കേരളത്തിലെ സിപിഎം പ്രവർത്തകരുടെ രോമത്തിൽപ്പോലും തൊടാൻ ആർക്കും സാധിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം പ്രവർത്തകരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്ന ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെയുടെ പ്രസ്താവനയ്ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സിപിഎം പ്രവർത്തകരുടെ രോമത്തെപ്പോലും മുറിവേൽപ്പിക്കാൻ ആർക്കും സാധിക്കില്ല. കലാപത്തിനുള്ള ആഹ്വാനമാണ് പാണ്ഡെ നടത്തിയത്. ഇവർക്കെതിരെ നടപടിയെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കേരളത്തിൽ സർക്കാർ ജനാധിപത്യ രീതിയിൽ പ്രവർത്തിക്കണം. അല്ലെങ്കിൽ സർക്കാരിനെ പിരിച്ചുവിടുമെന്നും സിപിഎം പ്രവർത്തകർ വിആർഎസ് എടുക്കണമെന്നും സരോജ് പാണ്ഡെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിപിഎം പ്രവർത്തകരുടെ ആക്രമണങ്ങളെ തുറന്നു കാട്ടാനാണ് ബിജെപി ജനരക്ഷാ യാത്ര നടത്തുന്നതെന്നും വൈകാതെ സിപിഎം പ്രവർത്തകരുടെ വീടുകളിൽ കയറി അവരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കണമെന്നും സരോജ് പാണ്ഡെ പ്രസ്താവിച്ചിരുന്നു. ബിജെപിക്കു ലക്ഷക്കണക്കിനു പ്രവർത്തകരുണ്ടെന്നും പാണ്ഡെ പറഞ്ഞിരുന്നു. കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ പറഞ്ഞത്.
സിപിഎം പ്രവർത്തകരുടെ രോമത്തിൽ തൊടാൻ പോലും ആർക്കും പറ്റില്ല; കോടിയേരി
Tags: Kodiyeri balakrishnan