പരാതി ആദ്യം നല്‍കിയത് പാര്‍ട്ടിയ്ക്ക്..!! ഇടപെടേണ്ടെന്ന് കേന്ദ്രം നിലപാടെടുത്തു; പോലീസ് തെളിവ് ശേഖരണം തുടങ്ങി

ന്യൂഡല്‍ഹി: ബിനോയ് കോടിയേരിക്കെതിരെ ആരോപണം ഉന്നയിച്ച യുവതി സിപിഎം കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണു കത്തു മുഖേന പാര്‍ട്ടിക്കു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. രണ്ടുമാസം മുന്‍പാണ് പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.

സിപിഎം കേന്ദ്രനേതൃത്വം ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ പ്രശ്‌നത്തില്‍ തല്‍ക്കാലം ഇടപെടേണ്ടെന്നായിരുന്നു കേന്ദ്രനിലപാട്. നേതൃയോഗങ്ങള്‍ക്കായി ഡല്‍ഹിയിലെത്തിയ സംസ്ഥാന നേതാക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്തു. എന്നാല്‍ നേതാക്കളാരും തന്നെ വിഷയത്തില്‍ ഇടപടേണ്ടതില്ലെന്നാണു കേന്ദ്രം നിലപാടെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് തെളിവുകള്‍ ശേഖരിക്കാന്‍ ആരംഭിച്ചു. പരാതിക്കാരിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് ശേഖരിക്കും. ചോദ്യം ചെയ്യലിനായി ബിനോയ് കോടിയേരിയെ പോലീസ് മുംബൈയിലേക്ക് വിളിപ്പിക്കുമെന്നും സൂചനയുണ്ട്.

ബിനോയിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ തന്റെ കൈവശമുണ്ടെന്നാണ് പരാതിക്കാരിയുടെ അവകാശവാദം. ബിനോയിയുമായുള്ള വാട്ട്സ് ആപ്പ് സന്ദേശങ്ങളാണ് ഇതില്‍ പ്രധാനം. കൂടാതെ ഫോട്ടോകള്‍ അടക്കമുള്ള തെളിവുകളും യുവതിയുടെ കൈവശമുണ്ട്.

എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തില്‍ യുവതിയില്‍നിന്ന് തെളിവുകള്‍ ശേഖരിക്കുകയെന്നതാണ് പോലീസിന്റെ ലക്ഷ്യം. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ ഡി എന്‍ എ പരിശോധനയ്ക്ക് പോലീസ് ഒരുങ്ങാനും സാധ്യതയുണ്ട്.

Top