സംഭവത്തെക്കുറിച്ച് അറിഞ്ഞത് കേസ് വന്നപ്പോഴെന്ന് കോടിയേരി; കള്ളമെന്ന് പരാതിക്കാരി; വിനോദിനി മുംബയിലെത്തിയെന്നും യുവതി

മകന്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗികാരോപണ കേസില്‍ പാര്‍ട്ടിയോ താനോ ഇടപെടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മകന്‍ ബിനോയ് വിനോദിനി ബാലകൃഷ്ണനെതിരെയുള്ള ലൈംഗികാരോപണ കേസില്‍ പ്രതികരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.

മക്കള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തനിക്ക് കഴിയില്ലെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയുടെ മാത്രം ഉത്തരവാദിത്തമാണ്. ബിനോയ് പ്രായപൂര്‍ത്തിയായ ആളും വിവാഹം കഴിച്ച് കുടുംബമായി താമസിക്കുന്ന ആളുമാണ്. പാര്‍ട്ടി സക്രട്ടറിയായതുകൊണ്ടാണ് കുടുംബാംഗങ്ങളും ശ്രദ്ധിക്കപ്പെടുന്നത്. നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയുടെ മാത്രം ഉത്തരവാദിത്തമാണ്.- കോടിയേരി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണത്തെ തള്ളി പരാതിക്കാരി രംഗത്ത്. കോടിയേരിക്ക് എല്ലാ കാര്യങ്ങളും അറിയാമായിരുന്നുവെന്നും, ബിനോയിയുടെ കൂടെ വിനോദിനി മുംബയിലെത്തി തന്നെ കണ്ടിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. പരാതിയെക്കുറിച്ച് കോടിയേരി ബാലകൃഷ്ണനോട് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം പ്രതികരിച്ചില്ല. ഇതിന്റെ പേരില്‍ ബിനോയ് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറയുന്നു.

താന്‍ ബിനോയിയെ കണ്ടിട്ട് ദിവസങ്ങളായി. എവിടെയാണെന്ന് അറിയില്ല. പ്രത്യാഘാതങ്ങള്‍ ബന്ധപ്പെട്ടവര്‍ തന്നെ അനുഭവിക്കണം. സംഭവത്തെക്കുറിച്ച് അറിഞ്ഞത് കേസ് വന്നപ്പോഴാണ്. സെക്രട്ടറി പദത്തില്‍ നിന്ന് മാറണമെന്നുള്ളത് ചിലരുടെ ആവശ്യം മാത്രമാണ്. സ്ഥാനം ഒഴിയാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. രാജിവെക്കാനും താന്‍ തയ്യാറല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Top