറെ മൊഴി. ഇതോടെ ബി.ജെ.പി വെട്ടിലായിരിക്കുകയാണ്
കവര്‍ച്ചയില്‍ ബിജെപി നേതാക്കള്‍ക്ക് പങ്കില്ലെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ കുഴല്‍പണത്തിന്റെ ഉറവിടത്തിന്റെ കാര്യത്തില്‍ ബിജെപി ബന്ധം ഏറെക്കുറേ വ്യക്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഏറ്റവും ഒടുവില്‍, ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയുടെ മൊഴി കൂടി പുറത്ത് വന്നതോടെ ബിജെപി കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. ഉന്നത നേതാക്കളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കോഴിക്കോട് സ്വദേശിയായ ധർമരാജനെ ചില ബി.ജെ.പി. നേതാക്കൾ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ, നേതാക്കളെ ചോദ്യം ചെയ്തപ്പോൾ തിരഞ്ഞെടുപ്പ് സാമഗ്രഹികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് ധർമരാജനുമായി സംസാരിച്ചതെന്നാണ് മൊഴി നൽകിയത്. പോലീസ് അന്വേഷണത്തിൽ ധർമരാജന് ബി.ജെ.പിയിൽ യാതൊരു പദവിയും ഇല്ലെന്ന് കണ്ടെത്തി. ഇദ്ദേഹത്തിന് തിരഞ്ഞെടുപ്പിന്റെ ചുമതലകളും ഉണ്ടായിരുന്നില്ല. തുടർന്നാണ് കഴിഞ്ഞ ദിവസവും ധർമരാജനെ ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിലും പണം ബി.ജെ.പിക്ക് വേണ്ടി കൊണ്ടുവന്നു എന്നാണ് ഇദ്ദേഹം മൊഴി നൽകിയത്.
കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി. തൃശ്ശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീശിനെ കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു. ധർമരാജനെ തനിക്കറിയില്ലെന്നും ഇതുവരെ നേരിട്ട് സംസാരിച്ചിട്ടില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ മൊഴി. നേതാക്കൾ പറഞ്ഞതനുസരിച്ചാണ് ഇവർക്ക് തൃശ്ശൂരിലെ ലോഡ്ജിൽ മുറിയെടുത്ത് നൽകിയതെന്നും സതീശ് പോലീസിനോട് പറഞ്ഞിരുന്നു.
അതിനിടെ, കവർച്ച ചെയ്ത പണം കണ്ടെത്താൻ ചൊവ്വാഴ്ചയും പോലീസ് സംഘം പ്രതികളുടെ വീടുകളിൽ പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസവും പരിശോധന നടത്തിയിരുന്നെങ്കിലും പണമൊന്നും കണ്ടെത്തിയിരുന്നില്ല. ഇതുവരെ 1.28 കോടി രൂപയാണ് പ്രതികളിൽനിന്ന് പോലീസ് കണ്ടെടുത്തത്. കവർച്ചാക്കേസിൽ ഇതുവരെ 19 പേരാണ് അറസ്റ്റിലായിട്ടുള്ളത്.
കുഴല്‍പണം തട്ടിയെടുക്കപ്പെട്ട കേസിലെ പരാതിക്കാരന്‍ ആയ ധര്‍മരാജന് ഹോട്ടലില്‍ റൂം ബുക്ക് ചെയ്തത് ബിജെപി ഓഫീസില്‍ നിന്നാണെന്ന് തെളിഞ്ഞിരുന്നു. താന്‍ തന്നെയാണ് ഹോട്ടലില്‍ വിളിച്ചുപറഞ്ഞ് മുറി ബുക്ക് ചെയ്തത് എന്ന് ഓഫീസ് സെക്രട്ടറിയായ സതീശന്‍ അന്വേഷണ സംഘത്തിനോട് സമ്മതിച്ചുകഴിഞ്ഞു.ആര്‍ക്ക് വേണ്ടിയാണ് മുറികള്‍ ബുക്ക് ചെയ്തത് എന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് സതീശന്റെ മൊഴി. ജില്ലയിലെ നേതാക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അങ്ങനെ ചെയ്തത്. ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായി നാല് മാസം മുമ്പാണ് താന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് എന്നും സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ധര്‍മരാജനും സംഘത്തിനും വേണ്ടി ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യാന്‍ നിര്‍ദ്ദേശിച്ച നേതാക്കള്‍ ആരെന്ന് പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ജില്ലയിലെ ഏറ്റവും പ്രമുഖരായ ബിജെപി നേതാക്കള്‍ തന്നെയാണ് ഇവര്‍ എന്നാണ് പുറത്ത് വരുന്ന വിവരം.കേസ് അന്വേഷണം ഇപ്പോള്‍ തന്നെ ഉന്നത നേതാക്കളിലേക്ക് എത്തിയിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ധര്‍മരാജനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളെ കുറിച്ചും ചോദ്യമുയര്‍ന്നു. സംഘടനാ ആവശ്യങ്ങള്‍ക്ക് വേണ്ടി വിളിച്ചത് എന്നായിരുന്നു മറുപടി.
പണം കൊടുത്തുവിട്ടത് താന്‍ ആണെന്ന് ധര്‍മരാജന്‍ കൃത്യമായി മൊഴി നല്‍കിയിട്ടുണ്ട്. ബിജെപിയുടെ ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്തയ്ക്ക് കൈമാറാന്‍ ആണ് നിര്‍ദ്ദേശിച്ചത് എന്നാണ് വിവരം. കര്‍ത്തയുടെ ഫോണ്‍ റെക്കോര്‍ഡുകളിലും അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഇത് സംബന്ധിച്ച് കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല.
ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്ത പറഞ്ഞ കാര്യവും പൊതുമണ്ഡലത്തില്‍ ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. തനിക്ക് കുഴല്‍പണ ഇടപാടിനെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ കര്‍ത്ത, കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണം എന്നായിരുന്നു ചോദ്യം ചെയ്യലിന് പിറകെ അദ്ദേഹം പറഞ്ഞത്.
ഇത്രയും വലിയ കള്ളപ്പണ ഇടപാട് നടത്തിയ ധര്‍മരാജന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ഉത്തരവാദിത്തങ്ങളായിരുന്നു ബിജെപിയും ആര്‍എസ്എസും നല്‍കിയിരുന്നത് എന്നാണ് വിവരം. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം സംബന്ധിച്ചാണ് ധര്‍മരാജനെ ബന്ധപ്പെട്ടത് എന്നാണ് എം ഗണേശന്‍ നല്‍കിയ മൊഴി. ഇത് അന്വേഷണ സംഘം പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.