കോടിയേരിയെ വെട്ടാൻ യച്ചുരിയുടെ തീക്കളി !..തിരക്കഥ പുറത്താക്കിയത് ഡല്‍ഹിയിലെ മാധ്യമ ദമ്പതികളും!.പാർട്ടിയും ഭരണവും വെട്ടിലായി

ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറിയെ പ്രതിരോധത്തിലാക്കി ഡല്‍ഹിയില്‍ നിന്ന് പുറത്ത് വന്ന വാര്‍ത്തയ്ക്കുപിന്നില്‍ പാര്‍ട്ടിയിലെ പുതിയ പടല പിണക്കങ്ങള്‍ തന്നെ. സിപിഎമ്മിന്റെ കരുത്തുറ്റ കോട്ടയായ കേരളത്തിലെ നേതാക്കളെ വരച്ച വരയില്‍ നിര്‍ത്താന്‍ കേന്ദ്രത്തിലെ പുതിയ ഗ്രൂപ്പ് നേതാക്കള്‍ പ്ലാന്റ് ചെയ്ത വാര്‍ത്തായാണ് സിപിഎം നേതാവിന്റെ മകനെതിരായുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പരാതി പ്രത്യേക സാഹചര്യത്തില്‍ പുറത്ത് വിട്ടതിന് പിന്നില്‍ കേന്ദ്രത്തിലെ ഉന്നതരായ നേതാക്കള്‍ തന്നെയാണെന്ന ആരോപണത്തിന് പിന്നാലെയാണ് പുതിയ വിവാദവും കത്തിപ്പടരുന്നത്. സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മാധ്യമ പ്രവര്‍ത്തകന്‍ പുറത്തുവിട്ട വാര്‍ത്ത ലക്ഷ്യംവയ്ക്കുന്നതും അതിരുവിട്ട പാര്‍ട്ടിയിലെ പുതിയ കരുനീക്കങ്ങളാണ്. ബംഗാള്‍ ഘടകം പൂര്‍ണ്ണമായും യച്ചൂരിക്കൊപ്പം നിലയുറപ്പിച്ചതോടെ കേരളത്തില്‍ പുതിയ ഭിന്നിപ്പുണ്ടാക്കി പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള ചരടുവലികളാണ് നടക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു. ഇതിനായി കേരളത്തില്‍ നിന്നുള്ള ചില കേന്ദ്ര കമ്മിറ്റി അംഗവും പിന്തുണ നല്‍കുന്നു. ഡല്‍ഹിയിലെ മാധ്യമ ദമ്പതികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഈ നേതാവിന്റെ ചരടുവലികളും പുതിയ വാര്‍ത്തയ്ക്ക് പിന്നിലുണ്ടെന്നാണ് സംശയം.kodiyeri n sons

