കണ്ണൂര്‍: ജിഷ്ണുവിന്റെ അമ്മ മഹിജയുടേയും കുടുംബത്തിന്റേയും അംഗീകാരം നോക്കി സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസിനെ ന്യായീകരിച്ച് ഇന്ന് സര്‍ക്കാര്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയതിനെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടായിരുന്നു കോടിയേരിയുടെ മറുപടി.
അതേ സമയം മഹിജ ഇപ്പോല്‍ ചെയ്യേണ്ട സാഹചര്യം ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ പറഞ്ഞു. കേസ് അന്വേഷണം നല്ല രീതിയിലാണ് ഇപ്പോള്‍ പോയി കൊണ്ടിരിക്കുന്നതെന്നും ഷൈലജ പറഞ്ഞു.
ജിഷ്ണു പ്രണോയ് കേസില്‍ സര്‍ക്കാര്‍ നിലപാടുകള്‍ വ്യക്തമാക്കി ദിനപത്രങ്ങളില്‍ ഇന്ന് പരസ്യം നല്‍കിയിട്ടുണ്ട്. ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു എന്നത് പ്രചരണമാണ് എന്ന് വിശദീകരിച്ചാണ് പരസ്യം. ജിഷ്ണു കേസ് പ്രാരണമെന്ത്, സത്യമെന്ത് എന്ന തലക്കെട്ടിലാണ് സംസ്ഥാന പിആര്‍ഡി വകുപ്പ് പരസ്യം നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ കൃത്യമായി നടപടികള്‍ എടുത്തു നീങ്ങുകയാണ് എന്നതാണ് സത്യമെന്നും എന്നാല്‍ സത്യങ്ങളാകെ തമസ്‌കരിക്കുന്ന പ്രചാരണങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത് എന്ന് പരസ്യത്തില്‍ പറയുന്നു.
നെഹ്‌റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ഈ അന്വേഷണത്തില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയും മറ്റ് ബന്ധുക്കളും പ്രകടിപ്പിച്ചിട്ടുണ്ടെന്നും പരസ്യത്തിലുണ്ട്.