വയനാട്ടില്‍ മത്സരിക്കാനൊരുങ്ങുന്ന രാഹുല്‍ ഗാന്ധി എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സ്ഥാനാര്‍ത്ഥിയെന്ന് കോടിയേരി ബാലകൃഷ്ണന്‍. താമരചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി പോലും ഇല്ലാത്തിടത്താണ് രാഹുല്‍ ഗാന്ധി ബി.ജെ.പിയെ നേരിടാനെത്തുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടി ഇത്തവണ യു.ഡി.എഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതാണ് കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന്റെ അടിസ്ഥാനം. വയനാട്ടില്‍ മത്സരിക്കാനൊരുങ്ങുന്ന രാഹുല്‍ ഗാന്ധി ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്.ഡി.പിയുടെയും സ്ഥാനാര്‍ഥിയാണ്.
ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കാന്‍ ന്യൂനപക്ഷ വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണ് യു.ഡി.എഫെന്നും കോടിയേരി ആരോപിച്ചു. ആര്‍.എസ്.എസ് എസ്.ഡി.പി.ഐ അടക്കമുള്ള വര്‍ഗീയ കക്ഷികളുടെ വോട്ട് വേണ്ടായെന്ന് പറയാന്‍ കെ.പി.സി.സി പ്രസിഡന്റ് തയാറാണോയെന്നും കോടിയേരി ബാലകൃഷ്ണന്‍ വെല്ലുവിളിച്ചു. വടകരയില്‍ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിനിടെയായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ആരോപണങ്ങള്‍.