കോഴിക്കോട്: രാജ്യത്ത് കമ്യൂണിസ്റ്റുകള്‍ക്കും മുസ്ലിംകള്‍ക്കുമെതിരെ വ്യാപകമായി യു.എ.പി.എ ചുമത്തുന്നുണ്ടെന്നും ഇതിനെതിരെ കൂട്ടായ പ്രതിഷേധം ഉയരണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതപ്രബോധകര്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്നത് ശരിയല്ളെന്നും അത്തരമൊരു നിലപാട് സംസ്ഥാന സര്‍ക്കാറിനില്ളെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് മുജാഹിദ് ഐക്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. യു.എ.പി.എ ചുമത്തി പൊലീസ് കേസെടുത്തവരില്‍ നിരപരാധികള്‍ ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനരന്വേഷണത്തിന് തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ക്കെതിരെയും യു.എ.പി.എ ചുമത്താവുന്ന സ്ഥിതിയാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഒരേ നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചില മതപണ്ഡിതരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. ആരെയും പിടികൂടി അകത്താക്കാനുള്ള എളുപ്പപ്പണിയാണ് പൊലീസിന് യു.എ.പി.എ. പ്രത്യേക മതവിഭാഗത്തിന്‍െറ സ്ഥാപനങ്ങള്‍ നിരന്തരം പരിശോധിക്കുകയാണ്. എന്നാല്‍, ആരോപണ വിധേയരായ മറ്റു ചില വ്യക്തികള്‍ക്കെതിരെ ചെറുവിരലനക്കാന്‍ ഈ പൊലീസിന് കഴിയുന്നില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി.
മുജാഹിദിലെ ഇരു സംഘടനകളും ഒന്നിച്ചതോടെ ഇനി മരിച്ചാലും പ്രശ്നമില്ലെന്ന് കെ.എന്‍.എം വൈസ് പ്രസിഡന്‍റ് ഡോ. ഹുസൈന്‍ മടവൂര്‍. പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മടക്കമെന്നും അദ്ദേഹം പറഞ്ഞു. 14 നൂറ്റാണ്ട് പിന്നിട്ട ഇസ്ലാമിന്‍െറ ചരിത്രത്തില്‍തന്നെ ഇത്തരത്തിലുള്ള ഐക്യം ആദ്യമായാണെന്നും മടവൂര്‍ പറഞ്ഞു. ആദര്‍ശ ചര്‍ച്ചകളില്‍ ആരും ജയിച്ചിട്ടും തോറ്റിട്ടുമില്ലെന്നും വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നവരെ കരുതിയിരിക്കണമെന്നും കെ.എന്‍.എം സെക്രട്ടറി എം. അബ്ദുറഹ്മാന്‍ സലഫി പറഞ്ഞു.