2016ലാണ് ഇപ്പോഴത്തേ വിവാദങ്ങള്‍ക്ക് ആധാരമായ സംഭവം. ഈ വിവദം ഇപ്പോള്‍ എങ്ങിനെ വന്നു?. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ബന്ധം വേണം എന്ന് കേന്ദ്ര നേതാക്കള്‍ക്കും ബംഗാള്‍ ഘടകത്തിനും നിര്‍ബന്ധമുള്ള ചര്‍ച്ച നടന്നു. എന്നാല്‍ കേരളത്തിലെ എല്ലാ നേതാക്കളും അത് എതിര്‍ത്തു. മുന്നില്‍ തേര്‍ തെളിച്ചത് കൊടിയേരി. രൂക്ഷമായ ഭാഷയില്‍ കോണ്‍ഗ്രസ് ബന്ധത്തേ അനുകൂലിച്ച നേതാക്കളേ കോടിയേരിയും സംഘവും വളഞ്ഞിട്ട് അക്രമിച്ചു. ഒടുവില്‍ പ്രമേയം തള്ളി. കോടിയേരിക്കും കേരള ഘടകവും ആയിരുന്നു ശരി. കാരണം കോണ്‍ഗ്രസ് ബന്ധം ആരംഭിച്ചാല്‍ കേരളത്തിലേ അതീവ സുരക്ഷിതമായ സി.പി.എമ്മിന്റെ ഭാവി അതോടെ തീരും. മുഖ്യ എതിര്‍ ചേരിയായി കോണ്‍ഗ്രസിനേ തള്ളി ബി.ജെ.പി തഴച്ചു വളരും. പാര്‍ട്ടി ബംഗാള്‍ മോഡല്‍ നശിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ചര്‍ച്ച ചെയ്ത് തന്നെ തോല്പ്പിച്ച കോടിയേരി എന്ന ധിക്കാരിയേ ഇനി കേരളത്തില്‍ വാഴിക്കില്ല എന്ന തീരുമാനം യച്ചൂരി എടുത്തിരുന്നു. ഇതിനായി യച്ചൂരി കണ്ടെത്തിയത് മനോരമ ഡല്‍ഹി ലേഖകന്‍ ജോമി തോമസ് ആണ്. ജോമിയുടെ ഭാര്യ വഴി യച്ചൂരിയുടെ കുടുംബവുമായി നല്ല ബന്ധവും. പാര്‍ട്ടി സഖാവിനെതിരായ വാര്‍ത്തയുടെ വാള്‍ വന്ന വഴിയാണിത്. പിണറായി കഴിഞ്ഞാല്‍ അടുത്ത മുഖ്യമന്ത്രി എന്ന കോടിയേരിയുടെ മോഹത്തെ ചവിട്ടി മെതിക്കും എന്ന മുന്നറിയിപ്പ് തന്നെയാണ് ഇപ്പോഴത്തെ ഈ വിവാദത്തില്‍ കേന്ദ്ര നേതാക്കള്‍ ഉന്നമിടുന്നത്. പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരു നേതാവ്. എന്തിനും തലയാട്ടുന്ന ഒരു വാലാട്ടി മതി കേരളത്തില്‍. അങ്ങിനെ വന്നാല്‍ ദേശീയ സഖ്യമുണ്ടാക്കി ചിലപ്പോള്‍ അടുത്ത കേന്ദ്ര സര്‍ക്കാരില്‍ എത്തുവാനാകും എന്നു വരെ മോഹങ്ങള്‍.

മാത്രമല്ല കേരളത്തിലും ഇതിനു ചൂട്ട് പിടിച്ചവരും വിവരങ്ങള്‍ യച്ചൂരിക്ക് നല്കിയവരും ഉണ്ട്. ഇതില്‍ പ്രധാനി വി.എസും, തോമസ് ഐസക്കും ആണ്. കേരളത്തില്‍ കോടിയേരി എന്നും തോമസ് ഐസകിന്റെ മോഹങ്ങള്‍ക്ക് ഭീഷണിയാണ്. കോടിയേരിയുടെ ധിക്കാരത്തേക്കാളും കടും പിടുത്തത്തേക്കാളും തോമസ് ഐസക്കിന്റെ ലാളിത്യവും വിനയവുമാണ് യച്ചൂരിക്കിഷ്ടം. മകനെതിരായ പരാതിക്ക് അച്ഛനും ഉത്തരവാദിത്വമുണ്ടെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ കേസില്‍ സിപിഎം വാദിച്ചതാണ്. ഇപ്പോള്‍ അതേ സ്ഥിതിവിശേഷമാണ് സിപിഎമ്മില്‍ വന്നിരിക്കുന്നത്. അന്ന് അമിത് ഷായുടെ മകന്റെ കേസിലെടുത്ത നിലപാട് കോടിയേരിയുടെ കാര്യത്തിലും പിന്‍തുടരണമെന്നാണ് തോമസ് ഐസക് പക്ഷം പറയുന്നത്.Binoy-Kodiyeri-herald

നേരേ ചൊവ്വേ പാര്‍ട്ടി പോകുന്ന കേരളത്തില്‍ തങ്ങളുടെ ചെല്പ്പടിക്ക് നില്ക്കുന്ന തോമസ് ഐസക്കിനു അടുത്ത് കിരീടം കൊടുക്കണം എന്നാണ് ഇപ്പോഴത്തേ ബിനോയ് കൊടിയേരി വിവാദത്തിനു പിന്നില്‍. കോടിയേരിയേ തകര്‍ക്കുക. ഇല്ലാതാക്കുക..അതുവഴി പാര്‍ട്ടി ഉലഞ്ഞാലും കുഴപ്പമില്ല എന്ന നീക്കമാണ് കേന്ദ്ര നേതാക്കള്‍ക്ക്. കേരളത്തിലേ അണികളേ ആകമാനം ഈ യുദ്ധം നിരാശരാക്കും.

