ബിനോയിക്കും അമ്മയ്ക്കുമെതിരെ യുവതി കോടതിയിൽ; ഡി.എന്‍.എ പരിശോധന ആവശ്യമില്ലെന്ന് ബിനോയി

മുംബയ്: ഡി.എന്‍.എ പരിശോധനയെ എതിര്‍ത്ത് ബിനോയിയുടെ അഭിഭാഷകന്‍. മുംബൈ സ്വദേശിനി നല്‍കിയ ലൈംഗിക ചൂഷണ പരാതിയെ തുടര്‍ന്നാണ് ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് ബിനോയിയുടെ അഭിഭാഷകന്‍ കോടതിയെ ഇക്കാര്യം അറിയിച്ചത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ വിവാഹരേഖ വ്യാജമാണെന്നും ബലാല്‍സംഗത്തിനു തെളിവില്ലെന്നും ബിനോയിയുടെ അഭിഭാഷകന്‍ വാദിച്ചു.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. മുംബൈ ദില്‍ഡോഷി സെഷന്‍സ് കോടതിയാണ് വാദം കേട്ടത്. പരാതിക്കാരി സമര്‍പ്പിച്ച രേഖയിലെ വൈരുധ്യങ്ങളുണ്ടെന്ന് ബിനോയിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഒപ്പ് ബിയോയിയുടേതല്ലെന്നും അഭിഭാഷകന്‍ വാദിച്ചു. ബിനോയിയുടെ പിതാവ് മുന്‍മന്ത്രിയാണെന്ന് പരിഗണിക്കേണ്ടതില്ലെന്നും ബിനോയിയുടെ അഭിഭാഷകന്‍ വാദിച്ചു. യുവതിക്കു വേറെയും ബന്ധങ്ങളുണ്ടെന്നു ബിനോയി കോടതിയില്‍ ആരോപിച്ചു. ഇതിന്റെ തെളിവായി ചിത്രങ്ങളും ഹാജരാക്കി.

അതേസമയം കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണെന്നതിന് തെളിവ് പാസ്‌പോര്‍ട്ടെന്ന് യുവതി. യുവതിയുടെ പാസ്‌പോര്‍ട്ടിലും ഭര്‍ത്താവിന്റെ പേര് ബിനോയ് എന്നാണ്. ആദ്യ വിവാഹം ബിനോയ് മറച്ചുവച്ചു. ബിനോയിയും അമ്മയും നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി ചൂണ്ടിക്കാട്ടി. കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്നുവരെ ഭീഷണി ഉണ്ടായെന്ന് യുവതി കോടതിയില്‍ പറഞ്ഞു.

ദുബായ് ഡാന്‍സ് ബാറില്‍ ജോലിക്കാരിയായിരുന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ബിനോയ്‌ക്കെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ 8 വയസ്സുള്ള കുട്ടിയുണ്ടെന്നും പരരാതിയില്‍ പറയുന്നു. 2018ലാണ് ബിനോയ് വിവാഹതിനാണെന്ന കാര്യം അറിയുന്നതെന്നും അവര്‍ ആരോപിക്കുന്നു. കഴിഞ്ഞ മാസം 13 നാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.

ഇന്നലെ കേസ് പരിഗണിച്ച കോടതി ഇന്ന് വിധി പറയാനായി മാറ്റുകയായിരുന്നു. കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ച കോടതി യുവതിയുടെ വാദം വീണ്ടും കേള്‍ക്കാമെന്ന് പറഞ്ഞിരുന്നു. അതിനാല്‍ ഇന്നലെ കൂടുതല്‍ വാദവുമായി യുവതി കോടതിയെ സമീപിച്ചു. യുവതിയുടെ അഭിഭാഷകന്‍ വാദങ്ങള്‍ കോടതിയില്‍ എഴുതി നല്‍കുകയും ചെയ്തു.

Top