ഒടുവില്‍ കൊടിക്കുന്നില്‍ സുരേഷിനും സഹികെട്ടു ; കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടി അനഭിമതനാകുന്നു

കൊച്ചി: കോണ്‍ഗ്രസില്‍ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം ഉമ്മന്‍ ചാണ്ടിയുടെ നിസഹകരണമാണ്. കെ മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പോലും ഒരു പരിധിവരെ പരിഹരിക്കപ്പെട്ടു. ഇതിനകം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കം പലരും ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കാന്‍ രംഗത്തെത്തി. എന്നാല്‍ അനുനയന ശ്രമങ്ങളൊന്നും വിലപ്പോയില്ല. തന്റെ ആവശ്യത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിയുടെ പ്രതിഷേധത്തിനെതിരെ നിരവധിപ്പേരാണ് ഒളിഞ്ഞും തെളിഞ്ഞും അഭിപ്രായപ്രകടനവുമായി രംഗത്തു വരുന്നത്. ഇതോടെ പാര്‍ട്ടിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ ശബ്ദം ഉയരുകയാണെന്ന വാദത്തിന് ബലം വയ്ക്കുകയാണ്. ഏറ്റവും ഒടുവില്‍ കൊടിക്കുന്നില്‍ സുരേഷാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതിഷേധത്തെ എതിര്‍ത്ത് രംഗത്തു വന്നിരിക്കുന്നത്.

ഇപ്പോഴത്തെ നിലപാട് പുനപരിശോധിച്ച് രാഷ്ട്രീയകാര്യസമിതിയില്‍ പങ്കെടുക്കണമെന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ ആവശ്യം. പാര്‍ട്ടിക്കെതിരായ പ്രതിഷേധം പരസ്യമാക്കിയുള്ള ഉമ്മന്‍ ചാണ്ടിയുടെ പോക്ക് ശിരിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡിനെ കുറ്റപ്പെടുത്തി കലാപത്തിലേക്ക് പോകരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൈക്കമാന്‍ഡിനെ കുറ്റപ്പെടുത്തരുത്

ഹൈക്കമാന്‍ഡിനെ കുറ്റപ്പെടുത്തി മുന്നോട്ടു പോകുന്നത് ശരിയല്ലെന്നാണ് കൊടുക്കുന്നില്‍ സുരേഷ് എംപിയുടെ നിലപാട്. ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടുന്ന സംഘടനാ തെരഞ്ഞെടുപ്പ് നടക്കാനിടയില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. അങ്ങനെയുള്ള സാഹചര്യത്തില്‍ പ്രതിഷേധം പരസ്യമാക്കി മുന്നോട്ടു പോകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ആവശ്യം ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന് ആവശ്യമാണെന്നു തന്നെയാണ് കൊടിക്കുന്നിലിന്റെ അഭിപ്രായം. പക്ഷെ പരാതികളോടുള്ള പ്രതികരണം ഇത്തരത്തിലാകാന്‍ പാടില്ല. പരാതികള്‍ വരുമ്പോള്‍ ഹൈക്കമാന്‍ഡിനെ സമീപിച്ച് ശരിയാക്കുകയാണ് വേണ്ടത്. രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിലെ ജാതി കേരളത്തിലെ കോണ്‍ഗ്രസില്‍ ജാതി മനോഭാവം ഉള്ളവരുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ആരോപിച്ചു. പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ ദളിത്-ആദിവാസി വിഭാഗങ്ങള്‍ക്ക് ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു. ജാതി കേരളത്തില്‍ മാത്രം എന്നാല്‍ കോണ്‍ഗ്രസിന്റെ കേരള ഘടകത്തില്‍ മാത്രമാണ് ജാതി മനോഭവാവം വെച്ചു പുലര്‍ത്തുന്ന നേതാക്കാള്‍ ഉള്ളത്.

ഇക്കൂട്ടരുടെ മനോഭാവം മാറുമെന്നും വിശ്വസിക്കുന്നില്ല. കര്‍ണാട, ബിഹാര്‍, ഹരിയാന തുടങ്ങിയ ജില്ലകളിലെ കോണ്‍ഗ്രസിനെ കേരളത്തിലെ പ്രവര്‍ത്തകര്‍ കണ്ടു പഠിക്കണെമെന്ന ധ്വനിയും ആ വാക്കുകളില്‍ ഉണ്ടായിരുന്നു. ഗ്രൂപ്പ് സമവാക്യങ്ങളെ പിച്ചി ചീന്തി ഉമ്മന്‍ ചാണ്ടിയേയും കോണ്‍ഗ്രസിലെ ജാതി മനോഭാവത്തെയും മാത്രമല്ല ഗ്രൂപ്പ് സമവാക്യത്തെയും കൊടിക്കുന്നില്‍ വിമര്‍ശിച്ചു. കര്‍ണാടകയിലെ പിസിസി പ്രസിഡന്റും ആഭ്യന്തര മന്ത്രിയും ഓരാളാണ്. കേരളത്തില്‍ ഇത് സാധ്യമാണോ എന്നും അദ്ദേഹം ചോദിച്ചു.

 

കേരളത്തിലെ കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് പുറമെ ഗ്രൂപ്പിതര വിഭാഗവും സജീവമാണ്. ഗ്രൂപ്പുകളെല്ലാം തന്നെ നിലവിലെ ഡിസിസി പുനസംഘടനയില്‍ അത്ര തൃപ്തരല്ല. ഈ സാഹചര്യത്തിലാണ് ഗ്രൂപ്പ് വീതം വെയ്പിനെതിരെയും നിലിവിലെ പുനസംഘടനയെ അനുകൂലിച്ചും കൊടിക്കുന്നില്‍ സുരേഷ് രംഗത്തെത്തിയിരിക്കുന്നത്.

Top