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് വരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന് അതൊന്നും കാര്യമല്ല. നശിച്ചാലും വേണ്ടില്ല അസ്ഥികൂടം എങ്കിലും കൈയ്യില്‍ ഒതുക്കണം എന്നാണ് അവരുടെ വാശി. കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കാന്‍ ഇറങ്ങിയ കേന്ദ്ര നേതാക്കളേ ചുരുട്ടി കൂട്ടി കമ്മിറ്റിയില്‍ തിളങ്ങിയ കോടിയേരിയുടെ അവസാന കാലം നിര്‍ണ്ണയിക്കാന്‍ യച്ചൂരിക്ക് ആകുമോ?. തീയില്‍ നടന്ന..കനലുകള്‍ താണ്ടി വന്ന കോടിയേരി ഇല്ലാതാക്കാന്‍ യച്ചൂരിക്ക് കഴിയുമോ? കേരള ഘടകം അദ്ദേഹത്തേ തള്ളുമോ? കണ്ടറിയാം. കോണ്‍ഗ്രസുമായി കൂട്ട് വേണ്ട എന്ന കേരളത്തിലേ പാര്‍ട്ടിയുടെ തീരുമാനം എത്ര ശരിയാണെന്ന് കേരളത്തില്‍ കാലം തെളിയിക്കും. അതിനായി കോടിയേരി ബാലകൃഷ്ണന്‍ ബലിയാടായാലും. ഇനി ഒരു ടേം സിക്രട്ടറിയായും കോടിയേരിക്ക് നല്കരുതെന്നും യച്ചൂരിക്ക് നിര്‍ബന്ധമാണ്.

ഇതിനിടെ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപ്പെട്ടിട്ടുണ്ട്. സംഭവം വാര്‍ത്തയായതിന് പിന്നാലെ കോടിയേരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. തിരുവനന്തപുരത്ത് എകെജി സെന്ററിലാണ് കൂടിക്കാഴ്ച നടന്നത്. എന്നാല്‍ പിണറായിക്ക് കേന്ദ്ര നേതൃത്വത്തേ തള്ളാനാകില്ല. നല്ല ആത്മ മിത്രത്തേ കൈവിടാനും ആകില്ല. സുഖമായി ഭരിക്കാന്‍ രണ്ട് കൂട്ടര്‍ക്കും ഇടയിലാണ് മുഖ്യമന്ത്രിയും. എന്തായാലും ഈ കളി തീക്കളിയാണ്. കേരളത്തിലേ പാര്‍ട്ടിയോടും, അതിനേ ജീവന്‍ കൊടുത്തും രക്തം കൊടുത്തും നിലനിര്‍ത്തുന്ന പ്രവര്‍ത്തകരുടേ വികാരം എന്തായാലും കേന്ദ്ര നേതൃത്വത്തിന് അനുകൂലമാകില്ല. എന്നാല്‍ നേതാക്കളേയും തീരുമാനത്തേയും അനുസരിക്കുക എന്ന ഇരുമ്പുലക്ക വരുമ്പോള്‍ അവിടെ പ്രവര്‍ത്തകര്‍ക്കും ശബ്ദമില്ലാതെ വരും.

ഈ വിവാദം ബി.ജെ.പിയും കോണ്‍ഗ്രസും മാധ്യമങ്ങളും കൊണ്ടുവന്നതല്ല. സി.പി.എം പാര്‍ട്ടിയുടെ ഗര്‍ഭ പാത്രത്തില്‍ നിന്നും പുറത്തുവന്നതാണ്. അതു കൊണ്ട് തന്നെ ലക്ഷ്യവും വ്യക്തം. കോടിയേരി നോ മോര്‍..ആ നേതാവിനേ വെട്ടുക..കേരളത്തിലേ പാര്‍ട്ടിയേ തകര്‍ക്കാനും നേതാവിനേ നശിപ്പിക്കാനും ആരൊക്കെ കൂട്ട് നില്ക്കും? കണ്ടറിയാം..YECHURI kodiyery SPL STORY

മനോരമയാണ് ബിനോയ് കോടിയേരിയുടെ വാർത്ത ആദ്യം സൂചനയായി പുറത്ത് വിട്ടത് ദൽഹി റിപ്പോർട്ടർ ജോമി തോമസ് ആണ് .യെച്ചൂരിയുമായും സി.പി.എം കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള ഈ റിപ്പോർട്ട് ഇപ്പോൾ പുറത്ത് വന്നതിൽ ദുരൂഹതയുണ്ട് എന്നതിൽ സംശയമില്ല .പ്രത്യേകിച്ച് കോൺഗ്രസ് ബന്ധം വേണ്ട എന്ന പോളിറ്റ് ബ്യുറോ തീരുമാനം പുറത്ത് വന്നതിനു മണിക്കൂറുകൾക്ക് ഉള്ളിൽ കോടിയേരിയെ ഉന്നം വെച്ച് പുറത്തിറങ്ങിയ ഈ വാർത്തക്ക് പിന്നിൽ സി.പി.എം നേതൃത്വത്തിലെ ചിലരുടെ പങ്ക് തള്ളിക്കളയാൻ ആവില്ല .മാത്രമല്ല ദേശീയ നേതൃത്വത്തിന് എതിരെ നിന്നാൽ വെട്ടിനിരത്തും എന്ന് കോടിയേരി ബാലകൃഷ്ണന് കൊടുത്ത കടുത്ത മുന്നറിയിപ്പും ആണിത് .ഡൽഹിയിലെ ലേഖകന്റെ കേരളത്തിലെ ബന്ധവും കൂടി കൂട്ടി വായിച്ചാൽ 2016 കൊടുത്തു എന്ന് പറയപ്പെടുന്ന പരാതി ഇപ്പോൾ ചർച്ചയാക്കി വിവാദമാക്കിയതിനു പിന്നിൽ ‘കോടിയേരിക്ക് ഡൽഹിയിൽ നിന്നുള്ള വ്യക്തമായ മുന്നറിപ്പ് എന്നതിൽ കൂടുതൽ തല പുകക്കേണ്ടി വരില്ല .പിണറായി കഴിഞ്ഞാൽ അടുത്ത മുഖ്യമന്ത്രി എന്ന കോടിയേരിയുടെ മോഹത്തെ ചവിട്ടി മെതിക്കും എന്ന മുന്നറിയിപ്പ് തന്നെയാണ് ഇപ്പോഴത്തെ ഈ സാമ്പത്തിക പരാതിവിഷയത്തിനു പിന്നിലെ രാഷ്ട്രീയം.

പാര്‍ട്ടിയില്‍ കോടിയേരി പിടിമുറുക്കുന്നുവെന്ന സൂചനകള്‍ക്കിടയാണ് മകന്റെ തട്ടിപ്പുകേസ് എത്തുന്നത്. ഇതോടെ കോടിയേരി വിരുദ്ധര്‍ പാര്‍ട്ടിയില്‍ പുതിയ കരുനീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ധനമന്ത്രിയും പിണറായി-കോടിയേരി അച്ചുതണ്ടിന്റെ എതിര്‍വിഭാഗക്കാരനുമായി തോമസ് ഐസക്ക് പക്ഷമാണ് നീക്കങ്ങള്‍ക്കു പിന്നില്‍.കോണ്‍ഗ്രസ് ബന്ധത്തിന് വിലങ്ങിടാന്‍ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ നിപാടെടുത്തത് കേരള ഘടകമായിരുന്നു. അതുകൊണ്ട് തന്നെ ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കേരളത്തിലെ പാര്‍ട്ടിയെ അത്ര പഥ്യവുമില്ല. മകനെതിരായ പരാതിക്ക് അച്ഛനും ഉത്തരവാദിത്വമുണ്ടെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ കേസില്‍ സിപിഎം വാദിച്ചതാണ്. ഇപ്പോള്‍ അതേ സ്ഥിതിവിശേഷമാണ് സിപിഎമ്മില്‍ വന്നിരിക്കുന്നത്. അന്ന് അമിത് ഷായുടെ മകന്റെ കേസിലെടുത്ത നിലപാട് കോടിയേരിയുടെ കാര്യത്തിലും പിന്‍തുടരണമെന്നാണ് തോമസ് ഐസക് പക്ഷം പറയുന്നത്.

ചെങ്ങന്നൂരില്‍ അടുത്തു തന്നെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്റെ തട്ടിപ്പ് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ച് ബിജെപി വലിയ ശക്തിയുള്ള ചെങ്ങന്നൂരില്‍. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന കോടിയേരിയ്ക്ക് ഇനിയൊരു ടേം സംസ്ഥാന സെക്രട്ടറിയായി നല്കരുതെന്ന ആവശ്യവും ശക്തമാണ്. അതേസമയം, ആരോപണം പാര്‍ട്ടി നേതാവിനെതിരെയല്ലെന്നാണ് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട ഒരു പരാതിയും പിബിക്കു ലഭിച്ചിട്ടില്ലെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇപ്പോഴുള്ളത് ആരോപണങ്ങള്‍ മാത്രമെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.

Top